ആര്‍ക്കും പ്രവേശിക്കാം
ജുമൈറ മസ്ജിദ് കാണുവാനും അറിയുവായും താല്പര്യമുള്ള ആര്‍ക്കും ജാതിയുടേയോ മതത്തിന്‍റെയോ പ്രശ്നങ്ങളില്ലാതെ പ്രവേശിക്കുവാന്‍ കഴിയുന്ന ഇടമാണ് ഈ ദേവാലയം. നിങ്ങൾ അമുസ്ലിം ആണെങ്കിലും നിങ്ങൾക്ക് ജുമൈറ മസ്ജിദിന്റെ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാം. എന്നാല്‍ ഇതിനായി ചില പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്. അതനുസരിച്ചു വേണം കയറുവാന്‍.
തുറന്ന് വാതിലുകളും തുറന്ന മനസ്സും എന്ന നയത്തെ സ്വീകരിച്ചാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിനായി ഇവിടുത്തെ 75 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഗൈഡഡ് ടൂര്‍ പാക്കേജ് തിരഞ്ഞെടുക്കാം. ആഴ്ചയില്‍ ആറു ദിവസവും ലഭ്യമായ ഈ സൗകര്യം രാലവിലെ 10 മണിക്കാണ് തുടങ്ങുന്നത്. എമിറാത്തി ജീവിതരീതികളും മതവും എങ്ങനെയെന്ന് മനസ്സിലാക്കുവാന്‍ സഹായിക്കുന്ന രീതിയിലാണിത് തയ്യാറാക്കിയിരിക്കുന്നത്.
PC:Raita Futo
1979 ല്‍
1979 ലാണ് ജുമൈറ മസ്ജിദ് നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ വാസ്തുശില്പിയാണ് ഇത് നിർമ്മിച്ചത്. ഇവിടുത്തെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നൽകിയ സമ്മാനമെന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചതത്രെ. മരുഭൂമിയുടെ പ്രദേശത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 1960-ൽ നശിപ്പിച്ച ശേഷം പുനർനിർമിച്ച പള്ളിയാണിത്.
PC:Vicharam
ദിര്‍ഹത്തിലെ അതേ ദേവാലയം
അറബ് എമിറേറ്റ്സിലെ 500 ദിർഹത്തിന്റെ കറന്‍സിയുടെ പിൻഭാഗത്ത് ചിത്രീകരിച്ചിരിക്കുന്ന അതേ ദേവാലയമാണ് ജുമൈറ മസ്ജിദ്. ഈ ദേവാലയത്തിന് നല്കുന്ന പരിഗണനയും അതിന്റെ പ്രാധാന്യവും ഇതിലൂടെ മനസ്സിലാത്താം. കൂടാതെ, ജുമൈറ മസ്ജിദിന്റെ ചിത്രത്തിനൊപ്പം, എമിറാറ്റിസിന്റെ മറ്റൊരു പ്രധാന ഘടകമായ പരുന്തിന്റെ രൂപവും നിങ്ങൾക്ക് കണ്ടെത്താനാകും.
PC:Mitesh
ഖുറാനിലെ വാക്യങ്ങള്‍
അതിമനോഹരമായ ഒരു നിര്‍മ്മിതിയാണ് ആ ദേവാലയത്തിന്‍റേത്. ഇതിന്റെ മേല്‍ത്തട്ടും മേല്‍ക്കൂരയും നിര്‍മ്മിതിയിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഉയരത്തില്‍ നീലയും പീച്ചും നിറത്തില്‍ നിങ്ങള്‍ക്കിത് കാണാം. ഇതിലെ പ്രത്യേകത എന്നത് ഖുർആനിലെ അറബി വാക്യങ്ങൾ അതിമനോഹരമായി കൊത്തിയിരിക്കുന്നതാണ്. അഹമ്മദാബാദിലെ സർഖേജ് റോസയിലെ മസ്ജിദിൽ നിന്ന് കണ്ടെത്തിയ ദേവനാഗ്രി ലിപികളിൽ നിന്ന് വ്യത്യസ്തമായാണ് കാലിഗ്രഫി അടയാളപ്പെടുത്തിയിരിക്കുന്നത്. ദേവാലയത്തിന്റെ ഭംഗി വര്‍ധിപ്പിക്കുവാനായി ഡിസൈനുകൾ, ചാൻഡിലിയറുകൾ, മറ്റ് ജ്യാമിതീയ രൂപങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
വെളുത്ത മാര്‍ബിളില്‍
കാഴ്ചക്കാരെ കണ്ണെടുക്കുവാന്‍ തോന്നിപ്പിക്കാത്ത തരത്തിലുള്ള നിര്‍മ്മാണമാണ് ഇതിനുള്ളത്. മസ്ജിദ് പൂർണ്ണമായും ഒരു പ്രത്യേകതരം വെളുത്ത കല്ല് മാർബിളുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ എമിറേറ്റ്സില്‍ കാണുന്ന നിര്‍മ്മാണശൈലിയല്ല ഇതിനായി സ്വീകരിച്ചിരിക്കുന്നത്. സിറിയയിലും ഈജിപ്തിലും പിന്തുടരുന്ന കെട്ടിട ശൈലിയും പള്ളിയുടെ വാസ്തുവിദ്യയെ സ്വാധീനിച്ചിട്ടുണ്ട്. പള്ളിയുടെ പുറംഭാഗത്ത് നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് ഒരു വലിയ താഴികക്കുടത്തിന്റെ ഇരുവശത്തും ഉയരമുള്ള രണ്ട് മിനാരങ്ങളും അതിന്റെ വശത്ത് രണ്ട് ചെറിയ മിനാരങ്ങളുമാണ്. ഫാത്തിമിഡ് ശൈലിയിലാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
PC:Jacky Lee
1300 ആളുകള്‍
ഒരേ സമയം 1300 ആളുകളെ വരെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് പള്ളിയുടെ അകവും പുറവും നിറഞ്ഞ് വിശ്വാസികള്‍ എത്തിയിട്ടുണ്ടാവും.
പള്ളിയുടെ ഉള്ളില്‍
ഇസ്ലാമിന്റെ എല്ലാ സവിശേഷതകളോടും കൂടിയ അകത്തളമാണ് ദേവാലയത്തിനുള്ളത്. പല ഇസ്ലാമിക വാസ്തുവിദ്യാ പള്ളികളിലും സാധാരണയായി കാണുന്ന ഹൈപ്പോസ്റ്റൈൽ ഡിസൈൻ തന്നെയാണ് ജുമൈറ മോസ്കിനും ഉള്ളത്.ഒരു പ്രാർത്ഥനാ ഹാളും ഖിബ്ല മതിലും ഉണ്ട്, അത് പള്ളിയുടെ ഉൾഭാഗത്ത് കൂടിയാണ്. ഖിബ്ല മതിൽ മക്കയുടെ ദിശയിലാണ്. ഈജിപ്തിലെ ഒമ്പതാം നൂറ്റാണ്ടിലെ ഫാത്തിമിഡ് സാമ്രാജ്യത്തിന്റെ വാസ്തുവിദ്യ ഇതിന്റെ ഉള്ളിലെ നിര്‍മ്മാണത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മസ്ജിദിന്റെ ഉൾഭാഗം നീലയും മഞ്ഞയും മറ്റ് തരത്തിലുള്ള നിറങ്ങളാല്‍ സമ്പന്നമാണ്. ഉയർന്ന താഴികക്കുടമാണ് പള്ളിക്കുള്ളത്. മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപത്തിലുള്ള അലങ്കാരങ്ങൾ പള്ളിക്കുള്ളിൽ അനുവദിച്ചിട്ടില്ലാത്തതിനാല്‍ ചുവരുകൾ മനോഹരമായ അറബി അക്ഷരങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
പള്ളിയുടെ പുറംഭാഗം
നേരത്തെ പറഞ്ഞതുപോല തന്നെ പിങ്ക് മണൽക്കല്ലും മറ്റ് മാർബിൾ കഷ്ണങ്ങളും ഉപയോഗിച്ചാണ് മസ്ജിദിന്റെ പുറംഭാഗം നിർമ്മിച്ചിരിക്കുന്നത്. ബഹുവർണ്ണ മാർബിൾ കല്ലുകൾ ഉപയോഗിച്ചും ഖുറാൻ സൂക്തങ്ങൾ കൊത്തിയ ആകൃതിയിലുള്ള കല്ലുകൾ ഉപയോഗിച്ചുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മസ്ജിദിന്റെ ബാഹ്യ വാസ്തുവിദ്യാ രൂപകൽപ്പനയിൽ രണ്ട് മിനാരങ്ങൾ, വുദു ജലധാര എന്നിവയാണുള്ളത്.
Hasan Almasi