വിശ്വാസികളും സഞ്ചാരികളും ഒരുപോലെ കാത്തിരുന്ന പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷവും വളരെ പരിമിതമായ രീതിയിൽ നടത്തിയ രഥോത്സവം ഇത്തവണ കെങ്കേമമാക്കുവാനുള്ള തയ്യാറാടുപ്പിലാണ് വിശ്വാസികള്‍. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നീ നാലു ക്ഷേത്രങ്ങളിലായാണ് ഉത്സവത്തിന് കൊടിയേറിയത്. ഈ വർഷത്തെ കൽപ്പാത്തി രഥോത്സവത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.
കൽപ്പാത്തി രഥോത്സവം 2022
രഥോത്സവങ്ങളുടെ തുടക്കം
കൽപ്പാത്തി
നാലു ക്ഷേത്രങ്ങൾ
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവായി ആരാധിക്കുന്ന പരമശിവനും അദ്ദേഹത്തിന്റെ പത്‌നിയായ വിശാലാക്ഷിയും (പാര്‍വ്വതി) യും ആണ് ഇവിടുത്തെ പ്രതിഷ്ഠകൾ. 700 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളിൽ നിന്നുമെത്തുന്ന തേരുകൾ ഇവിടെ വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ ഒന്നിച്ചുചേരുന്നു. പിന്നീട് എല്ലാം ചേര്‍ന്ന് വലിയ സംഘമായി നാലും ക്ഷേത്രങ്ങളുടെയും രഥങ്ങൾ മുന്നോട്ട് പോകുന്നു. പ്രധാന രഥത്തില്‍ ശിവനും ചെറിയ രഥങ്ങളില്‍ അദ്ദേഹത്തിന്റെ പുത്രന്‍മാരും എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.
ആറു രഥങ്ങളുടെ യാത്ര
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












