Search
  • Follow NativePlanet
Share
» »നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന കല്യാണത്തണ്ട്, കടല്‍ക്കാഴ്ചകളുമായി മാരാരി; കാടും കടലും കണ്ട് കൊച്ചി യാത്രകൾ

നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന കല്യാണത്തണ്ട്, കടല്‍ക്കാഴ്ചകളുമായി മാരാരി; കാടും കടലും കണ്ട് കൊച്ചി യാത്രകൾ

അവധി ദിവസങ്ങളൊക്കെ ചറപറ വരികയാണ്. അപ്രതീക്ഷിതമായി കിട്ടുന്ന അവധി മുതൽ നീണ്ട വാരാന്ത്യങ്ങളും സാധാകണ മട്ടിൽ വന്നു സന്തോഷിപ്പിക്കുന്ന ശനിയും ഞായറും ഒക്കെയുണ്ട്. സ്വാതന്ത്ര്യ ദിനം, ശ്രീകൃഷ്ണ ജന്മാഷ്ടമി, ഓണം, ദീപാവലി, നവരാത്രി, പൂജ എന്നിങ്ങനെ കലണ്ടറിൽ ഇനിയും ഇഷ്ടംപോലെയുണ്ട് ചുവന്ന അക്കങ്ങൾ. അവധി കിട്ടിയാൽ യാത്ര വേണം. എങ്ങോട്ടേയ്ക്കാണെന്നല്ലേ.. നമ്മുടെ കൊച്ചിയിൽ നിന്നല്ലാതെ മറ്റെവിടുന്ന്! അപ്പോൾ നമുക്ക് ഒരുമിച്ച് പ്ലാൻ ചെയ്യാം.

കൊച്ചിയില്‍ വെറുതേയിരിക്കുന്ന വാരാന്ത്യങ്ങൾ യാത്രകൾക്കായി മാറ്റിവെച്ചാൽ കണ്ടുവരാൻ പറ്റിയ ഒട്ടേറെ ഇടങ്ങൾ ചുറ്റിലുമുണ്ട്. സ്ഥിരം പോകുന്ന അതിരപ്പിള്ളിയും മൂന്നാറും ആലപ്പുഴയും ഒക്കെ ഇത്തവണ നമ്മൾ മാറ്റി വയ്ക്കുകയാണ്. പകരം, ചുറ്റുമുള്ളതെല്ലാം മറക്കുന്ന വിധത്തിൽ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന യാത്രയും ലക്ഷ്യസ്ഥാനങ്ങളും പരിചയപ്പെടാം.

കല്യാണത്തണ്ട്

കൊച്ചിയിൽ നിന്നുള്ള വാരാന്ത്യ യാത്രകൾക്ക് അധികമാരും തെരഞ്ഞെടുക്കാത്ത ഒരിടമാണ് ഇടുക്കിയിലെ കല്യാണത്തണ്ട്. സ്ഥലം അത്രയ്ക്ക് പരിചിതമല്ല എന്നതാണ് കേട്ടോ കാരണം. കേട്ടറിഞ്ഞ് ഇവിടേക്ക് വരുന്നവർ ഉണ്ടെങ്കിലും കൂടുതലാളുകളും ഇതിനു ചുറ്റുമുള്ള പലയിടങ്ങളും കണ്ട് അറിയാത്ത കാരണം ഇവിടം ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഇവിടം പരിചയപ്പെടുത്തുന്നതിന് ഒരു കാരണമുണ്ട്. ഇടുക്കി കാഴ്ചകളിൽ ഏറ്റവും മനോഹരമായ നീലക്കുറിഞ്ഞി ഇവിടെ പൂത്തിരിക്കുകയാണ്. കല്യാണത്തണ്ട് മലനിരകളിൽ ഇനി കുറച്ചു കാലം കുറിഞ്ഞിയുടെ വസന്തക്കാഴ്ചയാണ്.

ഇടുക്കി ജലാശയത്തിന്‍റെ പശ്ചാത്തലത്തിൽ മലനിരകളിൽ ഏകദേശം മുക്കാൽ ഏക്കറോളം സ്ഥലത്തായാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്. സ്ട്രൊബിലാന്തസ് സെസിലിസ് (Strobilanthes sessilis) വിഭാഗത്തിൽപെട്ട കുറിഞ്ഞിയാണിത്. സാധാരണയായി ഒക്ടോബർ മാസത്തോടെയാണ് ഇത് പൂക്കുന്നതെങ്കിലും ഇത്തവണ നേരത്തെ പൂവിട്ടു. ഇടുക്കിയിലെ തന്നെ പീരുമേട് താലൂക്കിന്‍റെ ഭാഗമായ പരുന്തുംപാറയിലും കുറിഞ്ഞ് പൂവിട്ടിട്ടുണ്ട്.
എറണാകുളത്ത് നിന്ന് കല്യാണത്തണ്ട് വ്യൂ പോയിന്‍റ് വരെ 116.6 കിലോമീറ്ററാണ് ദൂരം. ഏകദേശം മൂന്ന് മണിക്കൂർ യാത്ര വേണ്ടിവരും.

ഗവി

കാടും മഴയും മഞ്ഞും ഒപ്പം വനയാത്രയും ഇഷ്ടപ്പെടുന്നവര്‍ക്ക് കൊച്ചിിൽ നിന്ന് നേരേ ഗവിയിലേക്ക് വണ്ടിയെടുക്കാം. ഓഫ്ബീറ്റ് വാരാന്ത്യകവാടങ്ങൾ തേടുന്നവര്‍ക്ക് പറ്റിയ ഇടമാണിത്. മഴയിലും മഞ്ഞിലും വേനലിലുമ ഒരുപോലെ ഹരംകൊള്ളിക്കുന്ന ലക്ഷ്യസ്ഥാനമാണിത്. പത്തനംതിട്ടയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയിലേക്ക് പൊതുവേ കെഎസ്ആർടിസി ബസിന്‍റ െബജറ്റ് ടൂറിസം യാത്രകൾക്ക് പോകുന്നതാണ് എളുപ്പം. അതല്ല സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിൽ പാസും അനുമതിയും എടുത്തുവേണം പോകാൻ. നിശ്ചിത എണ്ണം സ്വകാര്യ വാഹനങ്ങൾക്കു മാത്രമേ ഒരു ദിവസം ഗവി വഴി കടന്നുപോകുവാൻ അനുമതിയുള്ളൂ. https://gavikakkionline.com/ എന്ന ഔദ്യോഗിക സൈറ്റ് വഴി വേണം ബുക്കിങ് നടത്തുവാൻ.
എറണാകുളത്ത് നിന്നും ഗവിയിലേക്ക് 168 കിലോമീറ്ററാണ് ദൂരം.

മാരാരിക്കുളം

ബീച്ചും കടലും കൊച്ചിയിലുണ്ടങ്കിലും വെറൈറ്റി വേണ്ടവർക്ക് ആലപ്പുഴയിലെ മാരാരിക്കുളത്തിന് പോകാം. കേരളത്തിലെ ഏറ്റവും മനോഹര ബീച്ചുകളിലൊന്നായ മാരാരിക്കുളം വിദേശികൾക്കും പ്രിയപ്പെട്ട ഇടമാണ്. ശാന്തമായി തിരയടിക്കുന്ന കടൽത്തീരിത്തിരുന്ന് വെറുതേ നേരം കൂട്ടുവാനായി പോലും ആളുകൾ വരുന്നു. സുരക്ഷിതമായതിനാൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ കുട്ടികളെയും കൂട്ടി കടലിലിറങ്ങി ആസ്വദിക്കുകയും ചെയ്യാം.
എറണാകുളത്ത് നിന്നും മാരാരി ബീച്ചിലേക്ക് വെറും 48 കിലോമീറ്റർ ദൂരമേയുള്ളൂ.

കുട്ടനാട്

ആലപ്പുഴയുടെ കളങ്കമില്ലാത്ത കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് കുട്ടനാട്. - കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് കായലിൽ നിന്നും ഉയർത്തിയെടുത്ത ഇടമാണ്. ഇവിടുത്തെ പച്ചപ്പും കായൽ സൗന്ദര്യവും തനിനാടൻ ജീവിതരീതികളും ഒക്കെ കേരള വിനോദസഞ്ചാരത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരുവാൻ സഹായിച്ചിട്ടുണ്ട്. ഇവിടെ എത്തിയാൽ സീ കുട്ടനാട് ബോട്ടിൽ വെറും 120 രൂപയ്ക്ക് കുട്ടനാടിന്‍റെ ഗ്രാമീണഭംഗി ആസ്വദിക്കുകയും ചെയ്യാം. സംസ്ഥാന ജലഗതാഗത വകുപ്പ് ആണ് ആലപ്പുഴ - കുട്ടനാട് പാസഞ്ച൪-കം- ടൂറിസ്റ്റ് ബോട്ട് സ൪വ്വീസ് നടത്തുന്നത്.
എറണാകുളത്ത് നിന്നും കുട്ടനാട്ടിലേക്ക് 83 കിലോമീറ്ററാണ് ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+