Search
  • Follow NativePlanet
Share
» » സഞ്ചാരികൾക്ക് പുതുവർഷ സമ്മാനം! കന്യാകുമാരി കടലിലെ കണ്ണാടിപ്പാലം ഉദ്ഘാടനം ഇന്ന്

സഞ്ചാരികൾക്ക് പുതുവർഷ സമ്മാനം! കന്യാകുമാരി കടലിലെ കണ്ണാടിപ്പാലം ഉദ്ഘാടനം ഇന്ന്

കന്യാകുമാരിക്ക് പുതുവർഷ സമ്മാനമായി കണ്ണാടിപ്പാലം ഇന്ന് ഉദ്ഘാടനം ചെയ്യും. ത്രിവേണി സംഗമ തീരത്ത് വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമ്മിച്ച കണ്ണാടിപ്പാലം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തിങ്കളാഴ്ച വൈകിട്ട് 5.30 ന് ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്കു സമീപം ശിൽപി സുദർശൻ പട്നായിക് ആണ് മണ്ണ് കൊണ്ടു തിരുവള്ളുവരുടെ പ്രതിമ അനാഛാദനവും മുഖ്യമന്ത്രി നിർവ്വഹിക്കും.

ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും ഉണ്ടായിരിക്കും. രജതജൂബിലി ആഘോഷത്തിന് രാവിലെ 9.00 മണിക്ക് തുടക്കമാകും.

Kanyakumari Swami Vivekananda Glass Bridge

കന്യാകുമാരിയിൽ തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിച്ച കണ്ണാടി നടപ്പാലം 77 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും ആണുള്ളത്.
37 കോടി രൂപാ ചെലവിട്ട പാലം തൂക്കുപാലം മാതൃകയിൽ നിർമ്മാണം പൂർത്തിയാക്കി മധ്യത്തിൽ കണ്ണാടി സ്ഥാപിക്കുകയാണ് ചെയ്തത്. സമുദ്രനിരപ്പില്‍ നിന്നും 7 മീറ്റര്‍ ഉയരത്തിലാണ് ചില്ലുപാലം ഉള്ളത്. പാലത്തിന്റെ ആര്‍ച്ചുകള്‍ക്ക് 11 മീറ്റര്‍ വരെ ഉയരമുണ്ട്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിച്ചത്. കടൽക്കാറ്റിനെയും കടൽക്ഷോഭത്തെയും പ്രതിരോധിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയും നിർമ്മാണത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സാധാരണ കടൽ പ്രക്ഷുബ്ദമാകുന്ന സമയങ്ങളിൽ വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവുള്ളവർ പ്രതിമയിലേക്ക് ബോട്ട് വഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്. കന്യാകുമാരിയിൽ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് പോകാമെങ്കിലും കടൽക്ഷോഭമുണ്ടെങ്കിൽ വിവേകാനന്ദപ്പാറ- തിരുവുള്ളവർ പ്രതിമ യാത്രാ സാധിക്കില്ല. അതുകൊണ്ടു തന്നെ ഇത്തരം അവസരങ്ങളിൽ സഞ്ചാരികൾ തിരുവുള്ളവർ പ്രതിമ കാണാതെ മടങ്ങുകയാണ് പതിവ്. ചില്ലുപാലം വരുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും. സഞ്ചാരികൾക്ക് ഇരുവശത്തു നിന്നും പാലം വഴി യാത്ര ചെയ്യാം.

നിർമ്മാണം ഒരേ സമയം രണ്ടു വശത്തു നിന്നും ആരംഭിച്ചു. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനൊപ്പം വിവേകാനന്ദപ്പാറയിൽ ഗ്ലാസ് കേജ് ലിങ്ക് ബ്രിഡ്ജിന്റെ പണിയും തുടങ്ങി. പിന്നീട് കടലിൽ തൂണുകൾ സ്ഥാപിക്കുകയായിരുന്നു വേണ്ടത്. കണ്ണാടിപ്പാലം നിർമിക്കാൻ കടലിന് നടുവിൽ 6 കൂറ്റൻ തൂണുകൾ സ്ഥാപിച്ചു. ഇതിലാണ് 72 മീറ്റർ നീളമുള്ള ചില്ലുപാലം വന്നിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kanyakumari glass bridge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+