Search
  • Follow NativePlanet
Share
» »വർക്കല യാത്രയിലെ കയാക്കിങ്, കണ്ടൽക്കാടുകൾക്ക് നടുവിലൂടെ തുഴഞ്ഞ് പോകാം..

വർക്കല യാത്രയിലെ കയാക്കിങ്, കണ്ടൽക്കാടുകൾക്ക് നടുവിലൂടെ തുഴഞ്ഞ് പോകാം..

വർക്കല യാത്ര: രാവേറെ ചെന്നാലും അതിരാവിലെ വന്നാലും വർക്കല സജീവമാണ്. കടൽത്തീരത്ത് വന്നുനിൽക്കുന്നവരും കടലിൽ പോകാനിറങ്ങുന്നവരും കടലു കാണാനെത്തിയവരും അടക്കം എന്നും ഒരു ചെറുപൂരത്തിനുള്ള ആൾക്കാർ കാണും വർക്കലയിൽ. വർക്കല കാണാൻ പറ്റിയ സമയം വൈകുന്നേരങ്ങളാണെങ്കിലും ഇവിടുത്തെ പകൽ സമയവും നിങ്ങളെ നിരാശപ്പെടുത്തില്ല.

വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ് വര്‍ക്കല. കടലും ക്ലിഫും കഫേകളും രുചികളും സർഫിങ്ങും കടൽ കണ്ടുള്ള താമസവും ഇവിടെ ആസ്വദിക്കാനുള്ള കാര്യങ്ങളിൽ ചിലത് മാത്രമാണ്. എന്നാൽ ഇതുമാത്രം കണ്ട് വര്‍ക്കലയിൽ നിന്നും മടങ്ങരുത്. സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട് കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. അതിലൊന്നാണ് കയാക്കിങ്.

Mangrove Kayaking in Varkala

വർക്കലയിൽ വരുമ്പോൾ സഞ്ചാരികൾ സ്ഥിരം ചെയ്യുന്ന അബദ്ധങ്ങളിലൊന്ന് ഇവിടുത്തെ മറ്റു കാഴ്ചകൾ ഒന്നും തന്നെ കാണാതെ മടങ്ങുന്നത്. വൈകിട്ടെത്തി വർക്കലയിലെ രാത്രി ജീവിതം ആസ്വദിച്ച് രാവിലെ ബീച്ച് കണ്ടുകഴിഞ്ഞ് സർഫിങ്ങും സമീപത്തെ മറ്റു കൊച്ചു ബീച്ചുകളും വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രവും ഒക്കെ കണ്ട് വർക്കലയിൽ നിന്നു വണ്ടി കയറുന്ന രീതിയിൽ പ്ലാൻ ചെയ്യുന്നവര്‌ നിരവധിയുണ്ട്.

വർക്കലയിലെ കയാക്കിങ്

കണ്ടൽക്കാടുകൾക്കു നടുവിലൂടെ ഗ്രാമത്തിന്‍റെ പച്ചപ്പ് കണ്ട്, ശുദ്ധവായു ശ്വസിച്ച്, കയാക്ക് തുഴഞ്ഞ് പോകുന്ന യാത്ര വർക്കലയില്‍ ചെയ്യാൻ പറ്റിയ ഏറ്റവും വ്യത്യസ്തമായ കാര്യങ്ങളിലൊന്നാണ്. പോക്കറ്റ് കാലിയാക്കുന്ന ചെലവ് ഇല്ലാ എന്നു മാത്രമല്ല, മറ്റൊരു സ്ഥലത്തും അങ്ങനെ എളുപ്പത്തിൽ ഇത്രയും മനോഹര കാഴ്ചകളിലൂടെ ഒരു കയക്കിങ് നടക്കുകയുമില്ല.

Kayaking In Varkala- How To Plan, Cost, Timings

കണ്ടൽക്കാടുകൾക്കു നടുവിലൂടെ

നിരവധി ടൂർ ഗ്രൂപ്പുകൾ വർക്കലയിൽ കയാക്കിങ് നടത്തുന്നു. ഇരുവശവും വളർന്നു തിങ്ങി ആകാശം പോലും കാണാൻ സാധിക്കാത്ത വിധത്തിലുള്ള കണ്ടൽക്കാടുകൾക്കു നടുവിലൂടെ കയാക്ക് തുഴഞ്ഞു പോകുന്ന അനുഭവം അങ്ങനെ എല്ലായിടത്തുമൊന്നും കിട്ടുകയില്ല. അതുകൊണ്ടുതന്നെയാണ്
വർക്കല യാത്രയിൽ ഒഴിവാക്കരുതാത്ത ആക്ടിവിറ്റികൾ ഒന്നായി ഇതിനെ മാറ്റുന്നതും.

അങ്ങോട്ടുമങ്ങോട്ടുമുള്ള റൗണ്ട് ട്രിപ്പ് പൊതുവേ പത്ത് കിലോമീറ്റർ ദൂരമാണ്. രണ്ട് മണിക്കൂറാണ് ശരാശരി കയാക്കിങ്ങിന് വേണ്ടി വരുന്നത്. മൂന്നും നാലും മണിക്കൂർ കയാക്കിങ് പാക്കേജ് തരുന്നവരുംഉണ്ട്. ഒരാൾക്ക് 800 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നതും. നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലവും പാക്കേജും ഏജൻസിയുമടക്കം നിരക്കിൽ വ്യത്യാസം വരാനുള്ള സാധ്യതകളുമുണ്ട്. രാവിലെ 6.30 മുതൽ വൈകിട്ട് 4.00 മണി വരെയാണ് സമയം.

സൺറൈസ് കയാക്കിങ്ങും സൺസെറ്റ് കയാക്കിങ്ങും ഇവിടെ ലഭ്യമാണ്. രാവിലെ 6.30ന് ആരംഭിച്ച് പരമാവധി മൂന്നു മണിക്കൂർ കയാക്കിങ്ങിൽ സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ച നിങ്ങൾക്ക് ആസ്വദിക്കാം. അതുപോലെ വൈകിട്ട് 3.30 മുതൽ 7.00 മണി വരെയുള്ള സ്ലോട്ടില്‍ സൂര്യാസ്മയവും കാണാം. അതിമനോഹരമായ പ്രകൃതി സൗന്ദര്യം നിറഞ്ഞ കാഴ്ചകളും ഗ്രാമങ്ങളും

വർക്കല കയാക്കിങ് സമയം

രാവിലെ മുതൽ വൈകുന്നേരം വരെയുണ്ടെങ്കിലും വെയിലു കുറഞ്ഞു നിൽക്കുന്ന സമയമാണ് കാഴ്തകള‍ ആസ്വദിച്ച് മടുക്കാതെ കയാക്കിങ് നടത്താൻ പറ്റിയ സമയം. അതുകൊണ്ടു തന്നെ രാവിലെ മുതൽ 11.30 വരെയോ ഉച്ചകഴിഞ്ഞോ കയാക്കിങ്ങിന് പോകാം. ഉച്ചനേരത്ത് പോകുന്നത് നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kayaking adventure
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+