അഞ്ചു സോണുകളായി കാസിരംഗ
അഞ്ച് സോണുകളായാണ് കാസിരംഗ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. സെന്‍ട്രല്‍ (കൊഹാരKohara) വെസ്റ്റേണ്‍ (ബഗൂരിBaguri), ഈസ്റ്റേണ്‍ (അഗര്‍ത്തൊലി Agaratoli), ഘോരാകാടി (Ghorakati) നോര്‍ത്തേണ്‍ സോണ്‍ എന്നിങ്ങനെയാണ് സൊണുകള്‍
Photo Courtesy: Satish Krishnamurthy
ഘോരാകാടി
കാസിരംഗയിലെ അതീവ പരിസ്ഥിതി സംരക്ഷിത മേഖലയാണ് ഇത്. അതിനാല്‍ തന്നെ അധികം സഞ്ചാരികളൊന്നും ഇവിടെ എത്താറില്ല.
Photo Courtesy: Anupom sarmah
സെന്‍ട്രല്‍ & വെസ്റ്റേണ്‍ സോണ്‍
എറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന സോണുകള്‍ ഇതാണ്. കണ്ടമൃഗങ്ങളെ കാണാന്‍ പറ്റിയ സ്ഥലങ്ങളും ഇതാണ്. ഗുവാഹത്തിക്ക് വളരെ അടുത്തായാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ഇവിടേക്ക് ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ്.
Photo Courtesy: Satish Krishnamurthy
ഈസ്റ്റേണ്‍ സോണ്‍
പക്ഷി നിരീക്ഷകര്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ സ്ഥലമായ ഈസ്റ്റേണ്‍ സോണില്‍ അപൂര്‍വമായ നിരവധി പക്ഷി വര്‍ഗങ്ങളെ കാണാം. എന്നിരുന്നാലും അധികം ആളുകള്‍ ഇവിടെ എത്താറില്ല. ഇവിടെയും കണ്ടാമൃഗങ്ങളെ കാണാന്‍ കഴിയും.
Photo Courtesy: Dr. Raju Kasambe
ജീപ്പ് സഫാരികള്‍
ജീപ്പ് സഫാരിയാണ് പാര്‍ക്കില്‍ സന്ദര്‍ശനം നടത്താന്‍ പറ്റിയ വഴി. പാര്‍ക്കിന്റെ കവാടത്തില്‍ ചെല്ലുമ്പോള്‍ തന്നെ നിരവധി ജീപ്പുകള്‍ നിങ്ങളെ കാത്ത് അവിടെ കിടക്കുന്നത് കാണാം. ജീപ്പ് യാത്രയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല.
Photo Courtesy: dhaag23
രാവിലെ യാത്ര ചെയ്യുക
രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി ജീപ്പ് സഫാരികള്‍ ഉണ്ട്. രാവിലെ യാത്ര ചെയ്യുന്നതാണ് ഏറ്റവും നല്ലത്. രാവിലെ 7 മണിക്കും ഒന്‍പതരയ്ക്കുമാണ് പ്രഭാത സഫാരി. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് 4.30ക്കും ഇടയിലാണ് അടുത്ത സഫാരി.
Photo Courtesy: Sughoshdivanji
നാലരയ്ക്ക് സൂര്യന്‍ അസ്തമിക്കുമോ?
വിന്ററില്‍ നാലര ആകുമ്പോഴേക്കും സൂര്യം അസ്തമിക്കും. പക്ഷെ രാവിലെ നിങ്ങള്‍ക്ക് ധാരളം സമയം കിട്ടും പ്രാഭാതമാകാന്‍ 11. 30 ആകും
Photo Courtesy: dhaag23
നിങ്ങളുടെ ആഗ്രഹം വ്യക്തമാക്കുക
ജീപ്പ് സഫാരിക്ക് പുറപ്പെടുന്നതിന് മുന്നേ പാര്‍ക്കിനുള്ളില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് ജീപ്പ് ഡ്രൈവറോട് വ്യക്തമാക്കുക. അതിനനുസരിച്ച് ഡ്രൈവര്‍ നിങ്ങളെ കൊണ്ടുപോകും. വെറുതെ കണ്ടാമൃഗങ്ങളെ മാത്രം കാണാനുള്ള യാത്ര ആകരുത് നിങ്ങളുടേത്.
Photo Courtesy: Travelling Slacker
താമസിക്കാന്‍
കാസിരംഗയില്‍ താമസിക്കാന്‍ നിരവധി റിസോര്‍ട്ടുകള്‍ ഉണ്ട്. ഈ റിസോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് ജീപ്പ് സഫാരിക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിതരും. ഭക്ഷണത്തിന്റെ കാര്യവും പേടിക്കേണ്ട. മിക്ക റിസോര്‍ട്ടുകള്‍ക്കും വെബ്സൈറ്റുകളോ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് ഓപ്ഷനുകളോ ഇല്ലാത്തത് ഒരു ന്യൂനതയാണ്. ഇത്തരം സൗകര്യങ്ങളുള്ള റിസോര്‍ട്ടുകളില്‍ ചെലവ് കൂടും എന്നതും ഓര്‍ക്കേണ്ട കാര്യമാണ്.
Photo Courtesy: Amartyabag at English Wikipedia
പ്രധാന റിസോര്‍ട്ടുകള്‍
Jupuri Ghar, Iora Resort, Wild Grass Lodge, Bonhabi Resort, Infinity Kaziranga Wilderness, Kaziranga Resort. Read More
Photo Courtesy: Bikash Sharma
ഗൈഡ്
സഫാരിക്ക് പോകുമ്പോള്‍ ഒരു ഗൈഡിന്റെ സഹായം തേടുന്നത് നല്ലതാണ്. അപൂര്‍വയിനം പക്ഷികളേകാണുമ്പോള്‍ അതിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഗൈഡിന്റെ സാന്നിധ്യം സഹായിക്കും.
Photo Courtesy: Lip Kee Yap
എലിഫന്റ് സഫാരി
എലിഫന്റ് സഫാരിക്കും കാസിരംഗയില്‍ അവസരമുണ്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ആണ് ഇവിടെ എലിഫന്റ് സഫാരി നടത്തപ്പെടുന്നത്.
Photo Courtesy: Sudiptorana
പോകാന്‍ പറ്റിയ സമയം
മെയ്‌മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയം ഈ പാര്‍ക്ക് അടച്ചിട്ടിരിക്കും. കനത്ത മഴപെയ്യുന്ന ഈ കാലത്ത് ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് പോകാന്‍ ഏറ്റവും അനുയോജ്യം.
Photo Courtesy: Dr. Raju Kasambe
കാസിരംഗയില്‍ എത്തിച്ചേരാന്‍
ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയായാണ് കാസിരംഗ സ്ഥിതി ചെയ്യുന്നത്. ഗുവാഹത്തിയില്‍ നിന്ന് 4 മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയം യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.
Photo Courtesy: Kangkan.it2004
എത്ര ചെലവാകും
1600 രൂപമുതല്‍ 2200 രൂപവരെയാണ് ജീപ്പ് സഫാരിക്ക് വേണ്ടിവരുന്ന ചെലവ്. 100 രൂപ എന്‍ട്രി ഫീ. ക്യാമര ചാര്‍ജ് 100 രൂപ . റോഡ് ടോള്‍ 300 രൂപ. സ്റ്റാഫ് വെല്‍കം ഫണ്ട് 100 രൂപ എന്നി നിരക്കുകളും ഇവിടെ ഈടാക്കുന്നുണ്ട്.
Photo Courtesy: Jyotishpriyanki
മരപ്പാലം
കാസിരംഗയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Anupom sarmah
കവാടം
കാസിരംഗയിലേക്കുള്ള റോഡ്
Photo Courtesy: Deepraj
കൂടുതല്‍ ചിത്രങ്ങള്‍
കാസിരംഗയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Anupom sarmah
ദേശാടന പക്ഷികള്‍
കാസിരംഗയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Dr. Raju Kasambe
കൂടുതല്‍ ചിത്രങ്ങള്‍
കാസിരംഗയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Peter Andersen