ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ എടുക്കേണ്ട മുൻകരുതലുകളും സുരക്ഷാ നടപടികളും ഒരുപാടുണ്ട്. വ്യക്തിശുചിത്വം വഴിയും നിർദ്ദേശങ്ങൾ അനുസരിക്കുക വഴിയും ഒരു പരിധി വരെ ഈ രോഗത്തിന്‍റെ വ്യാപനം തടയുവാൻ സാധിക്കും. വിവിധ നാടുകളിൽ നിന്നുള്ളരെത്തുന്ന ഇടം എന്ന നിലയിൽ വിമാനത്താവളങ്ങള്‍ രോഗത്തിലേക്കുള്ള വഴി തെളിക്കുന്ന ഇടങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെ വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്നവരും വിമാനത്താവളത്തിൽ പോയി തിരികെ വരുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒരുപാടുണ്ട്.

എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നവർക്ക് കേരളാ സർക്കാർ നല്കിയ മാര്‍ഗ്ഗ നിർദ്ദേശങ്ങൾ
വാഹനത്തിന്റെ മുൻസീറ്റീൽ ഡ്രൈവർ മാത്രമേ പാടുള്ളൂ.
വാഹനത്തിലുള്ള യാത്രക്കാർ മാസ്ക്, തൂവാല, തോർത്ത്, ടവൽ കൊണ്ട് വായും മുഖവും യാത്രയിലുടനീളം മൂടണം.
വാഹനമോടിക്കുന്ന ഡ്രൈവർ മാസ്ക് ധരിക്കേണ്ടതാണ്.
വാഹനത്തിൽ എസി ഇടാൻ പാടില്ല. ഇരുവശത്തേയും ഗ്ലാസുകൾ താഴ്ത്തി വാഹനമോടിക്കുക.
വാഹനം എയർപോർട്ടിൽ നിന്നും പുറപ്പെട്ടാൽ വഴിയിൽ നിർത്തുവാൻ പാടില്ല. ഹോട്ടൽ/ ഷോപ്പിങ് എന്നിവ ഒഴിവാക്കണം
യാത്രക്കാർ ഇറങ്ങിയ ഉടൻ തന്നെ ഡ്രൈവർ സോപ്പ്/ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകേണ്ടതാണ്.
വാഹനത്തിൽ മറ്റു ബന്ധുക്കളെ അനുവദിക്കുന്നതല്ല.
ലഗേജുകൾ കഴിയുന്നതും യാത്രക്കാർ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. അഥവാ മറ്റാരെങ്കിലും കൈകാര്യം ചെയ്താൽ ഉടൻ തന്നെ കൈകൾ നിർബന്ധമായും വൃത്തിയാക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














