Search
  • Follow NativePlanet
Share
» »പരശുരാമന്‍റെ മഴുവും പാലമരത്തിലെ യക്ഷികളും! ഇഴപിരിയാതെ കിടക്കുന്ന മിത്തുകളും വിശ്വാസവും... കേരളത്തിന്‍റെ കഥ

പരശുരാമന്‍റെ മഴുവും പാലമരത്തിലെ യക്ഷികളും! ഇഴപിരിയാതെ കിടക്കുന്ന മിത്തുകളും വിശ്വാസവും... കേരളത്തിന്‍റെ കഥ

ഇതാ കേരളം അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന ഈ സമയത്ത് കേരളത്തിലെ പ്രസിദ്ധമായ മിത്തുകളെയും പുരാണങ്ങളെയും പരിചയപ്പെടാം....

ഇഴപിരിക്കാനാവാത്ത വിധം ചേര്‍ന്നു കിടക്കുന്ന കഥകളും പുരാണങ്ങളും.. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളത്തിന്റെ ഉത്ഭവത്തില്‍ തുടങ്ങി വായുഭഗവാനും ഗുരു ബ്രഹസ്പതിയും ചേര്‍ന്നു സ്ഥാപിച്ച ഗുരുവായൂര്‍ ക്ഷേത്രവും പക്ഷിഭീമനായ ജഡായു ചിറകറ്റുവീണ ജഡായുപ്പാറ വരെ നീണ്ടു കിടക്കുന്ന ഐതിഹ്യങ്ങള്‍....പലപ്പോഴും ചരിത്രവും വിശ്വാസങ്ങളെയും കേരളത്തിന്റെ പശ്ചാത്തലത്തില്‍ വേര്‍തിരിച്ചെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. ഇതാ കേരളം അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന ഈ സമയത്ത് കേരളത്തിലെ പ്രസിദ്ധമായ മിത്തുകളെയും പുരാണങ്ങളെയും പരിചയപ്പെടാം....

പരശുരാമന്‍ മഴുവെറിഞ്ഞുണ്ടായ കേരളം

പരശുരാമന്‍ മഴുവെറിഞ്ഞുണ്ടായ കേരളം

കേരളത്തിന്‍റെ ഉത്ഭവത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങളും പുരാണങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നു മാത്രമാണം പരശുരാമന്‍റെ കഥയെങ്കിലും ഏറെ പ്രചാരം ലഭിച്ചത് ഇതിനാണെന്നതാണ് യാഥാര്‍ത്ഥ്യം. പരശുരാമനും കേരളവും തമ്മിലുള്ള ബന്ധംഅറിയുന്നതിനു മുന്‍പേ പരശുരമാനെക്കുറിച്ച് കുറച്ചറിയണം.
മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളില്‍ ആറാമത്തെ അവതാരമാണ് പരശുരാമന്‍. പരശു അഥവാ മഴു ഏന്തിയ രാമന്‍ എന്നാണ് ഈ പേരിനര്‍ത്ഥം. തേത്രായുഗത്തിന്റെ അവസാനം ജനിച്ച് ദ്വാപരയുഗം മുഴുവനായി ജീവിച്ച് കലിയുഗത്തിന്റെ തുടക്കത്തിനു കൂടി സാക്ഷിയായ ആളാണ് പരശുരാമൻ എന്നാണ് വിശ്വാസം. ക്ഷത്രിയരെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുക എന്ന അവതാര ലക്ഷ്യവുമായാണ് പരശുരമന്‍ ജനിക്കുന്നതു തന്നെ. ഭൂമിയിലെ എല്ലാ പുരുഷ ക്ഷത്രയന്‍മാരെയും കൊന്ന അദ്ദേഹം അവരുടെ രക്തം കൊണ്ട് അഞ്ച് തടാകങ്ങളാണത്രെ നിറച്ചത്. പിന്നീ‌ട് തന്‍റെ ആത്മാവിനെ രക്ഷിക്കുവാന്‍ പാപങ്ങള്‍ക്ക് പരിഹാരം തേടിയ അദ്ദേഹത്തിന് ലഭിച്ച മറുപടി താൻ പിടിച്ചടക്കിയ ഭൂമി ബ്രാഹ്മണർക്ക് കൈമാറണമെന്നതായിരുന്നു. അങ്ങനെ അദ്ദേഹം സമുദ്രങ്ങളുടെ ദൈവമായ വരുണനാലും ഭൂമി ദേവിയാലും അനുഗ്രഹിക്കപ്പെട്ടു.
PC:Ms Sarah Welch

കേരളത്തിലേക്ക്

കേരളത്തിലേക്ക്

ഗോകര്‍ണ്ണത്തില്‍ നിന്നും അനുഗ്രഹം നേ‌ടിയ ശേഷം പരശുരാമനെത്തുന്നത് കന്യാകുമാരിയിലേക്കാണ്. ശിവനനുഗ്രഹിച്ചു നല്കിയ മഴുവായിരുന്നു അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നത്. അദ്ദേഹം തന്റെ മഴു സമുദ്രത്തിന് കുറുകെ വടക്കോട്ട് എറിഞ്ഞു. ആ മഴു വീണ സ്ഥലം കേരളമായിരുന്നു. മഴുവെറിഞ്ഞു വീണ സ്ഥലമത്രയും ഗോകർണത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 160 കടം (പഴയ അളവ്) ഭൂമിയായിരുന്നു അത്. തന്റെ പാപങ്ങള്‍ക്ക് പരിഹാരമായി അദ്ദേഹം ഉത്തരേന്ത്യയില്‍ നിന്നും ബ്രാഹ്മണരെ ഇവിടേക്ക് കൊണ്ടുവരികയും കേരളത്തില്‍ താമസിപ്പിക്കുകയും ചെയ്തുവെന്നാണ് പുരാണം.
PC:കാക്കര

മഴു ചെന്നുപതിച്ച കേരളം

മഴു ചെന്നുപതിച്ച കേരളം

പരശുരാമന്റെ കഥയില്‍ തന്നെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തനിക്ക് ലഭിച്ച മഴുവുപയോഗിച്ച മാതാവിനെ വധിച്ച പരശുരാമന്‍ തന്നെ അദ്ദേഹത്തിന്റെ പിതാവിന്റെയും കുലത്തിന്റെയും അന്തകനായ മാറി. കാലം പോകെ ചെയ്തു കൂട്ടിയ തെറ്റിന്‍റെ ആഴം തിരിച്ചറിഞ്ഞ അദ്ദേഹം കയ്യിലിരുന്ന മഴു വലിച്ചെറിയുകയും സത്യധര്‍മ്മങ്ങള്‍ പാലിക്കുന്ന ഒരു നാടിനു വേണ്ടി തപസ്സനുഷ്ഠിക്കുകയും ചെയ്തുവത്രെ. പിന്നീട് തപസ്സുണര്‍ന്ന പരശുരാമന്‍ കാണുന്നത് തന്റെ മഴു ചെന്നുപതിച്ചി‌ടത്തെ സുന്ദര ഭൂമിയെയാണ്. ഈ നാടാണത്രെ നമ്മുടെ കേരളം.
PC:Drshenoy

മഹാഭാരതത്തിലെ കേരളം

മഹാഭാരതത്തിലെ കേരളം

ഇതിഹാസങ്ങളിലും പുരാണങ്ങളിലും കേരളത്തിന്‍റെ നാമം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വിവിധ ഇടങ്ങളിലായി കേരളത്തിന്റെ പേര് മഹാഭാരതത്തിലുണ്ട്. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പരാമര്‍ശിക്കുമ്പോളാണ് ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങള്‍ പറയുന്നത്. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. ഭാഗവതം ദശമസ്കന്ധത്തിലും കേരളത്തെപ്പറ്റി പറയുന്നു.

രാമായണത്തിലെ കേരളം

രാമായണത്തിലെ കേരളം

രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ ആണ് കേരളത്തിന്റെ പേര് കടന്നുവരുന്നത് . സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി പറയുമ്പോള്‍ വരുന്ന കേരളാന്‍ കേരളമാണത്രെ!

മഹാബലിയും കേരളവും

മഹാബലിയും കേരളവും

മലയാളികളുടെ സാംസ്കാരിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതും ഇപ്പോഴും ഉള്ളതുമായ കേരളത്തിലെ മറ്റൊരു പുരാണ കഥാപാത്രമാണ് മഹാബലി അഥവാ മാവേലി. പാതാളത്തിലേക്ക് നാടുകടത്തപ്പെട്ട അസുര രാജാവായാണ് മഹാബലിയെ ചിത്രീകരിച്ചിരിക്കുന്നത്. ദേവന്മാര്‍ക്കു പോലും അസൂയയുണ്ടാക്കുന്ന തരത്തിലുള്ള ഭരണമായിരുന്നു മഹാബലി നടത്തിയിരുന്നത്. ഇതില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായത്തോടെ മഹാബലിയെ ചതിക്കുകയായിരുന്നു. മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. തന്റെ ഗുരുവായ ശുക്രാചാര്യയുടെ വാക്ക് പോലും കേള്‍ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുക്കുകയും വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ വാമനന്‍ മഹാബലിക്ക് അനുവാദം നല്കിയതിന്റെ ഓര്‍മ്മയാണ് ഓണം.
PC:Unknown author

കേരളം എന്ന പേരു വന്നത്

കേരളം എന്ന പേരു വന്നത്

കേരളത്തിന് ഈ പേരു ലഭിച്ചതിനെപ്പറ്റിയും നിരവധി കഥകളും ഐതിഹ്യങ്ങളുമുണ്ട്.
കേരവൃക്ഷങ്ങളുടെ നാട് കേരളം എന്നതാണ് പ്രചുരപ്രചാരം ലഭിച്ച അഭിപ്രായം. കേരം എന്ന പദവും അളം എന്ന പദവും(സ്ഥലം എന്നര്‍ത്ഥം) ചേര്‍ന്നാണ് കേരളമായതെന്നും വാദമുണ്ട്.
കേരളത്തിന്റെ പ്രകൃതിഭംഗി കണ്ട് അതിശയിച്ച അറബി സഞ്ചാരികള്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ 'ഖൈറുള്ള' എന്ന് കേരളത്തെ വിളിച്ചു. ഇത് പിന്നീട് കേരളമായി മാറിയന്നും അഭിപ്രായമുണ്ട്.
കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ‘ചേരളം' എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേര രാജാക്കന്മാരില്‍ നിന്നാണ് കേരളം വന്നതെന്നും വീരകേരളന്റെ നാടായതിനാൽ കേരളം എന്നറിയപ്പെട്ടുവെന്നും ബുദ്ധമതത്തിന്റെ സ്വാധീനത്താലാണ് വന്നതെന്നും വേറെയും അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രം

കേരളത്തിന്‍റെ വിശ്വാസങ്ങളും ഐതിഹ്യങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ഗുരുവായൂര്‍ ക്ഷേത്രം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. കൃഷ്ണന്റെ സ്വര്ഡഗ്ഗാരോഹണത്തിനു ശേഷമുണ്ടായ പ്രളയത്തിനു ശേഷം കടലില്‍ നിന്നും ലഭിത്ത വിഗ്രഹം ബൃഹസ്പതിയെയും വായുദേവന്‍റെയും പക്കല്‍ എത്തുകയും അതുമായി അവര്‍ പ്രതിഷ്ഠിക്കുവാന്‍ യോജിച്ച സ്ഥലം അന്വേഷിച്ച് പോവുകയും ചെയ്തു. യാത്രാമധ്യേ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ അവിടെ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ഇവര്‍ ദര്‍ശിക്കുകയുണ്ടായി. തുടർന്ന് പാർവ്വതീപരമേശ്വരന്മാരുടെ അനുമതിയോടെ വിഗ്രഹം അവിടെ തന്നെ പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി എന്നാണ് വിശ്വാസം.
PC:Aruna

കേരളവും ആയുര്‍വ്വേദവും

കേരളവും ആയുര്‍വ്വേദവും

ആയുസ്സിന്‍റെ വേദമെന്ന് അറിയപ്പെടുന്ന ആയുര്‍വ്വേദം കേരളത്തിന്റെ സ്വന്തമാണ്. ദൈവത്തില്‍ നിന്നുള്ള നേരിട്ടുള്ള സമ്മാനമാണ് ഇതെന്നാണ് വിശ്വാസം. ഭൂമിയുടെ സൃഷ്ടിക്കും മുന്നേയുള്ളതാണത്രെ ആയുര്‍വ്വേദം. ഭൂമിയും അതിലെ നിവാസികളും എണ്ണമറ്റ മഹാമാരികളെയും രോഗങ്ങളെയും അഭിമുഖീകരിച്ചപ്പോൾ ദേവവൈദ്യനായ ധന്വന്തരി (അദ്ദേഹത്തിന്റെ ദിവോദാസ അവതാരത്തിൽ), ഭരദ്വാജ, കശ്യപൻ എന്നീ മൂന്ന് ഇതിഹാസ ഋഷിമാർ മാനവരാശിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുകയും ദൈവങ്ങളോട് അപേക്ഷിക്കുകയും ചെയ്തു. ആയുർവേദമെന്ന നിലയിൽ നാം ഇന്ന് ആദരിക്കുകയും ആദരിക്കുകയും ചെയ്യുന്ന അറിവ് മനുഷ്യരാശിക്ക് ലഭിച്ചത് ഇങ്ങനെയാണത്രെ. മൂന്ന് മഹാമുനികൾ അവരുടെ സ്വന്തം ചിന്താധാരകൾ രൂപീകരിച്ചു, കൂടാതെ അവരുടെ കൃതികളിലൂടെയും ശിഷ്യന്മാരിലൂടെയും സ്വർഗത്തിൽ നിന്നുള്ള ദൈവിക പഠിപ്പിക്കലുകൾ കൂടുതൽ പ്രചരിപ്പിച്ചു.

ജഡായു ചിറകറ്റുവീണ ജഡായുപ്പാറ

ജഡായു ചിറകറ്റുവീണ ജഡായുപ്പാറ

രാമായണത്തിലെ സീതയെ അപഹരിക്കുവാനുള്ള രാവണന്‍റെ ശ്രമങ്ങള്‍ക്ക് തടസ്സം നിന്ന പക്ഷി ശ്രേഷ്ഠനായ ജഡായുവിന്‍റെ ചിറകുകള്‍ ചന്ദ്രഹാസം എന്ന ആയുധമുപയോഗിച്ച് രാവണന്‍ അറിഞ്ഞത് കൊലപ്പെടുത്തിയത് ഇവിടെ വെച്ചാണത്രെ, അവസാനം രാമദര്‍ശനത്തിനു ശേഷം ജഡായു ഇവിടെക്കിടന്ന് ജീവന്‍ വെടിയുകയായിരുന്നുവത്രെ. കൊല്ലത്തെ ചടയമംഗലം ഗ്രാമപഞ്ചായത്തിലാണ് ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്.
PC: Raja Ravi Varma

പാലമരത്തിലെ യക്ഷികള്‍

പാലമരത്തിലെ യക്ഷികള്‍

കേരളത്തിലെ കഥകളില്‍ ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ള ഒന്നാണ് പാലമരങ്ങളില്‍ താമസിക്കുന്ന .യക്ഷികള്‍. മുല്ലപ്പൂവിന്റെ സുഗന്ധവും പാലമരവും യക്ഷിക്കഥകളുമായാണ് ചേര്‍ന്നു നില്‍ക്കുന്നത്. ഒരു പക്ഷേ, കേരളത്തിന്റെ ഭൂപ്രകൃതി ആയിരിക്കാം ഇവിടുത്തെ യക്ഷിക്കഥകള്‍ക്ക് ഇത്രയും പ്രാധാന്യം നല്കുന്നത്.

PC:Hiart

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala celebrations epic history
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+