അതിവേഗ യാത്രകള്‍ക്ക് കൂട്ടായി വന്ന വന്ദേ ഭാരത് സർവീസിനെ വമ്പൻ ഹിറ്റാക്കിയത് കേരളമാണ്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ഒക്യുപൻസി റേറ്റിലാണ് കേരളത്തിലെ രണ്ടു വന്ദേ ഭാരത് ട്രെയിനുകളും സർവീസ് നടത്തുന്നത്. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തിന് നീട്ടിയ ഉത്തരവ് എല്ലാ തരത്തിലും കേരളത്തിലെ സഞ്ചാരികൾക്ക് പ്രയോജനകരമാണ്.
വന്ദേ ഭാരത് മംഗലാപുരത്ത് എത്തുന്നതോടെ മലബാറിലെ ട്രെയിൻ യാത്രാ ദുരിതങ്ങൾക്ക് അറുതി വരുമെന്നാണ് റിപ്പോര്‍ട്ടുകൾ. പുതിയ ട്രെയിൻ സർവീസുകൾക്കടക്കമുള്ള സാധ്യതകളാണ് ഇവിടെ തെളിയുന്നതെന്ന് സമയം മലയാളം റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോഡ് ജില്ലക്കാർക്ക് പ്രയോജനകരമായ പല സര്‍വീസുകളും വരാൻ ഇത് സഹായിച്ചേക്കും.

തിരുവനന്തപുരത്തു നിന്നും കാസർകോഡിന് സർവീസ് നടത്തുന്ന 20632 വന്ദേ ഭാരത് മംഗലാപുരത്തേയ്ക്ക് നീട്ടുമ്പോൾ നിലവിൽ ഇത് രാത്രി നിർത്തിയിടുന്ന കാസർകോഡ് റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോം ഫ്രീ ആകും. ഈ സ്ഥലത്തേയ്ക്ക് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളെ കൊണ്ടുവരാൻ സാധിച്ചാൽ കാസർകോഡ്, കണ്ണൂർ ജില്ലക്കാരുടെ യാത്രാ രാത്രി ട്രെയിൻ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാം.
കണ്ണൂർ എക്സിക്യൂട്ടീവ്, കോയമ്പത്തൂർ എക്സ്പ്രസ് എന്നിവ കാസർകോടേക്ക് നീട്ടുമ്പോൾ പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ഉപകാരപ്രദമാകും. കണ്ണൂരിൽ നിർത്തിയിടുന്ന ട്രെയിനുകൾ കാസർകോഡിന് വരുമ്പോൾ ഈ സ്ഥലത്തേയ്ക്ക് കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കൊണ്ടുവരാൻ കഴിയും.
കോഴിക്കോട് അവസാനിപ്പിക്കുന്ന ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ് സർവീസാണ് ഇങ്ങനെ കണ്ണൂരിലേക്ക് മാറ്റാൻ സാധിക്കുക. കണ്ണൂരിൽ നിന്ന് കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ് കാസർകോഡ് വരെ നീട്ടാൻ കഴിഞ്ഞാൽ രാത്രികാല യാത്രക്കാർക്ക് സഹായകമാകും. നിലവിൽ രാത്രി 7:25ന് നേത്രാവതി എക്സ്പ്രസ് കണ്ണൂരിലെത്തിയാൽ പിന്നീട് കാസർകോഡിനുള്ള അടുത്ത പ്രതിദിന ട്രെയിൻ പുലർച്ചെ 2:30ന് ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസാണ്. അതായത് രണ്ട് ട്രെയിനുകളും തമ്മിൽ എട്ടു മണിക്കൂർ വ്യത്യാസമുണ്ട്. കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ് കാസർകോഡ് വരെ നീട്ടിയാൽ ഈ നീണ്ട വിടവ് ഒഴിവാക്കാം.
കണ്ണൂരിൽ നിന്ന് കണ്ണൂർ- . കോയമ്പത്തൂർ എക്സ്പ്രസ് മടങ്ങുന്നത് രാവിലെ 6:00 മണിക്കാണ്. കാസർകോടേയ്ക്ക് സർവീസ് നീട്ടിയാൽ രാവിലെ 4:30 ന് കാസര്‍കോഡ് നിന്നെടുക്കാനും നിലവിലെ സമയക്രമം പാലിക്കാനും സാധിക്കും. സമാനമായി രാത്രി 12:30 ന് കണ്ണൂരിലെത്തുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിൻ കാസർകോടേക്ക് നീട്ടാനും കാസര്‍കോഡ് നിന്ന് പുറപ്പെടുന്ന രീതിയിൽ സമയക്രമീകരണം നടത്താനും സാധിക്കും.
അതോടൊപ്പം മറ്റൊരു അതിവേഗ ട്രെയിൻ സര്‍വീസിനുള്ള സാധ്യതകളും ഇവിടെ തെളിയുന്നുണ്ട്. വന്ദേ ഭാരത മംഗലാപുരത്തേയ്ക്ക് നീട്ടുമ്പോൾ ട്രെയിനിന്‍റെ അറ്റുകുറ്റപ്പണികളും മംഗലാപുരത്തിന് നീളും. അതോടെ തിരുവനന്തപുരം ഡിവിഷന് കൈയിലുള്ള സ്പെയർ റേക്ക് ഇല്ലാതെ തന്നെ ട്രെയിനിന് സർവീസ് നടത്താനും കഴിയും. അങ്ങനെ വരുന്ന സ്പെയർ ട്രെയിൻ ഉപയോഗിച്ച് കോയമ്പത്തൂർ - തിരുവനന്തപുരം, ചെന്നൈ - എറണാകുളം , എറണാകുളം - ബെംഗളൂരു തുടങ്ങിയ സർവീസുകൾക്കുള്ള സാധ്യതയും പരിശോധിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














