Search
  • Follow NativePlanet
Share
» »ബജറ്റ് യാത്രകളുമായി ജലഗതാഗതവകുപ്പ്! ആഘോഷമാക്കാൻ ക്രൂസ് യാത്രയും!

ബജറ്റ് യാത്രകളുമായി ജലഗതാഗതവകുപ്പ്! ആഘോഷമാക്കാൻ ക്രൂസ് യാത്രയും!

ജല ഗതാഗത വകുപ്പ് തയ്യാറാക്കുന്ന ബജറ്റ് ടൂറിസം സര്‍വീസുകൾ കായൽ കടല്‍ വിനോദ സഞ്ചാരങ്ങളുടെ സ്വീകാര്യതയും സ്വഭാവവും മാറ്റിമറിക്കുവാൻ ഒരുങ്ങുകയാണ്.

നമ്മുടെ നാട്ടിലെ കാഴ്ചകളും വിനോദസഞ്ചാരവും പൂർത്തിയാകണമെങ്കിൽ മലകളും കുന്നുകളും മാത്രം കണ്ടാൽ പോരാ. ഇടയ്ക്കിടെ കടലിലും കായലിലും കൂടിയൊന്ന് ഇറങ്ങണം. ആലപ്പുഴയം കൊല്ലവും പോലുള്ള ജില്ലകളിലെ ആൾക്കാരെ സംബന്ധിച്ച് കായലും യാത്രകളും അവരുടെ നിത്യജീവിതത്തിന്‍റെ ഭാഗം കൂടിയാണ്. അല്ലാത്തവർക്കാവട്ടെ, വിനോദയാത്രയേക്കാൾ ഒരാഢംബര യാത്രയാണ് കായലിലൂടെ ബോട്ടിലും കെട്ടുവെള്ളത്തിലും ഒക്കെയുള്ള യാത്രകൾ.

Water Transport Department budget-friendly tour packages

PC:Chandan Shastri/Unsplash

എന്നാൽ കായലിലൂടെ ആസ്വദിച്ചുള്ള യാത്രയും സൂര്യാസ്മയവും നിങ്ങൾക്കും പോകാം. ചിലവ് ഒത്തിരി ആകുമോ എന്ന പേടി ഒട്ടും വേണ്ട. ജല ഗതാഗത വകുപ്പ് തയ്യാറാക്കുന്ന ബജറ്റ് ടൂറിസം സര്‍വീസുകൾ കായൽ കടല്‍ വിനോദ സഞ്ചാരങ്ങളുടെ സ്വീകാര്യതയും സ്വഭാവവും മാറ്റിമറിക്കുവാൻ ഒരുങ്ങുകയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

കായൽ കടല്‍ യാത്രകൾ ചിലവ് കുറ‍ഞ്ഞ രീതിയിൽ സാധാരണ ആളുകളിലേക്കും എത്തിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ വ്യത്യസ്ത സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്ത് അഷ്ടമുടി കായലിന്‍റെ ഭംഗി ആസ്വദിക്കുവാൻ സാധിക്കുന്ന സീ അഷ്ടമുടി പാക്കേജ്, വേളി-കഠിനകുളം കായല്‍ യാത്ര, കൊച്ചിയിൽ ആഢംബര കപ്പൽ യാത്ര എന്നിവയാണവ.

സീ അഷ്ടമുടി

സീ അഷ്ടമുടി ബോട്ട് സർവീസ് അഷ്ടമുടി കായലിന്റെ സമ്പന്നമായ കാഴ്ചകളിലൂടെ കടന്നുപോകുന്ന യാത്രയാണ്. തുരുത്തുകളും കനാലുകളും കണ്ട് നാട്ടുകാഴ്ചകൾ പിന്നിട്ട് ഏകദശം മൂന്ന് മണിക്കൂർ സമയം കായലിൽ ചിലവഴിക്കാം. ദിവസവും 2 ബോട്ടുകളായിരിക്കും സർവീസ് നടത്തുക. വളരെ കുറഞ്ഞ നിരക്ക് മാത്രം ഉദ്ദേശിക്കുന്ന യാത്രയിൽ സ‍ഞ്ചാരികൾക്ക് ഭക്ഷണവും ലഭ്യമാക്കും.

വേളി-കഠിനകുളം കായൽ യാത്ര

ജലഗതാഗത വകുപ്പ് പ്ലാൻ ചെയ്യുന്ന മറ്റൊരു യാത്ര തിരുവനന്തപുരം ജില്ലയിലെ വേളിയിൽ നിന്നും കഠിനകുളത്തേക്കുള്ള കായൽ യാത്രയാണ്. 12 കിലോ മീറ്റർ ദൂരം കായലിലൂടെ സഞ്ചരിക്കുന്ന യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും. രാവിലെയും ഉച്ചയ്ക്കും എന്നിങ്ങനെ രണ്ട് സർവീസുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

ആഡംബര ക്രൂയിസ് യാത്ര

ജലഗതാഗത വകുപ്പിന്‍റെ ആഡംബര ക്രൂസ് യാത്രയും അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കപ്പൽ യാത്രയ്ക്ക് സമാനമായി നടത്തുന്ന ക്രൂസ് സർവീസ് മാർച്ച് മുതല്‍ ആരംഭിക്കും. രാവിലെ പത്ത് മണിക്കും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കുമായി രണ്ട് സർവീസുകളാണ് ലഭ്യമാക്കുന്നത്. എറണാകുളം സൗത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഭക്ഷണം ഉൾപ്പെടുന്ന ടിക്കറ്റ് ആയിരിക്കും ലഭിക്കുക.

അതൊടൊപ്പം കണ്ണൂർ കോട്ടയം ജില്ലകളിലേക്കായി രണ്ട് എസി ബോട്ടുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. 120 ആളുകൾക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്ന ബോട്ട് ആണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: budget travel lake kochi cruise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+