ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ഖുറി ഗ്രാമത്തിലേക്ക് യാത്ര ചെയ്യാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത് അവിടുത്തെ മണലാരണ്യ കാഴ്ചകള്‍ ആണ്. സഞ്ചാരികള്‍ക്കിടയില്‍ അധികം പ്രശസ്തമല്ല ഈ ഗ്രാമം. അതിനാല്‍ തന്നെ ഗ്രാമത്തിന്റെ ശാന്തതയും നിഷ്കളങ്കതയും ഇവിടെ കാണാം.
ഗ്രാമത്തിലെത്തി അവിടെ നിന്ന് വീണ്ടും അര മണിക്കൂര്‍ യാത്ര ചെയ്യണം ഖുറി സാന്‍ഡ് ഡ്യൂണ്‍സില്‍ എത്താന്‍.

Photo Courtesy: Last Emperor
ക്യാമല്‍ സഫാരി
ക്യാമല്‍ സഫാരിക്ക് പേരുകേട്ട ഒരു സാന്‍ഡ് ഡ്യൂണ്‍സ് ആണ് സാം സാന്‍ഡ് ഡ്യൂണ്‍സ് ഖുറി ഗ്രാമത്തില്‍ നിന്ന് 38 കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്യണം ഇവിടെയെത്തിച്ചേരാന്‍. ഖുറി ഗ്രാമത്തേക്കുറിച്ചുള്ള കീര്‍ത്തി പുറം ലോകത്ത് എത്തുന്നതിനനുസരിച്ച് ഗ്രാമത്തില്‍ സൗകര്യങ്ങളും കൂടിയിട്ടുണ്ട്.
ഹോംസ്റ്റേകള്‍
ഗ്രാമത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാന്‍ ഗ്രാമീണരും അവര്‍ക്ക് കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. ഖുറിയില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോംസ്റ്റേകളുണ്ട്. ഗ്രാമീണത ചോര്‍ന്ന് പോകാത്ത തരത്തില്‍ നിര്‍മ്മിച്ച മണ്‍കുടിലുകളിലും സഞ്ചാരികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്.

Photo Courtesy: Shiva-Nataraja
ഗ്രാമത്തില്‍ തങ്ങുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കല്‍ബേലിയ നൃത്തവും നാടോടി സംഗീതവുമൊക്കെ ചില ഹോംസ്റ്റേകളില്‍ ഒരുക്കിയിട്ടുണ്ട്. മണലാരണ്യത്തില്‍ ഒരു രാത്രി തങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഉണ്ട്.
ഇത് കൂടാതെ ഓട്ടകങ്ങളുടെ ഓട്ട മത്സരം, മരുഭൂമിയിലെ ജീവജാലങ്ങളെ കാണാനുള്ള അവസരം, സുന്ദരമായ ഉദയാസ്തമയ കാഴ്ചകള്‍, രാജസ്ഥാനി ഭക്ഷണം ഇവയൊക്കെ ആസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് ലഭിക്കുന്നു.

Photo Courtesy: user:Flicka
ഡിസേര്‍ട്ട് നാഷണല്‍ പാര്‍ക്ക്
ഖുറി ഗ്രാമത്തില്‍ നിന്ന് 65 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ ഖുറി നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചേരാം. ചില ട്രാവല്‍ ഏജന്റുമാര്‍ ഇവിടേയ്ക്കും സഞ്ചാരികളെ കൊണ്ടുപോകാറുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














