ഈ അവധിക്കാലത്ത് രാജസ്ഥാനിലേക്ക് ഒരു യാത്രാ പോകുവാൻ പ്ലാൻ ചെയ്യുന്നുണ്ടോ? ഒക്ടോബർ മുതൽ മാർച്ച് മാസം വരെ രാജസ്ഥാൻ സന്ദർശിക്കുവാൻ പറ്റിയ മികച്ച സമയങ്ങളിലൊന്നായതിനാൽ അധികം ആലോചിച്ച് സമയം കളയേണ്ടതില്ല. മാത്രമല്ല, ഈ സമയത്താണ് യാത്രയെങ്കിൽ വേറെയും കുറച്ച് പ്രത്യേകതകളും കൂടിയുണ്ട്. എന്താണെന്നല്ലേ? മേവാർ ഫെസ്റ്റിവൽ. രാജസ്ഥാന്‍റെ സാംസ്കാരിക പ്രൗഢിയും ആഘോഷവും വിളിച്ചു പറയുന്ന മേവാർ ഫെസ്റ്റിവൽ ഇവിടുത്തെ ഏറ്റവും പ്രധാനമായ ആഘോഷങ്ങളിലൊന്നും കൂടിയാണ്.

മേവാർ ഫെസ്റ്റിവൽ 2023
ഉദയ്പൂരിൽ സ്ഥിതി ചെയ്യുന്ന മേവാറിന്‍റെ ഇന്നലെകളെ പരിചയപ്പെടുവാനും അനുഭവിക്കുവാനും ഒരുങ്ങിയിരിക്കുന്നവർക്ക് ആ സ്വപ്ന യാത്ര പ്ലാൻ ചെയ്യുവാൻ ഈ സമയം പ്രയോജനപ്പെടുത്താം. ചരിത്രം മാത്രമല്ല, സംസ്കാരവും പാരമ്പര്യവും മതപരവും തുടങ്ങി എല്ലാ മേഖലകളിലും ഈ നാട് എങ്ങനെയെന്ന് ഈ ഒരൊറ്റ യാത്രകൊണ്ട് മനസ്സിലാക്കാം. ചെറിയ സംഭവമൊന്നും അല്ലാത്തതിനാൽ ദൂരെ ദേശങ്ങളിൽ നിന്നു പോലും ഇഷ്ടംപോലെ ആളുകൾ ഇതിൽ പങ്കെടുക്കുവാനെത്തുന്നു. ഈ വർഷം മാർച്ച് 24 മുതൽ 26 വരെയാണ് മേവാർ ഫെസ്റ്റിവൽ നീണ്ടു നിൽക്കുന്നത്. കേട്ടറിഞ്ഞ് മലയാളികളും ഈ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ പോകുന്നുണ്ടായിരിക്കും!

ഹോളിയാണോ അതോ?
മേവാർ ഫെസ്റ്റിവലിന്‍റെ സമയത്ത് രാജസ്ഥാനിലെത്തിയാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോയെക്കുമെന്നത് തീർച്ച. ഇനി തിയതി മാറി ഹോളിയുടെ സമയത്താണോ വന്നതെന്ന് സംശയിച്ചാലും തെറ്റില്ല. കാരണം അത്രയധികം വലിയ ആഘോഷങ്ങളും മേളങ്ങളും ഒരുക്കങ്ങളും ഇവിടെ കാണാം. ഒരു വലിയ ദൃശ്യവിരുന്നൽ കുറഞ്ഞതൊന്നും നിങ്ങൾ ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല. രാജസ്ഥാനികളുടെ സംസ്കാരവും വൈവിധ്യവും ആചാരങ്ങളും എല്ലാം പരിചയപ്പെടാം എന്നതിനൊപ്പം നാടൻപാട്ടും കലാമേളകളും വെടിക്കെട്ടും ഘോഷയാത്രയും ഒക്കെ നേരിട്ട് അനുഭവിക്കുകയും ചെയ്യാം. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞും രംഗോലികളുണ്ടാക്കിയും നാടും നഗരവും വലുപ്പച്ചെറുപ്പമില്ലാതെ ഇതിൽ പങ്കാളികളാവുകയും ചെയ്യും.

ഹോളിയിൽ തുടങ്ങുന്ന ആഘോഷം
ഹോളിയോടൊപ്പം തന്നെ ഇതിന്റ ആഘോഷങ്ങൾ തുടങ്ങുമെന്ന് പറയാം. കാരണം, ഹോളി കാ ദഹന് കത്തിക്കുന്ന തീയിൽ നിന്നെടുത്ത ചാരം കൊണ്ടാണ് മേവാർ ഫെസ്റ്റിവലിന് പിന്നീട് തുടക്കാമാകുന്നത്. അതുകൊണ്ട് ആഘോഷങ്ങളുടെ ഒരുക്കം ആഴ്ചകള്‍ക്കു മുൻപേ തന്നെ തുടങ്ങും. ശിവനെയും പാർവ്വതിയെയുമാണ് ഇവിടെ ഈ സമയത്ത് ആരാധിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇവരുടെ പ്രതിമകളും രൂപങ്ങളും അലങ്കരിക്കുവാനും തയ്യാറാക്കുവാനും ഈ സമയത്ത് ആളുകൾ സമയം ചിലവഴിക്കും.
വരണം , കാണണം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മവാർ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ സഞ്ചാരികളെത്തുന്നു. ഉദയ്പൂരിന്റെ കാഴ്ചകളല്ലാതെ മറ്റൊരു മുഖം പരിചയപ്പെടുവാൻ ഇത് പറ്റിയ സമയമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












