ട്രെയിൻ യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്. ഒരുപാട് ഗ്രാമങ്ങളും നാട്ടുകാഴ്ചകളും ക്ഷീണമില്ലാതെ, അധികം ചിലവു വരാതെ യാത്ര ചെയ്യുവാൻ ട്രെയിനിൽ മാത്രമേ സാധിക്കൂ. ചില ട്രെയിൻ യാത്രകളെ പ്രത്യേകതയുള്ളതാക്കുന്നത് അത് കടന്നു പോകുന്ന റൂട്ടാണ്. മലയാളികൾക്ക് ഇത് പലപ്പോഴും ഷൊർണ്ണൂർ - നിലമ്പൂർ പാതയായിരിക്കും. മനോഹരമായ കാഴ്ചകളും ഗ്രാമീണതയും പച്ചപ്പും നിറഞ്ഞുനിൽക്കുന്ന റെയിൽവേ സ്റ്റേഷനുകളും പുറംകാഴ്ചകളും എന്നും യാത്രക്കാർക്ക് പ്രിയപ്പെട്ടതാണ്.
എന്നാൽ ചില ട്രെയിന്‍ യാത്രകൾ കൗതുകം കൂടി തരുന്നവയാണ്. അതിലൊന്നാണ് രാജ്യത്തിൻറെ അതിർത്തി കടന്നുപോകുന്ന ട്രെയിനുകൾ. ഇന്ത്യയുടെ കാഴ്ചകളിൽ നിന്നും വേഗം മറ്റൊരു രാജ്യത്തേയ്ക്ക് ട്രെയിനിൽ പോവുക എന്നത് പുതിയൊരു യാത്രാനുഭവം കൂടിയാണ്. ഇതാ രാജ്യത്തിന്‍റെ അതിർത്തി കടന്ന് പോകുവാൻ സാധിക്കുന്ന ട്രെയിൻ യാത്രകൾ പരിചയപ്പെടാം...
Cover PC: Sourav Debnath
പെട്രപോൾ റെയിൽവേ സ്റ്റേഷൻ
ഹൽദിബാരി റെയിൽവേ സ്റ്റേഷൻ
ബംഗ്ലാദേശിലേക്കു പോകുവാൻ പറ്റിയ അടുത്ത റെയിൽവേ സ്റ്റേഷനാണ് പശ്ചിമ ബംഗാളിൽ തന്നെയുള്ള ഹൽദിബാരി റെയിൽവേ സ്റ്റേഷൻ. ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും വെറും നാലര കിലോമീറ്റർ മാത്രം അകലെയാണ് 2020 ഡിസംബറിൽ ആരംഭിച്ച ഹൽദിബാരി റെയിൽവേ സ്റ്റേഷൻ ഉള്ളത്. സ്റ്റേഷൻ ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയുള്ള ചിൽഹട്ടി റെയിൽവേ സ്റ്റേഷൻ വഴി ബംഗ്ലാദേശുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹൽദിപൂർ-ചിൽഹത്തി റൂട്ട് എന്നാണിത് അറിയപ്പെടുന്നത്. ഇതുവഴി കടന്നു പോകുന്നത് മിതാലി എക്സ്പ്രസ് ആണ്. ന്യൂ ജൽപായ്ഗുരി-ധാക്ക റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ട്രെയിൻ ഹൽദിബാരിയിൽ ഹോൾട്ട് ചെയ്താണ് പോകുന്നത്.
സിംഗാബാദ് റെയിൽവേ സ്റ്റേഷൻ
ജയനഗര്‍ റെയിൽവേ സ്റ്റേഷൻ
രാധികാപൂർ റെയിൽവേ സ്റ്റേഷൻ
PC:Paulsubhojit -
https://en.wikipedia.org/wiki/Radhikapur_railway_station#/media/File:Radhikapur_Railway.jpg



Click it and Unblock the Notifications












