Search
  • Follow NativePlanet
Share
» »ബക്രീദ് അവധിക്ക് ഗുജറാത്തിലേക്ക് വിമാനയാത്രാ പാക്കേജ്; എട്ട് പകൽ ആഘോഷിക്കാം, കിടിലൻ സ്ഥലങ്ങൾ

ബക്രീദ് അവധിക്ക് ഗുജറാത്തിലേക്ക് വിമാനയാത്രാ പാക്കേജ്; എട്ട് പകൽ ആഘോഷിക്കാം, കിടിലൻ സ്ഥലങ്ങൾ

ഇനി വരുന്ന പ്രധാന അവധികളിലൊന്ന് ബക്രീദ് ആണ്. വാരാന്ത്യ അവധിയോട് ചേർന്നു വരുന്നതിനാൽ മിക്കവരും ഇപ്പോഴേ തന്നെ പ്ലാനിങ് തുടങ്ങിയിട്ടുണ്ടാവും. നാലേക്ക് വരുന്നതിനും കേരളത്തിലെ മഴക്കാലം ആസ്വദിക്കുന്നതിനും നീണ്ട യാത്രകൾ പോകാനും ഒക്കെ പറ്റിയ നീണ്ട വാരാന്ത്യം കൂടിയാണിത്. എങ്കിൽ ഇത്തവണ ഒരു വ്യത്യസ്ത യാത്ര പോയലോ. ബക്രീദ് അവധി ഉൾപ്പെടുത്തി വരുന്ന ഒരു കിടിലൻ പാക്കേജ് ഐആര്‍സിടിസി അവതരിപ്പിച്ചിട്ടുണ്ട്.

ഗുജറാത്ത് നിങ്ങളുടെ യാത്രാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇടമാണെങ്കിൽ അതെ, ഈ യാത്ര നിങ്ങൾക്കുള്ളതാണ്. ബക്രീദ് വാരാന്ത്യം കൂടി ഉൾപ്പെടുന്ന യാത്രയായതിനാൽ അധികം ലീവ് എടുക്കാതെ പോയി വരാം എന്നതാണ് ഈ പാക്കേജിന്‍റെ പ്രധാന ആകർഷണം. നെടുമ്പാശ്ശേരിയിൽ നിന്നും വിമാനത്തിൽ പോയി തിരികെ വിമാനത്തിൽ തന്നെ വരുന്ന പാക്കേജ് എങ്ങനെ നോക്കിയാലും നഷ്ടമില്ലാത്ത ഒരു യാത്രയാണ്.

Kochi - Gujarat 8 Days IRCTC Travel Package

2024 ജൂൺ 13 വ്യാഴാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആരംഭിക്കുന്ന യാത്ര ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ‍ 1.25 നാണ് കൊച്ചിയിൽ നിന്ന് അഹ്മദാബാദിലേക്കുള്ള വിമാനം. വൈകുന്നേരം 3.30ന് അഹ്മദാബാദിലെത്തി നേരേ ഹോട്ടലിലേക്ക് പോയി അന്ന് രാത്രി അവിടെ ചെലവഴിക്കും.

വെള്ളിയാഴ്ച ന്ന ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന ഏകതാ പ്രതിമ സന്ദർശിക്കും. അന്ന് തന്നെ തിരികെ അഹമ്മദാബാദിലേക്ക് വരും. ശനിയാഴ്ച ശ്രീകൃഷ്ണന്‍റെ പ്രസിദ്ധ ക്ഷേത്രമായ ദ്വാരക സന്ദർശിക്കും. അന്ന് രാത്രി ദ്വാരകയിലാരിരിക്കും താമസം. തുടർന്ന് പിറ്റേന്ന് ജ്യോതിർലിംഗ ക്ഷേത്രമായ നാഗേശ്വർ ക്ഷേത്രം, ഗോപി തലാവ് , ബേട് ദ്വാരക എന്നിവിടങ്ങളിലും പോകും, രുക്മിണി ക്ഷേത്രം കൂടി ദർശിച്ച ശേഷം തിരികെ അഹമ്മദാബാദിന് പോകും.

സോമനാഥ് സന്ദർശനമാണ് തിങ്കളാഴ്ചത്തെ പ്രധാന കാര്യം. യാത്രാ മധ്യേ പോർബന്ദറിലേക്ക് പോകും.കീർത്തി മന്ദിറും സുദാമ ക്ഷേത്രവും സന്ദർശിത്ത് സോംനാഥ് യാത്ര തുടരും. രാത്രി സോമനാഥിൽ താമസം. ചൊവ്വാഴ്ച പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് സോമനാഥ് ജ്യോതിർലിംഗ് ക്ഷേത്രവും ഭാൽക്ക തീർത്ഥ ക്ഷേത്രവും സന്ദർശിക്കും. പിന്നീട് ഭാവ്നഗറിലേക്ക് വരും. താമസവും ഭാവ്നഗറിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ബുധനാഴ്ച പ്രഭാതഭക്ഷണത്തിന് ശേഷം നിഷ്കലങ്ക് മഹാദേവ ക്ഷേത്രം സന്ദർശിക്കും. തിരികെ അഹമ്മദാബാദിലേക്കുള്ള യാത്രയിൽ അക്ഷർധാം ക്ഷേത്രം സന്ദർശിക്കും. പിന്നീട് അത്താഴത്തിനും രാത്രി താമസത്തിനും അഹമ്മദാബാദിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. പിറ്റേന്ന് വ്യാഴാഴ്ച യാത്രയിലെ അവസാന ദിവസമാണ്. മടക്ക യാത്രയൊഴികെ പ്രത്യേകിച്ച് മറ്റു യാത്രകളൊന്നും ഈ ദിവസമില്ല. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും രാവിലെ 10.30ന് പുറപ്പെട്ട് കൊച്ചയിൽ ഉച്ചയ്ക്ക് 12.55ന് എത്തിച്ചേരുന്നതോടെ മനോഹരമായ ഈ യാത്ര അവസാനിക്കും,

34,090 രൂപാ മുതലാണ് ടിക്കറ്റ് നിരക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്കുള്ള നിരക്കാണിത്. ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 35,620 രൂപാ, സിംഗിൾ ഒക്യുപൻസിയിൽ 48,560 രൂപ എന്നിങ്ങനെയും കുട്ടികൾക്ക് 19,310 രൂപാ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. യാത്രയെക്കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും 0484-2382991, 82879320682 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇക്കണോമി ക്ലാസിൽ ഇൻഡിഗോ എയർലൈൻസിന്‍റെ വകൊച്ചി-അഹമ്മദാബാദ്-കൊച്ചി വിമാന ടിക്കറ്റുകൾ , 7 രാത്രി പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും ഉൾപ്പെടെ ഹോട്ടൽ താമസം,പ്രാദേശിക യാത്രയ്ക്കായുള്ള എസി വാഹനം,ടൂർ മാനേജരുടെ സേവനം തുടങ്ങിയ കാര്യങ്ങൾ നിരക്കില‍് ഉൾപ്പെടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+