മൊത്തത്തിൽ നോക്കിയാൽ ഇന്ത്യയുടെ ഒരു ചെറു പതിപ്പ്. മലയാളികളും തമിഴരും ബെംഗാളികളും കന്നഡക്കാരും ഒക്കെ ഐക്യത്തോടെ വസിക്കുന്ന ഇടം. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യു്ന ആൻഡമാൻ പണ്ടുമുതലേ സഞ്ചാരികളുടെ പ്രിയനാടാണ്. എത്രകണ്ടാലും മടുപ്പിക്കാത്ത കടൽക്കാഴ്ചകളും ദ്വീപുകളും ചരിത്രശേഷിപ്പുകളുമെല്ലാമായി സന്ദർശകരെ മാടിവിളിക്കുന്ന നാട്. എപ്പോഴെങ്കിലും ഒരിക്കൽ പോകമെന്നും കൊതിതീരെ ആൻഡമാൻ കാണണമെന്നും ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾക്കുള്ള അവസരം ഇതാ വന്നിരിക്കുകയാണ്.
ന്യായമായ തുകയിൽ ആൻഡമാൻ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ ആര്‍ സി ടി സി) ഒരു മികച്ച പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും ആൻഡമാനിലെ പ്രധാന കാഴ്ചകളും ദ്വീപുകളും കണ്ടുവരുന്ന യാത്ര മലയാളികൾക്ക് പ്രയോജനപ്പെടുത്താം, കൊച്ചിയിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിൽ നിന്ന് മടങ്ങിയെത്തുന്ന വിധത്തിലൊരുക്കിയിരിക്കുന്ന പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം.

ആറ് രാത്രിയും ഏഴ് പകലും നീണ്ടുനിൽക്കുന്ന യാത്ര ഇൻഡിഗോ എയർലൈൻസിലാണ് പുറപ്പെടുന്നത്. കൊച്ചിയിൽ നിന്ന് രാവിലെ 8.45 ന് പുറപ്പെടുന്ന വിമാനം 2.20 ന് പോർട്ട് ബ്ലെയറിൽ എത്തും. നേരേ ഹോട്ടലില്‍ പോയി വിശ്രമിച്ച് കാഴ്ചകൾ കാണാനിറങ്ങും. കോർബിൻസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയാണ് ആദ്യ ദിവസത്തെ കാഴ്ചകൾ.
രണ്ടാം ദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം റോസ് ഐലൻഡ്, നോർത്ത് ബേ എന്നിവിടങ്ങള്‍ കാണും. ഗ്ലാസ് ബോട്ടം ബോട്ടിലൂടെ കടലിനടയിലെ അത്ഭുത ലോകം കാണാനും സാധിക്കും.
മൂന്നാം ദിവസം പോർട്ട് ബ്ലെയറിൽ നിന്നും ഹാവ്ലോക്കിലേക്കാണ് യാത്ര. ക്രൂസിലാണ് പോകുന്നത്. ബീച്ച് കാഴ്ചകൾ കണ്ട് ഈ യാത്ര പൂർത്തിയാക്കാം. ഉച്ചകഴിഞ്ഞ് ഏഷ്യയിലെ ഏറ്റവും മനോഹര ബീച്ച് ആയ രാധാനഗർ ബീച്ചിലേക്ക് പോകും. അന്ന് രാത്രി താമസം ഹാവ്ലോക്ക് ബീച്ചിലാണ് ഒരുക്കിയിരിക്കുന്നത്. നാലാം ദിവസം അതിരാവിലെ കാതാപത്തർ ബീച്ചിലേക്ക് പോകും. അവിടുന്ന് നീൽ ഐലൻഡ് ആണ് അടുത്തതായി സന്ദർശിക്കുന്നത്. സൂര്യാസ്തമയം കാണാൻ ലക്ഷ്മൺപൂര് ദ്വീപും സന്ദർശിക്കുന്നുണ്ട്.

അഞ്ചാം ദിവസം നാച്ചുറൽ ബ്രിഡ്ദ്. ഭരത്പൂർ ബീച്ച് എന്നിവിടങ്ങൾ സന്ദര്‍ശിക്കും. വൈകുന്നേരം നിങ്ങൾക്ക് സ്വതന്ത്ര്യമായി സമയം ചെലവഴിക്കാം. ആറാം ദിവസം ജാർവാ ഗോത്രവംശക്കാർ വസിക്കുന്ന ഇടങ്ങളിലൂടെയുള്ള യാത്രയാണ്. കണ്ടൽക്കാടുകൾ കടന്ന് ഗുഹകള് കണ്ടുവരുന്ന ഓരു ബോട്ട് റൈഡും ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസം മടക്ക യാത്രയാണ്. ഉച്ചയ്ക്ക് 2.50 ന് പോർട്ട് ബ്ലെയറിൽ നിന്ന് വിമാനം. രാത്രി 9.20 ന് കൊച്ചിയിൽ എത്തും.
കൊച്ചി- പോർട്ട് ബ്ലെയർ -കൊച്ചി ഇൻഡിഗോ വിമാന യാത്ര, നാല് രാത്രി പോർട്ട് ബ്ലെയറിൽ, 1 രാത്രി ഹാവ്ലോക്കിൽ, ഒരു രാത്രി നീൽ ഐലൻഡിൽ എന്നിങ്ങനെ താമസസൗകര്യം, ക്രൂസ് യാത്ര, ഫെറി ടിക്കറ്റ്, ആറ് പ്രഭാത ഭക്ഷണം, എസി ബസിൽ സൈറ്റ് സീയിങ് യാത്ര തുടങ്ങിയവയെല്ലാം ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പിള്‍ ഒക്യുപൻസിയിൽ ഒരാൾക്ക് 52850 രൂപ, ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 52550 രൂപ, സിംഗിൾ ഒക്യൂപൻസിക്ക് 70150 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്, കംഫർട്ട് ക്ലാസിലാണ് യാത്ര.
യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആര്‍സിടിസി എറണാകുളം ഓഫീസ്- 0484-2382991 നെയോ അല്ലെങ്കിൽ എന്ന ലിങ്കിലോ അറിയാം. https://www.irctctourism.com/pacakage_description?packageCode=SEA12
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












