Search
  • Follow NativePlanet
Share
» »ക്ഷേത്രം കൊള്ളയടിച്ച പ്രശ്നം പരിഹരിക്കാൻ പണിത, ക്ഷേത്രത്തിന്‍റെ രൂപമുള്ള മട്ടാഞ്ചേരി കൊട്ടാരം..

ക്ഷേത്രം കൊള്ളയടിച്ച പ്രശ്നം പരിഹരിക്കാൻ പണിത, ക്ഷേത്രത്തിന്‍റെ രൂപമുള്ള മട്ടാഞ്ചേരി കൊട്ടാരം..

ഒരു വശത്തു നിന്നു നോക്കിയാൽ ഒരുഗ്രൻ കൊട്ടാരത്തിന്‍റെ കെട്ടും മട്ടും. ഇനി അതേ നോട്ടം എതിർവശത്തു നിന്നാണെങ്കിൽ കാണുന്നത് ഒരു ക്ഷേത്രത്തിന്റെ രൂപം. ഒറ്റക്കാഴ്ചയിൽ അതിശയങ്ങൾ നിറച്ച, ചരിത്രത്തിന്‍റെ കാണാക്കഥകളിലേക്ക് കൊണ്ടുപോകുന്ന കൊച്ചി യാത്രയിൽ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്ന ഇടങ്ങള്‍ ഒരുപാടുണ്ട്. അതിൽ ഏറ്റവും വ്യത്യസ്തമെന്നു പറയാൻ സാധിക്കുന്ന ഇടമാണ് മട്ടാഞ്ചേരി കൊട്ടാരം അഥവാ ഡച്ച് പാലസ്.

നീണ്ട ഒരു കഥയുണ്ട് ഈ കൊട്ടാരത്തിന്റെ നിർമ്മിതിക്കു പിന്നിൽ. ഡച്ച് കൊട്ടാരം എന്നറിയപ്പെടുമ്പോഴും ഇതിന്‍റെ യഥാർത്ഥ ചരിത്രം അറിയുന്നവർ കുറവാണ്. കൊച്ചി യാത്രയിൽ ചരിത്രസ്ഥാനങ്ങൾ തേടി പോകുമ്പോൾ മറക്കാതെ കണ്ടിരിക്കേണ്ട ഡച്ച് കൊട്ടാരത്തിന്‍റെ കഥ വായിച്ചാലോ...

Dutch Palace-Mattancherry Palace

PC:Satdeep Gill

കൊച്ചി നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെ മട്ടാഞ്ചേരിയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന്‍റെ കവാടം കടന്ന് മട്ടാഞ്ചേരി കൊട്ടാരത്തിലേക്ക് കയറാം. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശനം. ഒരു കൊട്ടാരത്തേക്കാൾ ഒരു പഴയ ക്ഷേത്രത്തിനോടാണ് ഈ കൊട്ടാരത്തിന്റെ രൂപത്തിന് കൂടുതൽ സാദൃശ്യമുള്ളത്.

കൊട്ടാരമാണോ ക്ഷേത്രമാണോ?

കാണുമ്പോൾ ക്ഷേത്രം പോലെ തോന്നുമെങ്കിലും മട്ടാഞ്ചേരി കൊട്ടാരം ശരിക്കും ഒരു കൊട്ടാരമാണ്. എന്തുകൊണ്ടാണ് ഇതിനൊരു ക്ഷേത്രത്തിന്‍റെ രൂപം വന്നതെന്നു ചോദിച്ചാൽ അതിനൊരു കഥയുണ്ട്. പോർച്ചുഗീസുകാർ അക്കാലത്തെ ന്നകൊച്ചി മഹാരാജാവായിരുന്ന വീര കേരളവര്‍മ്മയ്ക്കു സമ്മാനം 1545-ല്‍ സമ്മാനം നല്കിയതാണ് ഈ കൊട്ടാരം എന്നാണ് ചരിത്രം. അതിനു പിന്നിലും ഒരു കഥയുണ്ട്. പോർച്ചുഗീസുകൾ വ്യാപാരാവശ്യത്തിനായി എത്തിയതാണെങ്കിലും ഇവിടെ ഫോർട്ട് കൊച്ചിയിലെ നിരവധി ക്ഷേത്രങ്ങൾ ഒരിക്കലവർ കൊള്ളയടിച്ചു.

Mattancherry Palace

PC:Ingo Mehling

ഈ സംഭവത്തിൽ രാജാവിന്‍റെ അപ്രീതി നേടിയ അവർ രാജാവിനെ പ്രീതിപ്പെടുത്താനായി നിർമ്മിച്ച് സമ്മാനിച്ചതാണ് ഈ കൊട്ടാരമത്രെ. അതിനാൽ കൊട്ടാരത്തിനുള്ളിൽ നിറയെ ക്ഷേത്രസമനാമായ പല കാഴ്ചകളും കാണാൻ കഴിയും. കൊത്തുപണികളെല്ലാം ക്ഷേത്രം പൂലെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. അതേസമയം കൊട്ടാരത്തിലെ ഹാൾ, കവാടം തുടങ്ങിയവയ്ക്കെല്ലാം യൂറോപ്യൻ ഛായയാണുള്ളത്. നാലുകകെട്ടും അകത്തളങ്ങളും കേരളീയ വാസ്തുവിദ്യയിലാണ് പൂർത്തിയാക്കിയിരക്കുന്നത്.

കൊച്ചി രാജകുടുംബത്തിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിയെ ഈ കൊട്ടാരത്തിലെ പൂജാമുറിയില്‍ കുടിയിരുത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. കൂടാതെ, കൊട്ടാരത്തിന്റെ രണ്ടു വശങ്ങളിലായി ഓരോ ശിവക്ഷേത്രവും വിഷ്ണു ക്ഷേത്രവും കാണാൻ സാധിക്കും.

Murals-In-Mattancherry-Palace

PC:Mark Hills

ചുവർ ചിത്രങ്ങൾ

ചുവർ ചിത്രങ്ങളാണ് മട്ടാഞ്ചേരി കൊട്ടാരത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന കാര്യം. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകൾ ചിത്രരൂപത്തിൽ ചുവരുകളിൽ വരച്ചിരിക്കുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്. രാമായണം , മഹാഭാരതം, ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീ കൃഷ്ണ വിഗ്രഹം എന്നിവയുടെ ചുവർചിത്രങ്ങളാണ് അതിൽ പ്രധാനം. ഗണപതി, വിഷ്ണു, അർദ്ധനാരീശ്വരൻ, ശിവ പാർവതി, കൃഷ്ണലീല, ശിവനും മോഹിനിയും, ഗോവർദ്ധനാരികൃഷ്ണൻ ശിവപാർവതി ചിത്രങ്ങൾ എന്നിവയും പല മുറികളിലായി കാണാം.

മറ്റു കാഴ്ചകള്‍

ചുവർ ചിത്രങ്ങള്‍ കൂടാതെ കൊച്ചി രാജാക്കന്മാരുടെ എണ്ണച്ചായാ ചിത്രങ്ങൾ, വാളുകൾ, കഠാരകൾ, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, തലപ്പാവുകൾ തുടങ്ങി ഒരുപാട് കാഴ്ചകൾ ഇവിടെ കാണാം. ഇത് കൂടാതെ കൊച്ചിക്കായി ഡച്ചുകാർ ഒരുക്കിയ വികസന പദ്ധതിയുടെ രേഖാചിത്രങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

പേരിൽ മാത്രമുള്ള ഡച്ച്

ചരിത്രം ഇങ്ങനെയാണെങ്കിലും അത് ഡച്ച് കൊട്ടാരം എന്നറിയപ്പെടാൻ എന്താണ് കാരണം എന്നാലോചിച്ചിട്ടുണ്ടോ? പോർച്ചുഗീസുകാർക്ക് ശേഷം വീണ്ടും ഒരു നൂറ്റാണ്ടോളം കാലം കഴിഞ്ഞുവന്ന ഡച്ചുകാർ ഈ കൊട്ടാരത്തിന് വലിയ അറ്റുകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. അങ്ങനെയാണ് പോര്‍ച്ചുഗീസുകാർ നിർമ്മിച്ച് സമ്മാനമായി നല്കിയ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിൽ അറിയപ്പെടുന്നത്.

പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാരും തുടർന്ന് ഹൈദരാലിയും ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും ഈ കൊട്ടാരം കൈവശം വെച്ചിട്ടുണ്ട്. ഇപ്പോൾ ചരിത്രയിടമായി കേരളാ സർക്കാർ ആണ് ഇതിനെ പരിപാലിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+