Search
  • Follow NativePlanet
Share
» »കൊച്ചി വാട്ടർ മെട്രോ; രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസിന് മണിക്കൂറുകൾ, കുറഞ്ഞ നിരക്കിൽ യാത്ര, അറിയാം

കൊച്ചി വാട്ടർ മെട്രോ; രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസിന് മണിക്കൂറുകൾ, കുറഞ്ഞ നിരക്കിൽ യാത്ര, അറിയാം

ഓരോ ദിവസവും മാറ്റത്തിന്‍റെ പുതിയ പാതയിലൂടെയാണ് കൊച്ചിയുടെ സഞ്ചാരം. ഇപ്പോഴിതാ, ഇന്ത്യയിലെ തന്നെ ആദ്യത്തെ വാട്ടര്‌ മെട്രോ കൊച്ചിയിൽ ഉദ്ഘാടത്തിനൊരുങ്ങുകയാണ്. ഏപ്രിൽ 25 ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച മുതൽ പൊജുജനങ്ങൾക്ക് വാട്ടർ മെട്രോയിൽ യാത്ര ചെയ്തു തുടങ്ങാം. സംയോജിത നഗരഗതാഗതത്തിന്‍റെ ഭാഗമായി ഒരുക്കുന്ന വാട്ടർ മെട്രോ കൊച്ചിയിലെ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. കൊച്ചി വാട്ടർ മെട്രോ ജലഗതാഗത രംഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നും കൂടിയാണ്.

ഏകദേശം ഒരു ലക്ഷത്തോളം ദ്വീപ് നിവാസികൾക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്ന കൊച്ചി വാട്ടർ മെട്രോ പ്രോജക്ട്. എത്ര അഴിച്ചാലും വീണ്ടും കുരുങ്ങുന്ന കൊച്ചിയിലെ ഗതാഗതത്തിരക്കുകൾക്ക് ഒരു പരിധി വരെ വാട്ടർ മെട്രോ പരിഹാരം നല്കും. അതോടൊപ്പം മലിനീകരമം ഗണ്യമായി കുറയ്ക്കുവാനും വാട്ടർ മെട്രോയ്ക്ക് സാധിക്കും. ഇതാ കൊച്ചി വാട്ടർ മെട്രോയെക്കുറിച്ചും അതിന്‍റെ റൂട്ട്, സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വായിക്കാം.

Kochi Water Metro Service

കൊച്ചി വാട്ടർ മെട്രോ
കൊച്ചി നഗരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ദ്വീപുകളെ കൊച്ചിയോട് എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് എന്ന് ഏറ്റവും എളുപ്പത്തിൽ പറയാം. നിരന്തരം ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടുന്ന കൊച്ചിയിൽ ഇതൊരു വലിയ അനുഗ്രഹവും മാറുമെന്നതുറപ്പ്, . . പദ്ധതി പൂർണ്ണമായും നടപ്പിലാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനിലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുവാൻ പ്രാപ്തിയുള്ള ഒന്നായി കൊച്ചി വാട്ടർ മെട്രോ മാറും.

കൊച്ചി വാട്ടർ മെട്രോ പ്രത്യേകതകൾ
ഏറ്റവും മികച്ചതും ആധുനികവുമായ സൗകര്യങ്ങളോടെ, യാത്രകള് സുഖകരമാക്കുന്ന വിധത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ ഒരുക്കിയിരിക്കുന്നത്. നിലവിൽ നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ടു ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കു വേണ്ടി പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വേലിയേറ്റ- വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവലിൽ നിൽക്കുവാൻ സാധിക്കുന്ന ഫ്‌ളോട്ടിങ് ജെട്ടികളാണ് മെട്രോയുടെ പ്രത്യേകത. അതോടൊപ്പം യാത്രക്കാരുടെ എണ്ണം നോക്കി സുരക്ഷ ഉറപ്പു വരുത്തുന്ന പാസഞ്ചർ കണ്ടോളിങ് സിസ്റ്റവും പ്രവർത്തിക്കുന്നു.

Kochi Water Metro Specialities

മെട്രോ റെയിലിനു തുല്യമായ സൗകര്യങ്ങളാണ് വാട്ടർ മെട്രോ ബോട്ടുകൾക്കും ടെർമിനലുകൾക്കും ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഭിന്നശേഷിക്കാർക്കും പ്രായമുള്ള യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാതെ കയറുവാനും ഇറങ്ങുവാനും സാധിക്കുന്ന ഫ്ലോട്ടിങ് ജെട്ടികളും ഇതിന്‍റെ ഭാഗമായുണ്ട്. ബോട്ടുകളെല്ലാം ഇലക്ട്രിക് ഊർജത്തിൽ പ്രവർത്തിക്കുന്നതിനാൽ മലിനീകരണം വലിയ രീതിയില് കുറയ്ക്കുവാനും കഴിയും. കൂടുതൽ യാത്രക്കാർ വാട്ടർ മെട്രോയെ ആശ്രയിക്കുന്നതിലൂടെ റോഡിലെ തിരക്കും മലിനീകരണവും കുറയുകയും ചെയ്യും.

കൊച്ചി വാട്ടർ മെട്രോ റൂട്ട്
ഏപ്രിൽ 26 മുതൽ പൊതുജനങ്ങൾക്ക് വാട്ടർ മെട്രോയിൽ യാത്ര ചെയ്യാൻ സാധിക്കും. ഹൈക്കോർട്ട് ടെർമിനൽ- വൈപ്പിൽ റൂട്ടിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്.
ഏപ്രിൽ 27 മുതൽ വൈറ്റില-കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ 7.00 മുതൽ രാത്രി 8.00 വരെയാണ് സർവീസ് . തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹൈക്കോർട്ട്‌- വൈപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ചാണ് സമയം തീരുമാനിക്കുന്നത്.

കൊച്ചി വാട്ടർ മെട്രോ ടിക്കറ്റ് നിരക്ക്
കുറഞ്ഞ നിരക്കിലുള്ള തുകയാണ് വാട്ടർ മെട്രോയുടെ പ്രത്യേകത. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും ഏറ്റവും കൂടിയ നിരക്ക് 40 രൂപയുമാണ്. ഹെക്കോർട്ട്-വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്‌ ടിക്കറ്റ്. കൂടാതെ, ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന്‌ 600 രൂപയും ത്രൈമാസ പാസിന്‌ 1500 രൂപയും ഈടാക്കും.

Kochi Water Metro

കൊച്ചി വാട്ടർ മെട്രോ ടിക്കറ്റ് കിട്ടാൻ
വിവിധ രീതിയിൽ കൊച്ചി വാട്ടർ മെട്രോ ടിക്കറ്റുകൾ ലഭ്യമാകും. ടെർമിനലുകളിലെ കൗണ്ടറുകളിൽ നിന്ന് വാട്ടർ മെട്രോ ടിക്കറ്റ് എടുക്കാം. കൊച്ച മെട്രോ റെയിലിന്റെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്ര ചെയ്യാൻ സാധിക്കും. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യു ആർ കോഡ് ഉപയോഗിച്ചും ടിക്കറ്റെടുത്ത് യാത്ര ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്:മന്ത്രി പി രാജീവ്, ഫേസ്ബുക്ക് പോസ്റ്റ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+