Search
  • Follow NativePlanet
Share
» »ഡിജെ, ഡാൻസ്, ബുഫെ.. കൊച്ചിക്കായലിലെ വൈബ് 'സൂര്യാംശു'വിൽ.. ആഘോഷിക്കാം ,പ്രത്യേക പാക്കേജ്

ഡിജെ, ഡാൻസ്, ബുഫെ.. കൊച്ചിക്കായലിലെ വൈബ് 'സൂര്യാംശു'വിൽ.. ആഘോഷിക്കാം ,പ്രത്യേക പാക്കേജ്

കൊച്ചിയിലാണ് വൈകുന്നേരമെങ്കിൽ ചെലവഴിക്കാൻ വഴികൾ ഇഷ്ടംപോലെയുണ്ട്. വെറുതെ ഫോർട്ട് കൊച്ചിയിൽ ഒന്നു ചെന്നാൽ മതി. അല്ലെങ്കിൽ ഏതെങ്കിലും ഒരു മാളിൽ പോയാലോ പാര്‍ക്കിൽ ആണെങ്കിലും വൈബ് വേറെ ലെവൽ ആണ്. എന്നാൽ ഈ ആഴ്ച നിങ്ങൾ കൊച്ചിയിലുണ്ടെങ്കിൽ ഒരു കിടിലൻ പരിപാടി കാത്തിരിക്കുന്നുണ്ട്. എന്താണെന്നല്ലേ... ഗാലാ നൈറ്റ് @ സൂര്യാശു..ഡാൻസും പാട്ടും ആഘോഷങ്ങളുമായി കൊച്ചി കായലിലൂടെയും കടലിലൂടെയും ഒരു വമ്പൻ ക്രൂസിങ്. അതും കുറഞ്ഞ ചെലവിൽ.

കേരളത്തിലെ ആദ്യ സൗരോര്‍ജ വിനോദസഞ്ചാര ബോട്ട് ആയ സൂര്യാംശു ആണ് ഈ ആഘോഷം ഒരുക്കുന്നത്. വീക്കെൻഡും അവധി ദിവസങ്ങളും ആഘോഷിക്കാൻ കൊച്ചിയിൽ ഈ ആഴ്ച ഇനി വേറൊന്നും നോക്കേണ്ട.. സൂര്യാംശു ക്രൂസിങ്ങിനെക്കുറിച്ചും ഇവിടെ നിങ്ങളെ കാത്തിരിക്കുന്ന മറ്റ് ആഘോഷങ്ങളെക്കുറിച്ചും വായിക്കാം.. ബുക്ക് ചെയ്യാൻ റെഡിയാണല്ലോ അല്ലേ..

: Gala Night At Sooryamshu Boat

കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് ( കെഎസ്ഐഎന്‍സി) പുറത്തിറക്കിയ കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ "സൂര്യാംശു' വിൽ ആണ് ആ ആഴ്ചത്തെ ആഘോഷം. എറണാകുളത്തിന്‍റെ വിനോദസഞ്ചാരത്തിന് ഉണർവ് നല്കിയ സൂര്യാംശുവിന്റെ യാത്രകളും പാക്കേജുകളും വൻ ഹിറ്റാണ്. കൊച്ചിയിൽ നിന്നു മാത്രമല്ല, മറ്റു ജില്ലകളിൽ നിന്നു പോലും ആളുകൾ ഇവിടെ എത്തുന്നു.

ഗാലാ നൈറ്റ് @ സൂര്യാശു

കെ എസ് ഐ എൻ സി ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്ന പാക്കേജാണ് ഗാലാ നൈറ്റ് @ സൂര്യാശു. മൂന്നു മണിക്കൂര്‍ സമയം കൊച്ചി കായലിലും കടലിലും നടത്തുന്ന ക്രൂസിങ് ആണ് ഇതിന്റെ പ്രധാന ആകർഷണം. ബോട്ടിൽ സഞ്ചരിച്ച് സൂര്യാസ്തമയം കാണാം എന്നതിനൊപ്പം വലിയ ആഘോഷങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും കൊച്ചിയിലെ ഈവനിങ് മറക്കാനാവാത്ത ഒരു മികച്ച അനുഭവമാക്കി മാറ്റാൻ ഇത് സഹായിക്കും.

Gala Night At Sooryamshu

ലൈവ് മ്യൂസികും ഡാൻസ് പെർഫോമൻസുകളും ഉൾപ്പെടുന്ന വിനോദ പരിപാടികൾക്ക് നേതൃത്വം നല്കുന്നത് ബദർ പെരുമ്പാവൂർ, ഷഹർഷാ ഷാനു, ഡോഫിൻ, മുഹമ്മദ് ഷാ, ലിൻസി എന്നിവരാണ്. ഇത് കൂടാതെ ബുഫെ ഡിന്നറും സഞ്ചാരികൾക്ക് ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂർ നീളുന്ന ഈ ഈ ആഘോഷം നിറഞ്ഞ ക്രൂസിങ്ങില് പങ്കെടുക്കാൻ 749 രൂപയാണ് നിരക്ക്. മുതർന്നവർക്കൊപ്പം വരുന്ന അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം. സെപ്റ്റംബർ 27, 30, ഒക്ടോബർ 2 എന്നീ ദിവസങ്ങളിൽ വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9846 2111 43 എന്ന നമ്പറിൽ ബന്ധപ്പെടാം.

പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഈ യാനച്ചിൽ ലോവർ ഡെക്കിൽ 78 പേരെയും അപ്പർ ഡെക്ക് 22 പേരെയും വഹിക്കും.
കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ടായ സൂര്യാംശു ഈ ഏപ്രിൽ മാസത്തിലാണ് നീറ്റിലിറങ്ങിയത്. വിനോദസഞ്ചാരികൾക്കായി ഏറ്റവും മികച്ച സൗകര്യങ്ങൾ ഇതിലുണ്ട്. ശീതീകരിച്ച കോൺഫറൻസ് ഹാൾ, ഡിജെ പാർട്ടി ഫ്ലോർ, കഫെറ്റീരിയ തുടങ്ങിവ ഇതിലുണ്ട്.

sooraymshu-solar-boat

ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാൻ ഇരട്ട ഹൾ ഉള്ള ആധുനിക കറ്റമരൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന സൂര്യാംശുവിന്റെ ആകെ ചെലവ് 3.95 കോടി രൂപയാണ്. രണ്ട് പാക്കേജുകളാണ് നിലവിവ്‍ സൂര്യാംശുവിനുള്ളത്. കടമക്കുടി, ഞാറക്കൽ എന്നിവിടങ്ങളിലേക്കാണ് ഇത്.

ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎൻസി ക്രൂസ് ടെർമിനലിൽനിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈൻ ഡ്രൈവിലേയ്ക്കും പോകുന്ന 6 മണിക്കൂർ നീളുന്നതാണ് ആദ്യ പാക്കേജ്. രണ്ടാമത്തെ പാക്കേജിൽ മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച് ഞാറക്കൽ വഴി അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎൻസി ക്രൂസ് ടെർമിനലിൽ വരെയുള്ളതുമായ മണിക്കൂർ യാത്രയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+