Search
  • Follow NativePlanet
Share
» »റെയിൽവേ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ, കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം, മാറിയ സമയക്രമം‌‌

റെയിൽവേ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ, കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം, മാറിയ സമയക്രമം‌‌

തെക്കുപടിഞ്ഞാറൺ മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നു. മഴക്കാലത്ത് ട്രെയിനുകളുടെ വേഗതയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനാലാണ് സമയത്തില്‍ മാറ്റം വരുന്നത്. മൺസൂൺ ടൈം ടേബിൾ ജൂൺ 10 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഒക്ടോബർ 31 വരെയാണ് പുതിയ ടൈംടേബിളിൽ ട്രെയിനുകൾ സഞ്ചരിക്കുക.

ട്രെയിനുകൾ യാത്ര തുടങ്ങുന്ന സ്റ്റേഷനുകളിൽ നിന്നാണ് സമയക്രമത്തിൽ മാറ്റം വരിക. മണ്‍സൂണ്‍ സമയക്രമം നിലവില്‍ വരും മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ യാത്ര തുടങ്ങുന്നതിനു മുൻപ് പുതിയ ടൈംടേബിളിലെ സമയം നോക്കി യാത്ര ക്രമീകരിക്കണം.

Konkan Railway Monsoon Timetable From June 10 To October 31

മംഗളുരു ട്രെയിനുകൾ

മുംബൈ എല്‍ ടി ടി നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ 9.30ന് എത്തും.
മുംബൈ എല്‍ ടി ടി - തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ പുലര്‍ച്ചെ 5.50 ന് എത്തിച്ചേരും.

മംഗളൂരു സെന്‍ട്രല്‍-മുംബൈ എല്‍ ടി ടി മത്സ്യഗന്ധ എക്‌സ്പ്രസ് (1260) മംഗളൂരു സെന്‍ട്രലില്‍ നിന്ന് ജൂൺ 10 മുതൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. നിലവില്‍ ഉച്ചയ്ക്ക് 2.20നാണ് ട്രെയിന്‍ പുറപ്പെടുന്നത്. രാവിലെ 7.40ന് മംഗളൂരു സെന്‍ട്രലില്‍ എത്തിയിരുന്ന ട്രെയിന്‍ ഇനി രാവിലെ 10.10നായിരിക്കും എത്തുകയെന്നാണ് പാലക്കാട് ഡിവിഷൻ അറിയിച്ചിരിക്കുന്നത്.

മുംബൈ സി എസ് ടി (12134) മംഗളൂരു ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4.35നാണ് സര്‍വീസ് തുടങ്ങുക. നിലവില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സര്‍വീസ്.

മഡ്‌ഗോവയില്‍ നിന്ന് 4 മണിക്ക് സര്‍വീസ് നടത്തിയിരുന്ന മഡ്‌ഗോവ-മംഗളൂരു സെന്‍ട്രല്‍ മെമു (10107) വെളുപ്പിന് 4.40നായിരിക്കും സർവീസ് ആരംഭിക്കുക. മംഗളൂരു സെന്‍ട്രലില്‍ 12.30ന് എത്തും. ട്രെയിന്‍ നമ്പര്‍- 10108 മംഗളൂരു- മഡ്ഗോവ എക്സപ്രസ് മംഗളുരു സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 3.30ന് പുറപ്പെട്ട് 11 മണിക്ക് മഡ്‌ഗോവയിലെത്തും.

മംഗളൂരു സെന്‍ട്രല്‍-മഡ്‌ഗോവ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. മഡ്‌ഗോവയില്‍ ഒരു മണിക്കൂര്‍ മുന്‍പായി 2.25ന് എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 06601 മഡ്‌ഗോവയില്‍ നിന്ന് ഉച്ചയ്ക്ക് 50 മിനിറ്റ് വൈകി 3.00 മണിക്കാകും പുറപ്പെടുക. തുടർന്ന് മംഗളൂരു സെന്‍ട്രലില്‍ 11.55ന് എത്തിച്ചേരും.

കൊച്ചുവേളി വഴിയുള്ള ട്രെയിനുകൾ

കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് (22659), കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക്ക്ക്രാന്ത്രി (12217), കൊച്ചുവേളി-അമൃത്സർ സൂപ്പര്‍ ഫാസ്റ്റ് (12483) എന്നിവ രാവിലെ 9.10ന് പകരം മൺസൂൺ ടൈംടേബിൾ അനുസരിച്ച് പുലര്‍ച്ചെ 4.50ന് പുറപ്പെടും.
കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ് (12202) 9.10 ന് പകരം 7.45ന് പുറപ്പെടും.

രാവിലെ 8.00 മണിയ്ക്ക് പുറപ്പെട്ടിരുന്ന തിരുനല്‍വേലി ഹാപ്പ എക്‌സ്പ്രസ് (19577), തിരുനെല്‍വേലി ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ് (20923) എന്നിവ പുലർച്ചെ 5.15നായിരിക്കും പുറപ്പെടുക.

രാവില 11.15ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ (20931), കൊച്ചുവേളി-പോര്‍ബന്ദര്‍ (20909) എന്നിവ രാവിലെ 9.10നും ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) രാവിലെ 10.30നും പുറപ്പെടും.

രാവിലെ 10.40നുള്ള എറണാകുളം-മഡ്‌ഗോവ സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25നാകും സര്‍വീസ് തുടങ്ങുക.

തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431) വൈകിട്ട് 7.15ന് പകരം ഉച്ചയക്ക് 2.40 ന് പുറപ്പെടും. രാത്രി 8.25നുള്ള എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) വൈകിട്ട് 6.50നും വൈകിട്ട് 7.30ന് ആരംഭിക്കുന്ന മഡ്‌ഗോവ-എറണാകുളം എക്‌സ്പ്രസ് (10215) സര്‍വീസ് രാത്രി ഒമ്പതുമണിക്കുമാകും തുടങ്ങുക. . പുലര്‍ച്ചെ 12.50ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ (22653) സൂപ്പര്‍ സൂപ്പര്‍ഫാസ്റ്റ് രാത്രി 10 മണിക്ക് സര്‍വീസ് ആരംഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway monsoon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+