ശൈവഭക്തർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് കൊട്ടിയൂർ വൈശാഖോത്സവം. 28 ദിവസങ്ങളിലായി നടക്കുന്ന ഇത് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഏറെ വ്യത്യസ്ത പുലർത്തുന്നു.
കൊട്ടിയൂർ വൈശാഖോത്സവം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണണമെന്നാണ് കാരണവൻമാർ പറയുന്നത്. ഇടവാ മാസത്തിലെ ചോതി മുതൽ മിഥുന മാസത്തിലെ ചിത്തിര വരെയുള്ള 28 ദിനങ്ങളിലായി നടക്കുന്ന ഈ ഉത്സവം ആചാരങ്ങൾകൊണ്ടും അനുഷ്ടാനങ്ങള്‍കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്നു.ബാവലി പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂരിൽ ആരാധനയ്ക്കായി ഒരു പ്രത്യേക ക്ഷേത്രമില്ല. ഇവിടെ ഉത്സവകാലത്തേക്കു മാത്രമായാണ് പർണ്ണശാലകളും ആരാധന സ്ഥാനങ്ങളും കെട്ടിയുണ്ടാക്കുന്നത്. അപൂർവ്വങ്ങളായ ചടങ്ങളുകളും ആചാരങ്ങളും ആരാധന രീതികളും ഇന്നും പിന്തുടരുന്ന കൊട്ടിയൂർ വൈശാഖോത്സവത്തെ കൂടുതലറിയാം.
ക്ഷേത്രമില്ലാ ക്ഷേത്രത്തിലെ ഉത്സവം
വൈശാഖോത്സവം ആകുമ്പോഴേക്കുംഅക്കരെ കൊട്ടിയൂരിൽ പൂജകൾക്കും ആരാധനകൾക്കുമായുള്ള പർണ്ണശാലയും മറ്റും കെട്ടിയൊരുക്കും. പ്രകൃതിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ആരാധനയാണ് ഇവിടെ കാണാൻ സാധിക്കുക.കഴിയുമ്പോൾ പ്രകൃതിയിൽ നിന്നു ലഭിച്ച വസ്തുക്കൾകൊണ്ടു കെട്ടിയുണ്ടാക്കിയതെല്ലാം പ്രകൃതിക്കു തന്നെ വിട്ടു കൊടുത്തുകൊണ്ടാണ് 28 ദിവസത്തെ ഉത്സവം സമാപിക്കുക.
നെയ്യാട്ടം മുതൽ തൃക്കലശാട്ട് വരെ
വൈശാഖോത്സവത്തിന്റെ ചിട്ടകളും അളവുകളും ഒക്ക നിശ്ചയിക്കുന്ന ആദ്യത്തെ ചടങ്ങാണ് പ്രക്കൂഴം ഉത്സവം.
പ്രക്കൂഴം കഴിഞ്ഞാൽ പിന്നീടുള്ളത് നീരെഴുന്നള്ളത്ത് ആണ്. നീരെഴുന്നള്ളത്തിനായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തില്‍ ബാവലിയില്‍ സ്‌നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിക്കും. ഈ തീർഥവുമായി അക്കരെ ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് എത്തും. ബാവലി തീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. അതോടെ പ്രധാന പൂജകൾക്കും മറ്റും തുടക്കമാവും. ബാവലിയുടെ കരയിൽ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിനെ അനുസ്മരിച്ചു നടത്തുന്ന ചടങ്ങാണിത്.
നെയ്യാട്ടം
വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും കകൊണ്ടുവരുന്ന വാള് എഴുന്നള്ളിക്കുന്നത് ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്. ശിവൻ ദക്ഷനെ കൊന്നത് ഈ വാളുകൊണ്ടാണ് എന്നാണ് വിശ്വാസം. കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് എത്തിക്കുന്ന അഗ്നിയാണ് ഇവിടുത്തെ പൂജകൾക്ക് ഉപയോഗിക്കുന്നത്
മലബാറിലെ തിയ്യസമുദായക്കാർ കൊണ്ടുവരുന്ന ഇളനീരുകൾ ശിവലിംഗത്തിനു മേൽ അഭിഷേകം ചെയ്യുന്നതാണ് ഇളനീരാട്ടം എന്നറിയപ്പെടുന്നത്. ഉത്സവത്തിന്റെ ആദ്യ 11 ദിനങ്ങളിൽ അതീവ കോപാകുലനായിരിക്കുമത്രെ ശിവൻ. ആ കോപം ശമിപ്പിക്കുന്നതിനായാണ് ഇളനീർ അർപ്പിക്കുന്നത്.
വിവിധ സമുദായങ്ങളുടെ ഉത്സവം
ആലിംഗന പൂജ
സ്ത്രീ പ്രവേശനം
ഈ വർഷം മേയ് 29 രാവിലെ മുതൽ ജൂൺ 18ന് ഉച്ചശീവേലി വരെ മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സാധിക്കൂ.
തീർഥാടനം പൂർത്തിയാക്കാൻ
PC:kottiyoordevaswom
http://kottiyoordevaswom.com/gallery.html
ഓടപ്പൂക്കൾ
ഉത്സവ ദിനങ്ങൾ



Click it and Unblock the Notifications















