ദ്വാരകാധീശ് ക്ഷേത്രം, ഗുജറാത്ത്
ഒരു മുഖവരുയുടെയും ആവശ്യമില്ലാത്ത ഒരു ക്ഷേത്രമാണ് ഗുജറാത്തിലെ ദ്വാരകാധീശ് ക്ഷേത്രം അഥവാ ജഗത് മന്ദിര്‍. ശ്രീകൃഷ്ണന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം ചാര്‍ ദാം യാത്രയിലെ ഒരു സ്ഥാനം കൂടിയാണ്.
ശ്രീകൃഷ്ണന്റെ കൊച്ചുമകനായ വജ്രാനഭ ന്‍ കൃഷ്ണന്‍റെ ഗൃഹത്തിനു സമീപം നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ശ്രീ കൃഷ്ണന്റെ രാജധാനിയെന്നു വിശ്വസിക്കപ്പെടുന്ന ഈ സ്ഥലം വിശ്വകർമാവാണ് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായാണത്രെ വിശ്വകര്‍മ്മാണ് ഈ സ്ഥലം നിര്‍മ്മിച്ചത്. ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നാണ് മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇന്നു ഇവിടെ കാണുന്ന ക്ഷേത്രം 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്.
രാധാ മാധന്‍ മോഹന മന്ദിര്‍, വൃന്ദാവന്‍
ശ്രീകൃഷ്ണന്‍റെ ബാല്യകാല സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന നഗരമാണ് വൃന്ദാവന്‍. ഇവിടുത്തെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് രാധാമാധവ മോഹന മന്ദിര്‍. 50 അടി ഉയരമുള്ള ദ്വാധസദീത്യ തിലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വൃന്ദാവനത്തിലെ ആദ്യ ക്ഷേത്രം കൂടിയാണ്. രാധയ്ക്കും ലളിത സഖിക്കുമൊപ്പമാണ് കൃഷ്ണനെ ഇവിടെ ആരാധിക്കുന്നത്. ഇവിടുത്തെ ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ നിന്നും മാധന്‍ മോഹനനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെ കണ്ടെത്തിയതെന്നാണ് വിശ്വാസം. അതേ സ്ഥലത്താണ് അദ്ദേഹം ഭജന നടത്തിയിരുന്നതും. 1580 ല്‍ മുള്‍ട്ടാനിലെ കപൂര്‍ രാം ദാസ് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ അതേ സ്ഥാനത്താണ് ഇന്നത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും. ഔറംഗസേബിന്റെ കാലത്ത് ക്ഷേത്രത്തിലെ വിഗ്രഹം സുരക്ഷിതമായിരിക്കുന്നതിനായി രാജസ്ഥാനിലെ കരൗലിയിലേക്ക് മാറ്റിയെന്നാണ് വിശ്വാസം. ഇന്നും ഇത് അവിടെ തന്നെയാണുള്ളത്. യഥാര്‍ത്ഥ വിഗ്രഹത്തിന്‍റെ മറ്റൊരു പതിപ്പാണ് ഇവിടെ ആരാധിക്കുന്നത്.
ബന്‍കേ ബിഹാരി ക്ഷേത്രം
വൃന്ദാവനിലെ തന്നെ മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് ബന്‍കേ ബിഹാരി ക്ഷേത്രം1863 ല്‍ ഗോസ്വാമിമാര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിലെ വിഗ്രഹം സമീപത്തുള്ല നിധിവനില്‍ നിന്നുമാണ് കൊണ്ടുവന്നത്. ഇവിടുത്തെ വിശ്വാസമനുസരിച്ച് ഈ വിഗ്രഹത്തിന്റെ കണ്ണിലേക്ക് കുറേനേരം നോക്കിയിരുന്നാല്‍ നമുക്ക് ബോധം നഷ്ടമാവുകയും ചുറ്റുമെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുകയും ചെയ്യില്ലത്രെ. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ സമയത്താണ് ഇവിടം സന്ദര്‍ശിക്കേണ്ടത്.
ഉഡുപ്പി ശ്രീകൃഷ്ണ മഠം
കര്‍ണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ കൃഷ്ണ ക്ഷേത്രമാണ് ഉഡുപ്പിയിലെ ഉഡുപ്പി ശ്രീകൃഷ്ണ മഠം. വൈഷ്ണവ ഭക്തനായ മാധവാചാര്യയാണ് ഈ ക്ഷേത്രം കണ്ടെത്തിയതെന്നാണ് വിശ്വാസം. പശ്ചിമ മൂകാംബികയിലേക്ക് ദര്‍ശനമായി നില്‍ക്കുന്ന ഈ ക്ഷേത്രം കൃഷ്ണ ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ്. ഏകദേശം ആയിരത്തിയഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ കല്ലും മരവുമുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഹംപി ബാലകൃഷ്ണ ക്ഷേത്രം
ഹംപിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ബാലകൃഷ്ണ ക്ഷേത്രം.കൃഷ്ണനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഹംപിയിലെ ഏറ്റവും പുരാതന ക്ഷേത്രം കൂടിയാണ്. കൃഷ്ണ ദേവരായരുടെ കാലത്താണ് നിർമ്മിക്കപ്പെടുന്നത്. ഉദയഗിരി രാജാവിനെ തോൽപ്പിച്ചതിലുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്. കൊത്തുപണികളും ശില്പങ്ങളും ഒക്കെ ഇവിടെ കാണുവാനുണ്ട്.
PC:Ms Sarah Welch
ശ്രീകൃഷ്ണാ ജന്മഭൂമി ക്ഷേത്രം മധുര
ശ്രീകൃഷ്ണന്‍ ജനിച്ച മഥുരയിലെ ക്ഷേത്രമാണ് ശ്രീകൃഷ്ണാ ജന്മഭൂമി ക്ഷേത്രം . വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട ക്ഷേത്രം കൂടിയാണിത്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. എന്നാല്‍ ഇന്നിവിടെ കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചത് 1965 ല്‍ ആണ്. എങ്കിലും ഇവിടെ എത്തിയാല്‍ ശ്രീകൃകൃഷ്ണന്‍ ജനിച്ചുവെന്നു കരുതുന്ന ഇടം കാണാം.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം
ശ്രീകൃഷ്ണ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ക്ഷേത്രമാണ് മലയാളികളുടെ പ്രിയപ്പെട്ട ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. ഭൂലോക വൈകുണ്‌ഠം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം കണ്ണനെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്ന ഇടം കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും അധികം വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ പ്രതിഷ്ഠയും ശ്രീ കൃഷ്ണൻ തന്റെ അവതാര സമയകത്ത് കാരാഗൃഹത്തിൽവെച്ച് വസുദേവർക്കും ദേവകിക്കും ദർശനം നല്കിയ രൂപത്തിലുള്ള വിഗ്രഹവും ഒക്കെ ഗുരുവായൂരിന്റെ പ്രത്യേകതയാണ്. ദേവഗുരുവായ ബൃഹസ്പദിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാലാണത്രം ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.
PC: Kutti
ഗോവിന്ദ് ദേവ് ജി ക്ഷേത്രം, ജയ്പൂര്‍
പിങ്ക് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗോവിന്ദ് ദേവ് ജി ക്ഷേത്രം. കൃഷ്ണനെ ഗോവിന്ദ് ദേവ് ജിയായാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്ത സമയത്തെ അതേ രൂപത്തിലുള്ള ശ്രീകൃഷ്ണ രൂപം ഇവിടെയുണ്ട് എന്നാണ് വിശ്വാസം.
പുരി ജഗനാഥ ക്ഷേത്രം
കൃഷ്ണന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കഥകളാലും കെട്ടുകഥകളാലും സമ്പന്നമായ ക്ഷേത്രമാണ് പുരി ജഗനാഥ ക്ഷേത്രം. മൂന്നു പ്രതിഷ്ഠകളാണ് പുരി ജഗനാഥ ക്ഷേത്രത്തില്‍ ഉള്ളത്. ജഗനാഥന്‍ അഥവാ കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നവരെയാണ് ഇവിടെ ആരാധിക്കുന്നത്. മരത്തിലാണ് മൂന്നു പേരുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെ കാണാം. കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന പതാക, നഗരത്തില്‍ എവിടെ നിന്നു നോക്കിയാലും കാണുന്ന സുദര്‍ശന ചക്രം, എത്ര വലിയ വെയിലായാലും നിഴല്‍വീഴാത്ത കുംഭഗോപുരം തുടങ്ങിയവയൊക്കെ പുരി ജഗനാഥ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.
ശ്രീ കൃഷ്ണന്റെ മരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം