Search
  • Follow NativePlanet
Share
» »ആലപ്പുഴ - വൈറ്റില - കോഴിക്കോട് റൂട്ടിൽ അധിക ബസ്, തിരക്കില്ലാതെ ഇന്നും നാളെയും യാത്ര

ആലപ്പുഴ - വൈറ്റില - കോഴിക്കോട് റൂട്ടിൽ അധിക ബസ്, തിരക്കില്ലാതെ ഇന്നും നാളെയും യാത്ര

വാരാന്ത്യങ്ങളിൽ ഏറ്റവും ബുദ്ധിമുട്ട് ദീർഘദൂര യാത്രകൾക്കാണ്. ജോലിസ്ഥലത്തു നിന്നും പഠിക്കുന്ന ഇടങ്ങളിൽ നിന്നും നാട്ടിലേക്ക് ചെറിയ അവധിക്ക് വരാനും മടങ്ങുവാനും പലപ്പോഴും ബസിൽ സീറ്റ് കിട്ടാൻ പാടാണ്. നേരത്തെ കണക്കുകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ മാത്രം വരാൻ പറ്റുന്ന അവസ്ഥ. പരീക്ഷകൾ അവസാനിക്കാറായതും വേനലവധി തുടങ്ങുന്നതും തിരക്ക് കൂടാൻ കാരണമായിട്ടുണ്ട്.

ഈ യാത്രാതിരക്കും ആവശ്യകതയും കണക്കിലെടുത്ത് കെ എസ് ആര്‍ ടി സി വിവിധ റൂട്ടുകളിൽ ഇന്നും നാളെയും ഒക്കെയായി അധിക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് ആലപ്പുഴ- കോഴിക്കോട് റൂട്ടിലും തിരികെയുമുള്ള അഡീഷണൽ സൂപ്പർ ഡീലക്സ് സർവ്വീസ്. ആലപ്പുഴയിൽ നിന്ന് വൈറ്റില - തൃശൂർ വഴി കോഴിക്കോടിനും തിരികെയുമുള്ള ബസ് സർവീസ് നിരവധി യാത്രക്കാർക്ക് ആശ്വാസമാകും.

KSRTC Alappuzha- Kozhikode Additional Bus

മാർച്ച് 2 ഞായറാഴ്ച വൈകിട്ട് 04.00 മണിക്ക് ആലപ്പുഴയിൽ നിന്നും കോഴിക്കോട്ടേക്കും
തിരികെ മൂന്നാം തിയതി തിങ്കളാഴ്ച പുലർച്ചെ 03.50 ന് കോഴിക്കോട് നിന്നും ആലപ്പുഴയിലേക്കും അഡീഷണൽ സൂപ്പർ ഡീലക്സ് ബസ് സർവീസ് ഉണ്ടായിരിക്കുന്നതായിരിക്കും. ആലപ്പുഴയിൽ നിന്ന് ചേർത്തല - എറണാകുളം - വൈറ്റില ഹബ് - ആലുവ - അങ്കമാലി - ചാലക്കുടി - പുതുക്കാട് - തൃശൂർ - കുന്നംകുളം - ചങ്ങരംകുളം - എടപ്പാൾ - കുറ്റിപ്പുറം - കോട്ടക്കൽ - കോഴിക്കോട് യൂണിവേഴ്സിറ്റി - കോഴിക്കോട് വഴിയാണ് യാത്ര.

ആലപ്പുഴ- കോഴിക്കോട് സൂപ്പർ ഡീലക്സ്

ഞായറാഴ്ച വൈകിട്ട് 4.00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന
ആലപ്പുഴ- കോഴിക്കോട് സൂപ്പർ ഡീലക്സ് 7 മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 11.10 ന് കോഴിക്കോട് എത്തും. 371 രൂപയാണ് ടിക്കറ്റ് നിരക്ക്.

04:00 PM ആലപ്പുഴ
04:45 PM ചേർത്തല റെയിൽവേ
05:35 PM വൈറ്റില ഹബ്ബ്
06:55 PM അങ്കമാലി
08:00 PM തൃശ്ശൂർ
09:35 PM കുറ്റിപ്പുറം
10:10 PM കോട്ടക്കൽ
10:40 PM യൂണിവേഴ്സിറ്റി
11:10 PM കോഴിക്കോട് എന്നിങ്ങനെയാണ് സമയം.

കോഴിക്കോട്- ആലപ്പുഴ സൂപ്പർ ഡീലക്സ്

കോഴിക്കോട് നിന്ന് തിരികെ തിങ്കളാഴ്ച പുലർച്ചെ 3.50 ന് പുറപ്പെടുന്ന
കോഴിക്കോട്- ആലപ്പുഴ സൂപ്പർ ഡീലക്സ് രാവിലെ 10.30 ന് ആലപ്പുഴയെത്തും. 6 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. 371 രൂപയാണ് ടിക്കറ്റ് നിരക്ക്.

03:50 AM കോഴിക്കോട്
04:20 AM യൂണിവേഴ്സിറ്റി
04:50 AM കോട്ടക്കൽ
05:20 AM കുറ്റിപ്പുറം
06:50 AM തൃശ്ശൂർ
07:50 AM അങ്കമാലി
08:10 AM ആലുവ
08:50 AM വൈറ്റില ഹബ്ബ്
10:20 AM ആലപ്പുഴ എന്നിങ്ങനെയാണ് സമയം.

ഈ ബസിന് ഓൺലൈൻ ബുക്കിങും ലഭ്യമാണ്. ഇത് കൂടാതെ, പുലർച്ചെ 3.20 ന് കോഴിക്കോട് നിന്നും ഫെറോക്ക് , ചാലിയം , പരപ്പനങ്ങാടി , താനൂർ , തിരൂർ , തിരുനാവായ , കുറ്റിപ്പുറം , തൃശ്ശൂർ , ആലുവ വൈറ്റില വഴി ആലപ്പുഴയിലേക്ക് സൂപ്പർ ഫാസ്റ്റ് സർവ്വീസ്സും ലഭ്യമാണ് .

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service kozhikode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+