Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി സ്വിഫ്റ്റ് ഗരുഡയേക്കാൾ 794 രൂപയും നാല്പത് മിനിറ്റും കുറവ് , എറണാകുളം-ചെന്നൈ ക്രിസ്മസ് സ്പെഷ്യൽ ബസ്

കെഎസ്ആർടിസി സ്വിഫ്റ്റ് ഗരുഡയേക്കാൾ 794 രൂപയും നാല്പത് മിനിറ്റും കുറവ് , എറണാകുളം-ചെന്നൈ ക്രിസ്മസ് സ്പെഷ്യൽ ബസ്

ക്രിസ്മസ് അവധിക്കാലം അടുത്തതോടെ നാട്ടിലേക്ക് എത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മറുനാടൻ മലയാളികൾ. ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും എല്ലാം വീട്ടുകാർക്കൊപ്പം ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കുവാൻ നീണ്ട അവധി കിട്ടുന്നതിനാൽ ഈ വരവ് പലരും മുടക്കാറില്ല. എന്നാൽ ലീവും സമയവും എല്ലാമുണ്ടെങ്കിലും വില്ലനാകുന്നത് ടിക്കറ്റാണ്. ട്രെയിനുകളും ബസുകളുമെല്ലാംന വറലെ നേരത്തെ ബുക്കിങ് പൂർത്തിയാക്കി. സ്വകാര്യ ബസിൽ വന്നാല്‌ കീശ കാലിയാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഇപ്പോഴിതാ, ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രകൾക്കായി കെഎസ്ആർടിസി പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം- കുമളി- ചെന്നൈ റൂട്ടിലും എറണാകുളം- ചെന്നൈ റൂട്ടിലും തിരികെയുമാണ് ക്രിസ്മസ് സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുന്നത്. കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് വരുവാൻ ഇതിലും മികച്ച ബസുകൾ വേറെയില്ല. നാട്ടിൽ ക്രിസ്മസ് ആഘോഷിക്കാനും തിരികെ മടങ്ങാനും സാധിക്കുന്ന സര്‍വീസാണിത്.

KSRTC Ernakulam- Chennai Christmas Special Additional Bus Service

എറണാകുളം - ചെന്നൈ കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സ്

ഡിസംബർ 19 വ്യാഴാഴ്ച മുതൽ എറണാകുളം - ചെന്നൈ കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സ് അധിക സർവീസ് ഓട്ടം തുടങ്ങും. വൈകിട്ട് 6.00 മണിക്ക് എറണാകുളം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് 13 മണിക്കൂർ 30 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 7.30 ന് കിളിമ്പാക്കം പുതിയ ബസ് സ്റ്റാൻഡിൽ എത്തും. എറണാകുളം - അങ്കമാലി - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - വില്ലുപുരം - തിണ്ടിവനം - ചെങ്കൽപട്ട് വഴി ചെന്നൈ എത്തുന്ന വിധത്തിലാണ് യാത്ര. സാധാരണ 946 രൂപയാണ് ടിക്കറ്റ് നിരക്ക്.

എറണാകുളം - 18:00
അങ്കമാലി - 18:55
തൃശൂർ - 20:35
പാലക്കാട് - 22:00
കോയമ്പത്തൂർ - 23:00
സേലം - 02:0
വില്ലുപുരം - 05:15
തിണ്ടിവനം - 05:45
ചെങ്കൽപട്ട് - 07:00
ചെന്നൈ സിംഗപെരുമാൾ കോവിൽ - 07:04
ചെന്നൈ മരമനാലി നഗർ - 07:06
ചെന്നൈ എസ് ആർ എം യൂണിവേഴ്സിറ്റി - 07:15
ചെന്നൈ ഗുഡുവാഞ്ചേരി - 07:20
ചെന്നൈ കിളിമ്പാക്കം പുതിയ ബസ് സ്റ്റാൻഡ്- 07:30

ചെന്നൈ- എറണാകുളം കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സ്

ചെന്നൈയിൽ നിന്ന് തിരികെ എറണാകുളത്തിന് ഡിസംബർ 20 വെള്ളിയാഴ്ച മുതലാണ് സർവീസ് ആരംഭിക്കുന്നത്. വൈകിട്ട് 6.30 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.25 ന് എറണാകുളത്ത് എത്തും. എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഇതിൽ ഈടക്കുന്നത്. വെള്ളിയാഴ്ചത്തെ യാത്രയ്ക്ക് 1421 രൂപയാണ് നിരക്ക്.

ചെന്നൈ കിളിമ്പാക്കം പുതിയ ബസ് സ്റ്റാൻഡ്- 18:30
ചെന്നൈ ഊരപ്പാക്കം- 18:40
ചെന്നൈ ഗുഡുവാഞ്ചേരി - 18:45
ചെന്നൈ എസ് ആർ എം യൂണിവേഴ്സിറ്റി - 18:50
ചെന്നൈ മരമനാലി നഗർ - 18:54
ചെന്നൈ സിംഗപെരുമാൾ കോവിൽ - 18:56
ചെന്നൈ മഹേന്ദ്ര സിറ്റി- 19:00
ചെങ്കൽപട്ട് - 19:40
തിണ്ടിവനം - 20:20
വില്ലുപുരം - 21:55
സേലം - 00:55
കോയമ്പത്തൂർ - 03:25
പാലക്കാട് - 04:25
തൃശൂർ - 05:25
ചാലക്കുടി - 05:55
അങ്കമാലി - 06:10
വൈറ്റില ഹബ് - 07:05
എറണാകുളം കെഎസ്ആർടിസി -07:25 എന്നിങ്ങനെയാണ് സമയം.

എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസിന് 1741 രൂപയാണ് നിരക്ക്. 14 മണിക്കൂർ 10 മിനിറ്റാണ് യാത്ര ചെയ്യാനെടുക്കുന്ന സമയം.
എന്നാൽ അധിക സർവീസായി വന്ന എറണാകുളം - ചെന്നൈ കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സ് ബസിന് 13 മണിക്കൂർ 30 മിനിറ്റ് ആണ് യാത്രാ സമയം. ബസിന് സാധാരണ ദിവസങ്ങളിൽ 946 രൂപയാണ് കൊടുക്കേണ്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ernakulam chennai christmas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+