കുംഭം രാശി
രാശി ചക്രത്തിലെ 11-ാം രാശിയായ കുംഭം മകര രാശിക്ക് ശേഷമാണ് വരുന്നത്. ജനുവരി 20 മുതൽ ഫെബ്രുവരി 18 വരെ തിയതികളിൽ ജനിച്ചവരാണ് ഈ രാശിയിൽ ഉൾപ്പെടുന്നത്. വായു രാശിയെന്നതും അവസാന സ്ഥിര രാശി എന്നതുമാണ് കുംഭം രാശിയുടെ മറ്റു പ്രത്യേകതകൾ. ജീവിതത്തിലെ ഓരോ കാര്യങ്ങളും ഏറ്റവും പ്രായോഗികതയോടെ ചിന്തിച്ച് അതിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാൻ ഈ രാശിക്കാർ മികച്ചവരാണ്. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുവാനും സമയമനുസരിച്ച് കാര്യങ്ങൾ ചെയ്തു തീർക്കുവാനും കഴിയുന്നവരാണ് ഇവർ.
കുംഭം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ
തങ്ങളുടെ രാശിയുടെ അനുഗ്രഹത്തിനും പരിഹാരങ്ങൾക്കുമായി കുംഭം രാശിക്കാർക്ക് ചില ക്ഷേത്രങ്ങൾ സന്ദർശിച്ചാൽ മതി. തമിഴ്നാട് കുംഭകോണത്തുള്ള ആദി കുംഭേശ്വരർ ക്ഷേത്രം, ദേവിപട്ടിണത്തുള്ള നവപാഷണം ക്ഷേത്രം എന്നിവയാണവ.
ആദി കുംഭേശ്വരർ ക്ഷേത്രം
തഞ്ചാവൂര്‍ ജില്ലയിൽ കുംഭകോണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ആദി കുംഭേശ്വരർ ക്ഷേത്രം ശിവനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. പേരു പോലെ തന്നെ ഇവിടുത്തെ ശിവൻ ആദി കുംഭേശ്വരൻ ആണ്. ക്ഷേത്രനഗരമെന്നറിയപ്പെടുന്ന കുംഭകോണത്തെ ഈ ക്ഷേത്രത്തിൽ ശവിലിംഗം ശിവൻ അമൃതും മണ്ണും കൂട്ടിക്കുഴച്ച് നിര്‍മ്മിച്ചതാണ് എന്നൊരു വിശ്വാസം നിലനിൽക്കുന്നു. ശിവന്റെ പാടൽപേട്ര സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്.
PC:Ssriram mt
കുടവും ശിവനും ക്ഷേത്രവും
ആദി കുംഭേശ്വരർ ക്ഷേത്രത്തിന്റെ കഥകളിൽ പ്രമുഖ സ്ഥാനം ഒരു കുടത്തിനുണ്ട്, വിശ്വാസങ്ങൾ അനുസരിച്ച് പ്രപഞ്ചസൃഷ്ടിയുടെ സമയത്ത് ബ്രഹ്മാവ് ജീവന്റെ രഹസ്യങ്ങൾ എല്ലാം ഒരു കുടത്തിലാക്കി സൂക്ഷിച്ചുവത്രെ. എന്നാൽ ഒരു പ്രളയം സംഭവിച്ചപ്പോൾ ഈ കുടം ഒഴുകി ഇന്നത്തെ ഈ ക്ഷേത്രതിമിരിക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നു എന്നാണ് വിശ്വാസം. കുംഭം അഥവാ കുടം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന ഉദ്ദേശത്തിലാണ് ഇവിടം കുംഭേശ്വരർ ക്ഷേത്രം എന്നറിയപ്പെടുന്നത്. ഇങ്ങനെ കുടം എത്തിയതിന്റെ പേരിൽ 12 വർഷത്തിലൊരിക്കൽ ഇവിടെ ഒരു മഹാമഹം ആഘോഷം നടത്താറുണ്ട്. 12 പ്രധാന ക്ഷേത്രങ്ങൾ ചേർന്നുള്ള ആഘോഷമാണിത്. ഈ ദിവസങ്ങളിൽ ഭാരതത്തിലെ പുണ്യനദികൾ ഇവിടെ ക്ഷേത്രക്കുളത്തിൽ ഒഴുതിയെത്തുന്നു എന്നും വിശ്വസിക്കപ്പെടുന്നു. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വിലയ ഉത്സവമാണിത്. കുംഭം രാശിയുടെ ചിഹ്നവും കുടം തന്നെയാണ്.
PC:Ssriram mt
കുംഭരാശിയും ആദി കുംഭേശ്വരർ ക്ഷേത്രംവും
കുംഭ രാശിയിൽ ജനിച്ചവർ സന്ദര്‍ശിക്കേണ്ട ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്. ഇവരുടെ രാശിയിലെ ദോഷങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ഇവിടുത്തെ പ്രാർത്ഥനയും പൂജകളും അത് മാറ്റും എന്നാണ് വിശ്വാസം. ഇവിടുത്തെ നവരാത്രി മണ്ഡപത്തിൽ 27 നക്ഷത്രങ്ങളും 12 രാശിയും കൊത്തിയിരിക്കുന്ന ഒറ്റക്കല്ല് കാണാം.
PC:Ssriram mt
നവപാഷണം ക്ഷേത്രം
കുംഭരാശിക്കാർ സന്ദർശിക്കേണ്ട മറ്റൊരു പ്രധാന ക്ഷേത്രമാണ് ദേവിപട്ടിണത്ത് സ്ഥിതി ചെയ്യുന്ന നവപാഷണം ക്ഷേത്രം.
തമിഴ്നാട്ടിലെ പുരാതനമായ തുറമുഖ നഗരമായ ഇവിടം ബംഗാൾ ഉള്‍ക്കടലിന്റെ ഭാഗമാണ്. ഇവിടെ ഒൻപത് രാശികളുടെയും മൺ രൂപങ്ങൾ ശ്രീരാമനാൽ നിർമ്മിക്കപ്പട്ടിരിക്കുന്നു എന്നാണ് വിശ്വാസം.
പിതൃപൂജകൾക്ക് പ്രസിദ്ധമായ ഈ ക്ഷേത്രം ഒരു തീർത്ഥാട കേന്ദ്രം കൂടിയാണ്. രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം, തിരുപ്പുല്ലാനിയിലെ ആദി ജഗന്നാഥ പെരുമാൾ ക്ഷേത്രം എന്നിവിടങ്ങള് സന്ദര്‍ശിക്കുന്നവർ ഇവിടം കൂടി സന്ദർശിച്ചാണ് തീർത്ഥാടനം പൂർത്തിയാക്കുന്നത്.
PC:Ssriram mt
രാമൻ നവഗ്രഹങ്ങളെ പ്രതിഷ്ഠിച്ച കഥ
രാക്ഷസരാജാവായ രാവണന്‍ തട്ടിക്കൊണ്ടുപോയ ഭാര്യയാ സീതയെ തട്ടിക്കൊണ്ടുപോയ കഥ നമുക്കറിയാം, സീതയെ രക്ഷിക്കുവാൻ പോകുവാനായി രാമൻ ലങ്കയിലേക്ക് പാലം പണിയിച്ച കഥ നമുക്കറിയാം. ലങ്കയിലേക്കെത്താൻ ഏറ്റവും അടുത്തുള്ള സ്ഥലമായ ധനുഷ്കോടിയിൽ നിന്നാണ് പാലം പണിയുന്നത്. ഇതിനായി വിഘ്നങ്ങൾ മാറ്റുവാൻ രാമൻ ഉപ്പൂരിലെ വിനായഗർ ക്ഷേത്രത്തിൽ ആരാധന നടത്തി. അടുത്ത ഘട്ടം നവഗ്രഹങ്ങളെ ആരാധിക്കുന്ന ചടങ്ങാണ്. നവപാഷാണത്തിൽ വെച്ചാണ് അദ്ദേഹം ഒമ്പത് ഗ്രഹ ദേവതകളെ ആരാധിച്ചത് എന്നും അതിനായി കളിമണ്ണ് ഉപയോഗിച്ച് നവഗ്രഹങ്ങളെ സ്വയം പ്രതിഷ്ഠ നടത്തിയതായും വിശ്വസിക്കപ്പെടുന്നു.
PC:Ssriram mt