ഇടുക്കിയെന്ന് കേൾക്കുമ്പോൾ മൂന്നാറും തേക്കടിയും മീശപ്പുലിമലയും ഒക്കെയാവും ആദ്യം മനസ്സിലെത്തുന്ന സ്ഥലങ്ങൾ. എന്നാൽ ഇടുക്കിയുടെ കാഴ്ചകളിൽ സഞ്ചാരികൾ സ്ഥിരം മറന്നു പോകുന്ന സ്ഥലങ്ങൾ ഒരുപാടുണ്ട്. എന്നാൽ പോയവർ പിന്നെയും പിന്നെയും പോകുന്ന, ഒന്നു പോയാൽ വീണ്ടും പോകാൻ തോന്നിപ്പിക്കുന്ന ഒരിടമാണ് കുട്ടിക്കാനം. വാഗമണ്ണിലും തേക്കടിയിലും വരുന്നവർ ഉറപ്പായും കുട്ടിക്കാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും.
ആകാശത്തെ തൊട്ടു നിൽക്കുന്ന മലനിരകളും നട്ടുച്ചയെന്നോ വൈകുന്നേരമെന്നോ നോക്കാതെയെത്തുന്ന കോടമഞ്ഞും തണുത്ത കാറ്റും പെട്ടന്നുവന്നു പെയ്തു പോകുന്ന ചെറുമഴയും ഒക്കെ കുട്ടിക്കാനത്തിന്‍റെ ആകർഷണങ്ങളാണ്. മഞ്ഞുമൂടി നിൽക്കുന്ന മലകളും തേയിലത്തോട്ടങ്ങളും അതിനിടയിലെ വഴികളുമായി ഒരു ക്യാൻവാസിലെന്ന പോലെ ഭംഗിയാർന്നയിടമാണ് കുട്ടിക്കാനം.

കോട്ടയം-കുമളി റോഡിൽ (കെകെ റോഡ്) സ്ഥിതി ചെയ്യുന്ന പീരുമേട് പ്രകൃതി സൗന്ദര്യം മാത്രം നിറഞ്ഞ ഒരിടമല്ല. ചരിത്രത്തിന്‍റെ പല താളുകളിലും അടയാളങ്ങൾ പതിപ്പിച്ച് പോയ ഈ നാടിന് ഒരുപാട് കഥകൾ പറയുവാനും കാഴ്ചകൾ കാണിച്ചു തരുവാനുമുണ്ട്.സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പൊതുവേ തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ്. അതിനൊപ്പം മഞ്ഞും കൂടിയിറങ്ങുമ്പോഴാണ് കുട്ടിക്കാനം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുന്നത്.
കുട്ടിക്കാനത്തെക്കുറിച്ച് പറഞ്ഞു പോകുന്നതിന് മുമ്പ് ചരിത്രത്തിലെ കുട്ടിക്കാനം ഒന്നു പരിചയപ്പെടാം. 1976ല്‍ തിരുവതാംകൂര്‍ രാജവംശം ചങ്ങനാശേരിയെ കീഴടക്കുന്നതു വരെ കുട്ടിക്കാനവും സമീപത്തെ പീരുമേടും ചങ്ങനാശേരി രാജകുടുംബത്തിന്‍റെ കീഴിലായിരുന്നു. സുവിശേഷ പ്രഘോഷണത്തിനായി വന്ന ഹെന്‍റി ബേക്കർ ഇവിടെ കാപ്പി കൃഷി തുടങ്ങിയതോടെ കുട്ടിക്കാനത്തിന്‍റെ രൂപം തന്നെ മാറിയെന്ന് പറയാം. എന്നാൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് കാപ്പിക്ക് പകരം തേയില കൃഷി ചെയ്തു തുടങ്ങി. തിരുവതാംകൂറിന്‍റെ ആദ്യ പൊതുമേഖലാ കമ്പനി ഏരിയല്‍ റോപ്പ് വേ ലിമിറ്റഡ് നിലവിൽ വന്നതും കുട്ടിക്കാനത്താണ്.
പിന്നീട് ഭരണം മാറി ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയതോടെ അവരുടെ വേനൽക്കാല വസതിയായും കുട്ടിക്കാനം മാറി. ഇന്ന് കുട്ടിക്കാനത്ത് കാണേണ്ട കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂർ രാജവംശത്തിന്‍റെ വേനൽക്കാല വസതിയായി ഉപയോഗിച്ചിരുന്ന കുട്ടിക്കാനത്തിന് 200 ല്‍ അധികം വർഷം പഴക്കമുണ്ട്. കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തുനിന്നും ഒരു കിലോമീറ്റർ ദൂരമാണ് കുട്ടിക്കാനത്തിനുള്ളത്.
25 ഏക്കർ ഭൂമിയിലായി സ്ഥിതി ചെയ്യുന്ന അമ്മച്ചിക്കൊട്ടാരം തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ മൂലം രാമവര്‍മയാണ് പണികഴിപ്പിച്ചത്. തിരുവിതാംകൂര്‍ തായ്‌വഴി ഭരണകാലത്ത് റാണി പദവി രാജാവിന്‍റെ സഹോദരിക്കായിരുന്നു ലഭിച്ചിരുന്നത്. 'അമ്മച്ചി' പദവിയാണ് രാജാവിന്റെ പത്‌നിക്കുണ്ടായിരുന്നത്.അങ്ങനെയാണ് രാജാവിന്‍റെ പത്നി താമസിക്കുന്ന ഇടം അമ്മച്ചിക്കൊട്ടാരമായി മാറിയത്. കേരളീയ വാസ്തുശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
കുട്ടിക്കാനം ഒരിക്കലും സഞ്ചാരികലെ നിരാശപ്പെടുത്തില്ല. പ്രത്യേകിച്ച് ഇടുക്കിയുടെ പൾസ് തേടി വരുന്ന സഞ്ചാരിയാണ് നിങ്ങളെങ്കിൽ. ഓഫ്റോഡ് യാത്രകൾ, ട്രെക്കിങ് റൂട്ടുകൾ, ഹോം സ്റ്റേകള്, തേയിലത്തോട്ടത്തിന് നടുവിലുള്ള താമസസ്ഥലം, തേയിലത്തോട്ടത്തിലൂടെയുള്ള യാത്ര, സാഹസിക ലക്ഷ്യസ്ഥാനങ്ങൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ കാണാൻ ഇവിടെ അവസരമുണ്ട്. അതിൽത്തന്നെ പ്രധാനം പീരുമേട് ഹിൽസിലേക്കുള്ള യാത്രയാണ്. വനം-വന്യജീവിവകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഓഫ്റോഡ് യാത്രാനുഭവം നല്കും.
കോടമഞ്ഞ് മൂടി നിൽക്കുന്ന കുട്ടിക്കാനം കോട്ടയത്തു നിന്നും ഇടുക്കിയിൽ നിന്നും എറണാകുളത്തു നിന്നും ഒറ്റ ദിവസ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. വാഗമൺ യാത്ര പ്ലാൻ ചെയ്യുമ്പോള്‍ ഇവിടം കൂടി കണ്ടിറങ്ങുന്ന വിധത്തില് വേണം ക്രമീകരിക്കാൻ. പാഞ്ചാലിമേട്, ആഷ്ലീ ബംഗ്ലാവ്, അമ്മച്ചിക്കൊട്ടാരം,ഹോപ്പ് ചർച്ച് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











