വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്ന ക്ഷേത്രങ്ങളുടെ നാടാണ് ഭാരതം. എടുത്തു പറയേണ്ട ക്ഷേത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒരു ക്ഷേത്രമുണ്ട്.
വിശ്വാസികള്‍ക്കു പ്രവേശനമില്ല എന്നു മാത്രമല്ല, ഇവിടെ ക്ഷേത്രത്തിലെ പൂജാരിക്ക് പോലും പ്രതിഷ്ഠയെ നേരിട്ട് കാണുവാന്‍ അനുവാദമില്ലത്രെ. വിചിത്രമായ വിശ്വാസങ്ങളുള്ള ഈ ക്ഷേത്രം ഹിമാചല്‍ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഹിമാചലിലെ മറ്റു നിഗൂഢ ആരാധനാലയങ്ങളോടൊപ്പം നില്‍ക്കുന്ന , ലട്ടു ദേവ്താ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം...
ലട്ടു ദേവ്താ ക്ഷേത്രം
എവിടെയാണിത്
വര്‍ഷത്തിലൊരിക്കല്‍ മാത്രം
സമുദ്രനിരപ്പില്‍ നിന്നും 8200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തുറക്കുക. പൗര്‍ണ്ണമി ദിനത്തില്‍ തുറക്കുന്ന ഈ ക്ഷേത്രദര്‍ശനത്തിനായി സമീപ ഗ്രാമങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ എത്താറുണ്ട്.വൈശാഖ മാസത്തിലെ പൗര്‍ണ്ണമിയിലാണ് ക്ഷേത്രം തുറക്കുക.
ദര്‍ശനമില്ല
നാഗമാണിക്യം
ക്ഷേത്രത്തിനുള്ളില്‍ നാഗമാണിക്യം സംരക്ഷിച്ച് നാഗരാജന്‍ ഇരിക്കുന്നുണ്ടെന്നാണ് മറ്റൊരു വിശ്വാസം. അത് സാധാരണക്കാരായ വിശ്വാസികള്‍ കാണുവാന്‍ പാടില്ലത്രെ. മാത്രമല്ല, നാഗമാണിക്യത്തില്‍ നിന്നും വരുന്ന വെളിച്ചം പതിച്ചാല്‍ മനുഷ്യരുടെ കണ്ണുകള്‍ക്ക് അന്ധത വരുമെന്നും വിശ്വാസമുണ്ട്. മാത്രമല്ല, അരത്തു കയറുന്ന പൂജാരിയുടെ ഗന്ധം നാഗത്തിനടുത്ത് എത്താതിരിക്കുവാനാണ് വായ മൂടുന്നത്. കൂടാതെ നാഗത്തിന്‍റെ വിഷലിപ്തമായ ശ്വാസം ഉള്ളില്‍ കടക്കാതിരിക്കുവാന്‍ മൂക്കും മൂടിയാണ് പൂജാരി അകത്തു കയറുന്നത്



Click it and Unblock the Notifications












