പുകമഞ്ഞും പൊടിപടലങ്ങളും ഒക്കെയായി ഏറെ വിഷമയമാണ് നമ്മുടെ ചുറ്റുമുള്ള വായു, അതുകൊണ്ടു തന്നെ നഗരത്തിന്റെ തിരക്കുകൾ വിട്ട് ഗ്രാമങ്ങളിലേക്ക് പോകുമ്പോൾ തന്നെ മിക്കവർക്കും ശ്വാസംകോശം ഒന്നു ക്ലീൻ ആയ തോന്നലാണ്. പൊടിയും പുകയും നിറഞ്ഞ് നിൽക്കുന്ന നഗരങ്ങളിൽ നിന്നും നമ്മുടെ നാട് എത്രയോ മെച്ചമാണെന്ന് അറിയണമെങ്കിൽ ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകളൊന്ന് നോക്കിയാൽ മതി. ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്ത് മൈക്രോണ്‍ പൊടിയുടെ അളവ് 35 മൈക്രോഗ്രാം വരെയാണ് അനുവദനീയമായ കണക്ക്. ഇന്ത്യയിലെ മിക്ക നഗരങ്ങളും 1600 മൈക്രോഗ്രാം വരെ പോകുമ്പോള്‍ നമ്മുടെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പത്തനംതിട്ടയിൽ അത് വെറും 23 മാത്രമാണ്. പത്തനംതിട്ട മാത്രമല്ല, കൊല്ലവും ആലപ്പുഴയും തിരുവനന്തപുരവുമെല്ലാം പട്ടികയിലുണ്ട്. ഇതാ കേരളത്തിലെ ഏറ്റവും കുറവ് വായു മലിനീകരണമുള്ള ഇടങ്ങളെ പരിചയപ്പെടാം...
പരിശോധന ഇങ്ങനെ
ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്ത് മൈക്രോണ്‍ പൊടിയുടെ അളവ് 35 മൈക്രോഗ്രാം വരെയാണ് അനുവദനീയമായ കണക്ക്.
മുന്നിൽ പത്തനംതിട്ട തന്നെ
തൊട്ടുപിന്നിൽ കൊല്ലം
കേരളത്തിൽ വിനോദ സഞ്ചാരികൾ ഏറ്റവുമധികം എത്തിച്ചേരുന്ന ഇടങ്ങളിലൊന്നും ഇവിടമാണ്. ക്ഷേത്രങ്ങളും ഇക്കോ ടൂറിസം സെന്‍ററുകളും കായലുകളും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
കൊല്ലത്ത് ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് 39 ആണ്
ആലപ്പുഴ
തിരുവനന്തപുരം
തിരുവനന്തപുരത്ത് ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് 52 ആണ്.
കോട്ടയം
കോഴിക്കോട്
വായുമലിനീകരണത്തിന്‍റെ കാര്യം പറയുമ്പോൾ കേരളത്തിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്തനംതിട്ടയേക്കാളും മലിനീകരണത്തോത് ഇവിടെ ഇരട്ടിയിലധികം വരും. ഒരു ക്യൂബിക്ക് മീറ്റർ വായുവിൽ പത്തു മൈക്രോൺ പൊടിയുടെ അളവ് കോഴിക്കോട് 57 ആണ്.



Click it and Unblock the Notifications















