» »500 കോടി ആളുകള്‍ വന്നുപോകുന്ന റെയില്‍വേ സ്‌റ്റേഷനുകള്‍

500 കോടി ആളുകള്‍ വന്നുപോകുന്ന റെയില്‍വേ സ്‌റ്റേഷനുകള്‍

Written By: Elizabath

66687 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടു കിടക്കുന്ന റെയില്‍വെ പാളങ്ങള്‍... ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്നുപോകുന്ന 14,444 ട്രെയിനുകളും അവയ്ക്കാവശ്യമായ സൗകര്യമൊരുക്കുന്ന എണ്ണായിരത്തി അഞ്ഞൂറോളം റയില്‍വേ സ്റ്റേഷനുകള്‍... പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളാണ് ഏഷ്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ ഇന്ത്യന്‍ റെയില്‍വേയുടേത്.
ഒരിക്കലെങ്കിലും ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം തീവണ്ടി യാത്രയുടെ രസം. അതിലേറെ രസമാണ് ഇവിടുത്തെ റെയില്‍വേ സ്‌റ്റേഷനുകളും. നമ്മുടെ രാജ്യത്തെ അതിമനോഹരമായ, ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട റെയില്‍വേ സ്‌റ്റേഷനുകള്‍ പരിചയപ്പെടാം.

 ഛത്രപതി ശിവജി ടെര്‍മിനസ്, മുംബൈ

ഛത്രപതി ശിവജി ടെര്‍മിനസ്, മുംബൈ

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനസ് ബ്രിട്ടീഷുകാരുടെ കാല്തതാണ് നിര്‍മ്മിക്കുന്നത്. വിക്ടോറിയ രാജ്ഞിയുടെ സ്മരണാര്‍ഥം വിക്ടോറിയ ടെര്‍മിനസ് എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് ഛത്രപതി ശിവജിയുടെ ബഹുമാനാര്‍ഥം അത് ഛത്രപതി ശിവജി ടെര്‍മിനസ് എന്നു പേരു മാറ്റുകയായിരുന്നു.

PC:UrbanWanderer

ഹൗറാ റെയില്‍വേ സ്റ്റേഷന്‍

ഹൗറാ റെയില്‍വേ സ്റ്റേഷന്‍

കൊല്‍ക്കത്തയില്‍ സ്ഥിതി ചെയ്യുന്ന ഹൗറാ റെയില്‍വേ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും പഴയ രെയില്‍വേ സ്റ്റേഷന്‍. ഒരു ദിവസം മുന്നൂറിനടുത്ത് ട്രെയിനുകളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്.

PC: Lovedimpy

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍

140 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ 1873 ലാണ് ഉദ്ഘാടനം ചെയ്യുന്നത്. നോര്‍ത്ത് ഭാഗത്തേക്കുള്ള ട്രെയിനുകളാണ് ഇവിടെ നിന്നും യാത്ര പുറപ്പെടുന്നത്.

PC: PlaneMad

ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷന്‍

ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷന്‍

ദിവസവും അഞ്ച് ലക്ഷത്തിലധികം ആളുകള്‍ യാത്ര ചെയ്യുന്ന ന്യൂ ഡെല്‍ഹി റെയില്‍വേ സ്റ്റേഷന്‍
ഇന്ത്യയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്.

PC: Bruno Corpet (Quoique)

 കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

ഇന്ത്യയിലെ പ്രധാനപ്പെട്ട 4 സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. ദിവസം മൂന്നൂറ്റിഎഴുപതിലധികം ട്രയിനുകളാണ് ഒരോ ദിവസവും ഇവിടെ നിന്നും പുറപ്പെടുന്നത്.


PC: Raulcaeser

എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍

എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച പുരാതന നിര്‍മ്മിതികളിലൊന്നായ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ അന്ന് വിളിക്കപ്പെട്ടിരുന്നത് എഗ്മോര്‍ റെഡോ എന്നായിരുന്നു. 1906 ലാണ് ഈ സറ്റേഷന്‍ നിര്‍മ്മിക്കുന്നത്. ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇത് ചെന്നൈ നഗരത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ്.

PC: PlaneMad

നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍

നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍

മഹാരാഷ്ട്രയിലെ ഏറ്റവും പഴയതും തിരക്കേറിയതുമായ രെയില്‍വേ സ്റ്റേഷനാണ് നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഏകദേശം 240 ല്‍ അധികം ട്രെയിനുകളാണ് ഇതുവഴി ഒരു ദിവസം കടന്നു പോകുന്നത്.

PC: Ganesh Dhamodkar

തിരുച്ചിറപ്പള്ളി റെയില്‍വേ ജംങ്ഷന്‍

തിരുച്ചിറപ്പള്ളി റെയില്‍വേ ജംങ്ഷന്‍

തമിഴ്‌നാട്ടില്‍ ചെന്നൈ സെന്‍ട്രല്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ റെയില്‍വേ ജംങ്ഷനാണ് തിരുച്ചിറപ്പള്ളി റെയില്‍വേ ജംങ്ഷന്‍.

PC: Railwayliker

അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷന്‍

അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷന്‍

വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന റെയില്‍വേ സ്‌റ്റേഷനാണ് ഗുജറാത്തിലെ അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷന്‍. ഗുജറാത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷനും ഇതുതന്നെയാണ്.

PC: FabSubeject

ബെംഗളുരു സിറ്റി റെയില്‍വേ സ്‌റ്റേഷന്‍

ബെംഗളുരു സിറ്റി റെയില്‍വേ സ്‌റ്റേഷന്‍

ബെംഗളുരു കെംപഗൗഡ ബസ് ടെര്‍മിനസിനു സമീപം സ്ഥിതി ചെയ്യുന്ന ബെംഗളുരു സിറ്റി റെയില്‍വേ സ്‌റ്റേഷന്‍ ബെംഗളുരുവിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. ക്രാന്തിവീര സങ്കോളി രായണ്ണ റെയില്‍വേ സ്‌റ്റേഷന്‍ എന്നാണ് ഇതിന്റെ യഥാര്‍ഥ നാമം. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഒരു ദിവസം ഇതിലൂടെ കടന്നു പോകുന്നത്.

PC: Rsrikanth05

വാരണാസി ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍

വാരണാസി ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍

വാരണാസി കന്റോണ്‍മെന്റ് ട്രെയിന്‍ ജംങ്ഷന്‍ എന്നറിയപ്പെടുന്ന വാരണാസി ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. ഗംഗാ നദിയുടെ തൊട്ടടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC: Angelo DeSantis

 വഡോധര ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍

വഡോധര ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍

1861 ല്‍ നിര്‍മ്മിക്കപ്പെട്ട വഡോധര ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇന്ത്യയിലെ തിരക്കേറിയ ആദ്യത്തെ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. 157 വര്‍ഷം പഴക്കമുള്ള റെയില്‍വേ സ്റ്റേഷനാണിത്.

PC: World8115

കോയമ്പത്തൂര്‍ ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍

കോയമ്പത്തൂര്‍ ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍

1861 ല്‍ ആരംഭിച്ച കായമ്പത്തൂര്‍ ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. ഏറ്റവുമധികം യാത്ര ബുക്കിങ്ങുകള്‍ നടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കൂടിയാണിത്.

PC: Ragunathan

ഇറോഡ് ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍

ഇറോഡ് ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍

1862 ല്‍ ആരംഭിച്ച ഇറോഡ് ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഐഎസ്ഒ അംഗീകാരം ലഭിച്ച ഡീസല്‍ ലോക്കമോട്ടീവ് ഷെഡുള്ള അപൂര്‍വ്വം റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്.

PC: Rsrikanth05

മധുരെ ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍

മധുരെ ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍

ഇന്ത്യന്‍ റെയില്‍വേയുടെ എവണ്‍ അംഗീകാരം നേടിയ മധുരെ ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍
ഏറ്റവുമധികം ബുക്കിങ്ങുകള്‍ നടക്കുന്ന മറ്റൊരു റെയില്‍വേ സ്റ്റേഷന്‍ കൂടിയാണ്.

PC:TAMIZHU

സേലം റെയില്‍വേ ജംങ്ഷന്‍

സേലം റെയില്‍വേ ജംങ്ഷന്‍

കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഒരുപോലെ ആളുകള്‍ ആശ്രയിക്കുന്ന റെയില്‍വേ ജംങ്ഷനാണ് സേലം റെയില്‍വേ ജംങ്ഷന്‍.

PC: Parvathisri

നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍

നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍

കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നാണ് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഗ്രാമീണതയ്ക്കും പ്രകൃതിഭംഗിക്കും പേരുകേട്ട ഈ സ്റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ബ്രോഡ്‌ഗേജ് റെയില്‍വേ സ്‌റ്റേഷന്‍ കൂടിയാണ്.

PC:Prof tpms

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍

മലബാറിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 19-ാം നൂറ്റാണ്ടിലാണ് ഈ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.

PC:Rajishev

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍

കേരളത്തിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ റെയില്‍വേ സ്റ്റേഷനാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. സതേണ്‍ റെയില്‍വേയുടെ കീഴില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കൂടിയാണിത്.

PC:Dikkoos

Read more about: travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...