Search
  • Follow NativePlanet
Share
» »അൽഫോൻസാമ്മയുടെ സ്മരണകളുറങ്ങുന്ന ഭരണങ്ങാനം

അൽഫോൻസാമ്മയുടെ സ്മരണകളുറങ്ങുന്ന ഭരണങ്ങാനം

By Elizabath Joseph

വിശുദ്ധ അൽഫോൻസാമ്മ..കേരളത്തിലെ ക്രൈസ്തവർ നെഞ്ചോട് ചേർത്ത മറ്റൊരു പേര് ഇല്ല എന്നു തന്നെ പറയാം. ജീവിച്ചിരിക്കുമ്പോൾ തന്ന അനുകരണീയമായ ജീവിത മാതൃകകള‍ കൊണ്ട അനേകരെ തന്നിലേക്ക് ആകർഷിച്ച അൽഫോൻസാമ്മ ഭാരതസഭയുടെ വിശുദ്ധരിൽ ഒരാളാണ്. ലോകം മുഴുവൻ വിശ്വാസികളുള്ള അൽഫോൻസാമ്മയുടെ തിരുന്നാൾ ജൂലൈ 28ന് ആഘോഷിക്കുകയാണ്. വിശുദ്ധയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ഭരണങ്ങാനം പള്ളിയുടെയും തിരുന്നാളിന്റെയും വിശേഷങ്ങൾ!

ഭരണങ്ങാനം

ഭരണങ്ങാനം

കോട്ടയം ജില്ലയിൽ പാലായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ പേരിനൊപ്പം ചേർത്തു വായിക്കേണ്ട ഇടമാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളിലൊന്നായാണ് ഭരണങ്ങാനം അറിയപ്പെടുന്നത്. വിശുദ്ധ അൽഫോൻസാമ്മ തന്റെ ജീവിതത്തിന്റെ കൂടുതൽ ഭാഗവും ചിലവഴിച്ച ഇടം കൂടിയാണിത്.

 അൽഫോൻസാമ്മയും ഭരണങ്ങാനവും

അൽഫോൻസാമ്മയും ഭരണങ്ങാനവും

സീറോ മലബാർ സഭയിലെ വിശുദ്ധയായ അൽഫോൻസാമ്മ ഭാരതത്തിൽ നിന്നുള്ള ആദ്യ വനിതാ വിശുദ്ധ കൂടിയാണ്. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ ജനിച്ച അൽഫോൻസാമ്മയുടെ കുടുംബം ചെമ്പകശ്ശേരി രാജാവിന്റെ സഭയിലെ വൈദ്യൻമാരായിരുന്നു എന്നാണ് പറയപ്പെടുന്നത്. അന്നക്കുട്ടി എന്നായിരുന്നു അൽഫോൻസാമ്മയ്ക്ക് പേരു നല്കിയിരുന്നത്. ജനിച്ച് 27-ാം ദിവസം അമ്മയെ നഷ്ടപ്പെട്ട അന്നക്കുട്ടിയെ മാതൃസഹോദരിയും വല്യമ്മയും ഒക്കെ കൂടിയാണ് ചെറുപ്പത്തിൽ നോക്കിയിരുന്നത്.

PC:Simynazareth

മുതിർന്നപ്പോൾ

മുതിർന്നപ്പോൾ

മുതിർന്നപ്പോൾ കാര്യമായ വിവാഹോലോചനകൾ അന്നക്കുട്ടിക്ക് വന്നുവെങ്കിലും സന്യസ ജീവിതം നയിക്കുവാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ അന്നക്കുട്ടിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതിരുന്ന വല്യമ്മയും കുടുംബവും കാര്യമായ രീതിയിൽ തന്നെ ആലോചനകൾ മുന്നോട്ട് കൊണ്ടു പോയി. എന്നാൽ തന്‍റെ സൗന്ദര്യമാണ് തന്റെ ശാപമെന്ന് മനസ്സിലാക്കിയ അന്നക്കുട്ടി നെല്ലിന്റെ ഉമി കത്തിക്കുന്ന കൂനയിൽ ബോധപൂർവ്വം വീഴുകയും തന്റെ ശരീരം പൊള്ളിക്കുകയും ചെയ്തു. മുട്ടോളം തീയിൽ അകപ്പെട്ട അമ്മക്കുട്ടിയു‌‌‌‌‌‌ടെ മുടി ഉൾപ്പെടെ തീയിൽ പെടുകയും ചെയ്തു. പിന്നീട് വൈദ്യനായിരുന്ന പിതാവിൻറെ ചികിത്സ വഴിയാണ് അന്നക്കുട്ടി സുഖം പ്രാപിച്ചത്.

PC:Thankachen

 മഠത്തിൽ ചേരുന്നു

മഠത്തിൽ ചേരുന്നു

പിന്നീട് കുടുംബാംഗങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും സമ്മതത്തോടെ അന്നക്കുട്ടി ഭരണങ്ങാനത്തെ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുകയും ചെയ്തു. കഠിനമായ രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഒരു സന്യാസിനിയായി തീരുകയും ചെയ്തു. ശിരോവസ്ത്ര സ്വീകരണത്തിന്റെ സമയത്താണ് അൽഫോൻസാ എന്ന പേരു അന്നക്കുട്ടി സ്വീകരിക്കുന്നത്.

PC:Simynazareth

രോഗങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിലെ മരണം

രോഗങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിലെ മരണം

തന്റെ ജീവതത്തിൽ മറ്റാരും അനുഭവിക്കാത്തത്ര കഷ്ടപ്പാടുകളും വിഷമതകളും അൽഫോൻസാമ്മ അനുഭവിച്ചിരുന്നു. പാരവശ്യവും രക്തസ്രാവവും പനിയും ചുമയും അവരുടെജീവിതാവസാനം വരെ നീണ്ടു നിന്നു. 1946 ജൂലൈ 28 നാണ് അൽഫോൻസാമ്മ അന്തരിക്കുന്നത്. ഭരണങ്ങാനം സിമിത്തേരി കപ്പേളയിലാണ് അൽഫോൻസാമ്മയെ സംസ്കരിച്ചത്.

PC:Princebpaul0484

മരണത്തിന് 40 വർഷങ്ങൾ കഴിഞ്ഞ്!!

മരണത്തിന് 40 വർഷങ്ങൾ കഴിഞ്ഞ്!!

മരണമടഞ്ഞ് ഏകദേശം 40 വർഷങ്ങൾക്കു ശേഷമാണ് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. 1986 ഫെബ്രുവരി എട്ടാം തിയതിയായിരുന്നു ഇത്.
അനുകരണീയമായ ജീവിത രീതിയായിരുന്നു അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളുടെ പദവിയിലേക്ക് ഉയർത്തിയത്.

PC:Jovianeye

 വിശുദ്ധയാക്കുന്നു

വിശുദ്ധയാക്കുന്നു

ജൻമനാ കാൽ ഉള്ളിലേക്ക് വളഞ്ഞിരുന്ന ഒരു ബാലന്റെ അത്ഭുതകരമായ രോഗ ശാന്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് കാരണമായത്.
2007 ജൂൺ ഒന്നിനു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

PC:Gautsz

തിരുന്നാൾ ദിവസങ്ങൾ

തിരുന്നാൾ ദിവസങ്ങൾ

ജൂലൈ 19 മുതൽ 28 വരെയുള്ള ദിവസങ്ങളിലാണ് അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കുന്നത്. ഭരണങ്ങാനത്ത് അൽപോൻസാമ്മയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന ചാപ്പലിലാണ് പ്രാർഥനകൾ നടക്കുക.

PC:Stalinsunnykvj

അൽഫോൻസാ തീർഥാടന കേന്ദ്രങ്ങൾ

അൽഫോൻസാ തീർഥാടന കേന്ദ്രങ്ങൾ

ഭരണങ്ങാനം സെന്റ് അൽഫോൻസാ കോൺവെന്റ്, അൽഫോൻസാമ്മയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന ചാപ്പൽ, അൽഫോൻസാമ്മ ജനിച്ച കുടമാളൂർ മുട്ടത്തുപാടം വീട്, മാമ്മോദീസ നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട് തുടങ്ങിയ സ്ഥലങ്ങളാണ് അൽഫോൻസാമ്മയുടെ പേരിൽ അറിയപ്പെടുന്ന തീർഥാടന കേന്ദ്രങ്ങൾ.

 ഭരണങ്ങാനം ആനക്കല്ല് പള്ളി

ഭരണങ്ങാനം ആനക്കല്ല് പള്ളി

ഭരണങ്ങാനത്തെ പ്രധാന ദേവാലയങ്ങളിൽ ഒന്നാണ് ആനക്കല്ല് പള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഫൊറോന പള്ളി. നൂറ്റാണ്ടുകൾക്കു മുൻപ് ഭരണങ്ങാനത്ത് ഒരു പള്ളി നിർമ്മിക്കുവാൻ തയ്യാറെടുത്തപ്പോൾ എവിടെ നിർമ്മിക്കും എന്നതിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ വലിയ തർക്കമുണ്ടായത്രെ. ഇതിന് പരിഹാരം കാണാൻ സാധിക്കാതിരുന്നപ്പോൾ ആനയുടെ തുമ്പിക്കൈയ്യിൽ ഒരു കല്ല് കൊടുക്കാം എന്നും ആന എവിടെ ആ കല്ലു വെയ്ക്കുന്നോ അവിടെ പള്ളിപണിയാം എന്നും ഒരു തീരുമാനം വന്നു. അങ്ങനെ അന്ന് ആന കല്ലുവെച്ചിടത്ത് നിർമ്മിക്കപ്പെട്ട പള്ളിയാണ് ആനക്കല്ല് പള്ളി എന്ന പേരിൽ അറിയപ്പെടുന്നത്. ഇവിടുത്തെ വി. സെബസ്ത്യാനോസിന്റെ തിരുനാൾ പ്രദക്ഷിണവും ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവവും ജനുവരിമാസത്തിൽ ഒരേ ദിവസങ്ങളിലാണ് നടത്തപ്പെടുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

PC:Simynazareth

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോട്ടയം ജില്ലയിലെ ഭരണങ്ങാനം എന്ന സ്ഥലത്താണ് അൽഫോൻസാമ്മയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന തീർഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിലാണ് ഇവിടമുള്ളത്. പാലായിൽ നിന്നും അഞ്ച് കിലോമീറ്ററും കോട്ടയത്തു നിന്നും 33 കിലോമീറ്ററും ഈരാറ്റുപേട്ടയിൽ നിന്നും 7 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X