'ലൈല ഒ ലൈ' എന്ന പേരില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തി നില്‍ക്കുകയാണ് ലാല്‍ ആരാധകര്‍. മോഹന്‍ ലാല്‍ നായകനാകുന്ന ലൈല ഒ ലൈല എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി വരികയാണ്. സമീപകാലത്തെ തകര്‍പ്പന്‍ ബോളിവുഡ് ഹിറ്റുകളിലൊന്നായ ബാംഗ് ബാംഗിന്റെ തിരക്കഥാകൃത്തായ സുരേഷ് നായരാണ് ലൈല ഒ ലൈലയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നത് ചിത്രത്തിലുള്ള പ്രതീക്ഷ നൂറിരട്ടിയാക്കിമാറ്റുന്നു.
ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യു, 50% ഓഫ് നേടു!
നഗരം ഒരു കഥാപാത്രമായി കടന്നുവരുന്നവയാണ് സുരേഷ് നായർ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമകളിൽ അധികവും. ലൈല ഒ ലൈലയും അതിൽ നിന്ന് വ്യത്യസ്തമാകാൻ വഴിയില്ല. ഒരു വൻകിട വ്യവസായിയാണ് മോഹൻലാൽ ഇതിൽവേഷമിടുന്നത്. അതിനാൽ ഈ സിനിമയിൽ നഗരക്കാഴ്ചകൾക്ക് പഞ്ഞമുണ്ടാകില്ല. ലൈല ഒ ലൈ ചിത്രീകരിക്കുന്ന പ്രധാന നഗരങ്ങൾ നമുക്കൊന്ന് പരിചയപ്പെടാം.
തീർച്ചയായും കൊച്ചി

Photo Courtesy: Hans A. Rosbach
മലയാള സിനിമയാകുമ്പോൾ കേരളത്തിലെ ഏതെങ്കിലും സ്ഥലം ചിത്രീകരിക്കണമെന്നത് നിർബന്ധമാണ്. ഒരു വ്യവസായിയുടെ കഥ പറയുമ്പോൾ അത് കൊച്ചിയായിരിക്കാനാണ് സാധ്യത കൂടുതൽ. ലൈല ഒ ലൈലയുടെ പ്രധാന ലൊക്കേഷൻ കൊച്ചിയാണ്. ഒരു സിനിമയ്ക്ക് പറ്റിയ രൂപമൊക്കെയുള്ള നഗരമാണ് കൊച്ചി. അതിനാൽ കൊച്ചിയിൽ ചിത്രീകരിക്കുന്ന സിനിമകളിൽ മട്ടാഞ്ചേരിയും മറൈൻ ഡ്രൈവും ചീനവലയുമൊക്കെ സ്ഥിരം കഥാപാത്രങ്ങളായി വരാറുണ്ട്.
കൊച്ചിയേക്കുറിച്ച് വായിക്കാം
ഇനി അങ്ങ് ബാംഗ്ലൂരാ

Photo Courtesy: SMit224
കൊച്ചി കഴിഞ്ഞാൽ ലൈല ഒ ലൈലയുടെ പ്രധാന ലൊക്കേഷൻ ബാംഗ്ലൂര. സമീപകാലത്ത് ഇറങ്ങിയ മലയാള സിനിമകളുടെ പ്രധാന ലൊക്കേഷൻ ബാംഗ്ലൂരാണ്. ബാംഗ്ലൂർ പശ്ചാത്തലമാക്കി നിരവധി സിനിമകളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് ലൈല ഒ ലൈലയും. സിനിമയുടെ എൺപത് ശതമാനവും ചിത്രീകരിച്ചത് ബാംഗ്ലൂരിലും കൊച്ചിയിലുമാണെന്നാണ് ലൈല ഒ ലൈലയുടെ അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്.
ബാംഗ്ലൂരിനേക്കുറിച്ച് വായിക്കാം
മൈസൂരും ഗോവയും
ലൈല ഒ ലൈലയിലെ പ്രധാനപ്പെട്ട മറ്റു ലൊക്കേഷനുകൾ മൈസൂരും ഗോവയുമാണ്. ബാംഗ്ലൂർ കഴിഞ്ഞാൽ കർണാടകയിലെ പ്രമുഖ നഗരമാണ് മൈസൂർ. കർണാടകയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ മൈസൂരിലേക്ക് ബാംഗ്ലൂരിൽ നിന്ന് മൂന്ന് മണിക്കൂർ യാത്രയുണ്ട്.

Photo Courtesy: Abgpt at en.wikipedia
മൈസൂരിനേക്കുറിച്ച് കൂടുതൽ വായിക്കാം
മൈസൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം
എന്തിനായിരിക്കും ഗോവ
ലൈല ഒ ലൈല ഒരു പ്രണയകഥകൂടിയാണ്. അമലപോൾ ആണ് മോഹൻലാലിന്റെ നായിക. പ്രണയ കഥ പറയുമ്പോൾ പ്രണയിക്കാൻ ചില സ്ഥലങ്ങളും വേണ്ടേ? ഗോവ അല്ലാതെ വേറെ ഏത് സ്ഥലമാണ് അതിന് പറ്റിയത്. സുന്ദരമായ ബീച്ചുകളാണ് ഗോവയെ പ്രണയിതാക്കളുടെ പറുദീസയാക്കി മാറ്റുന്നത്.

Photo Courtesy: Amit Chacko Thomas
ഗോവയേക്കുറിച്ച് വായിക്കാം
ഏതായാലും സിനിമ പുറത്തിറങ്ങി കഴിഞ്ഞാൽ മാത്രമേ ഈ സ്ഥലങ്ങളൊക്കെ എത്രതോളം സുന്ദരമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് പറയാൻ കഴിയു. ചിത്രത്തിന്റെ സംവിധായകൻ ജോഷി ചതിക്കില്ലെന്ന വിശ്വാസത്തോടെ നമുക്ക് ലൈല ഒ ലൈയ്ക്ക് കാത്തിരിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















