കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മേയ് പതിനേഴ് വരെയാണ് മൂന്നാം ഘട്ട ലോക്ഡൗണ്‍ നീണ്ടു നില്‍ക്കുക. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ക്കും ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുമുള്ള വിലക്ക് മേയ് 17 വരെ തുടരും. ഇതോടൊപ്പം അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ക്കും മെട്രോ സര്‍വ്വീസുകള്‍ക്കും പൊതുഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്.

രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിനു ശേഷം ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങുവാന്‍ നേരത്തെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്കുവാനും മൂന്നിലൊന്ന് സീറ്റുകളില്‍ യാത്ര നടത്തുവാനും അനുമതി നല്കികൊണ്ടുള്ളതായിരുന്നു വിമാനത്താവള അതോറിറ്റിയുടെ നിര്‍ദ്ദേശം.
ഇതോടൊപ്പം മേയ് മാസം പകുതിയോടെ സര്‍വ്വാസുകള്‍ ആരംഭിക്കുവാന്‍ എയര്‍ ഇന്ത്യയും തയ്യാറെടുത്തിരുന്നു. മേയ് പകുതിയോടെ 25 ശതമാനം മുതല്‍ 30 ശതമാനം വരെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനായിരുന്നു എയര്‍ ഇന്ത്യയുടെ തീരുമാനം. സര്‍വ്വീസ് നടത്തുവാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ട് എന്നു ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം കമ്പനി മെയില്‍ അയച്ചിരുന്നു. എന്തുതന്നെയായാലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിച്ചാലും ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














