ലൂസിഫർ സിനിമ ഇറങ്ങി ഹിറ്റ് ബോക്സിൽ ഇടം നേടിയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞു. അതിലെ ഓരോ രംഗങ്ങളും മാസ് ഡയലോഗുകളും ഇന്നും ആരാധകർക്കിടയിൽ തരംഗമാണ്. ഇതിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികളും ആരാധകരും. സിനിമയുടെ പുതിയ വിശേഷങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതിന്‍റെ കഥ എന്തായിരിക്കുമെന്ന തിയറികൾ മുതൽ മുതൽ പല കാര്യങ്ങളും വരെ പല ഊഹാപോങ്ങൾക്കും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചർച്ചാ വിഷയം സിനിമയുടെ ലൊക്കേഷൻ ആണ്.

ലൂസിഫറിലെ നിർണ്ണായക രംഗങ്ങളിലൊന്ന് ചിത്രീകരിച്ച ഇടമാണ് ചീന്തലാര്‍ പള്ളി. സിനിമയിൽ മോഹന്‍ ലാലിന്‍റെയും മഞ്ജു വാര്യരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്ന ഇവിടം സിനിമയിലെ നിർണ്ണായക രംഗങ്ങളിലൊന്നും കൂടിയായിരുന്നു.
തേയിലത്തോട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പൊട്ടിപ്പൊളിഞ്ഞ പള്ളിയും തകർന്ന മേൽക്കൂരയും വലിയ കുരിശും സമീപത്തെ ഇലകൾ കൊഴിഞ്ഞ് ചില്ലകൾ മാത്രമായി നിൽക്കുന്ന മരവും ചേർന്ന കാഴ്ചകളായിരുന്നു ഈ രംഗത്തിന് അതിന്‍റെ ഭംഗി നല്കിയത്. സമീപത്തെ പൊട്ടിപ്പൊളിഞ്ഞ കല്ലറയും ആ രംഗത്തിന്‍റെ ഭംഗി വര്‍ധിപ്പിച്ചു.
പള്ളിയും പരിസരവും സെറ്റിട്ടതായിരുന്നു എന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീടാണ് ഇടുക്കി ഉപ്പുതറയ്ക്ക് സമീപമുള്ള ചീന്തലാര്‍ പള്ളിയാണ് ഇതെന്ന് ലോകം അറിഞ്ഞത്. സെന്‍റ് ആന്‍ഡ്രൂസ് സിഎസ്ഐ ദേവാലയം എന്ന പേരിൽ 1952 ഫെബ്രുവരി 15ന് നിർമ്മിക്കപ്പെട്ടതാണ് ഈ പള്ളി. ആസ്വിൻവാൾ കമ്പനിയുടെ ചുമതലക്കാരനായ ജെ.എം. വിൽക്കി എന്ന വിൽക്കി സായിപ്പായിരുന്നു ഇവിടെ വസിച്ചിരുന്ന തോട്ടം തൊഴിലാളികൾക്കു വേണ്ടി ഇത് നിർമ്മിച്ചത്. മൂന്നാർ, ചീന്തലാർ, പീരുമേട് എന്നീ മൂന്നിടങ്ങളിൽ വ്യത്യസ്ത ക്രൈസ്തവ വിഭാഗക്കാർക്കായി നിർമ്മിച്ച മൂന്നു പള്ളികളിലൊന്നാണ് ഇതെന്നാണ് ചരിത്രം പറയുന്നത്. ആദ്യകാലത്ത് സി.എസ്.ഐ, മാർത്തോമ, യാക്കോബായ വിഭാഗക്കാർ ഒരുമിച്ച് ആരാധന നടത്തിയിരുന്ന ദേവാലയത്തിൽ ഓരോ ഞായറാഴ്ചയും ഓരോ വിഭാഗക്കാർക്ക് ആരാധന നടത്തുവാനായിരുന്നു അനുമതിയുണ്ടായിരുന്നത്. പിന്നീട് മാര്‍ത്തോമ്മാ, യാക്കോബായ സഭകൾ പുതിയ പള്ളികൾ നിർമ്മിച്ച് മാറിയപ്പോൾ ദേവാലയം സിഎസ്ഐ സഭയുടെ കീഴിലായി.
കാലങ്ങളോളം ആരു നോക്കാനില്ലാത്ത ഒരവസ്ഥയിലൂടെ കടന്നു പോയിരുന്നു. ആ സമയത്ത് ഇത് ഡ്രാക്കുള പള്ളി എന്ന പേരിലും അറിയപ്പെട്ടു. 2016 മുതൽ ചെറിയ രീതിയിൽ ആരാധനകളും മറ്റും ഇവിടെ പുനരരംഭിച്ചിരുന്നു. പിന്നീടാണ് ലൂസിഫർ സിനിമ ഇവിടെ ചിത്രീകരിച്ചത്. സിനിമയുടെ വിജയത്തിനു ശേഷം ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ ഏഴു ലക്ഷത്തോളം രൂപ മുക്കി പള്ളി പുനര്‍നിർമ്മിച്ചു. ലൂസിഫർ ഇറങ്ങിയതോടെ ഹിറ്റായ പള്ളി തേടി നിരവധി ആളുകൾ ഇവിടെ വന്നിട്ടുണ്ട്. സിനിമ ഇറങ്ങിയ ശേഷം ലൂസിഫർ പള്ളി എന്നാണിത് ആളുകൾക്കിടയിൽ അറിയപ്പെടുന്നത്.
ഇപ്പോഴിതാ ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ സിനിമ ചർച്ചയായതോടെ പള്ളി വീണ്ടും വാർത്തകളിലും സഞ്ചാരികളുടെ ടയിലും നിറഞ്ഞു നിൽക്കുകയാണ്. എംപുരാനിൽ ലൂസിഫർ പള്ളി വീണ്ടും വരുമോ എന്ന കൗതുകത്തിലാണ് ആളുകൾ, നേരത്തെ എപുരാൻ സിനിമയുടെ തിരക്ക് പൂർത്തിയാക്കിയ വിവരം പൃഥ്വിരാജ് പറഞ്ഞിരുന്നു. 2019 ലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു ലൂസിഫർ. മുരളീ ഗോപിയുടെ തിരക്കഥയിൽ
പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഉപ്പുതറയ്ക്ക് സമീപം ലോൺട്രി രണ്ടാം ഡിവിഷനില്‍ ചീന്തലാര്‍ എന്ന സ്ഥലത്താണ് ഈ ദേവാലയമുള്ളത്. കട്ടപ്പന വഴി കടന്നുപോകുന്നവർ മിക്കവരും ഇവിടം സന്ദർശിക്കാനായി എത്താറുണ്ട്. പ്രാദേശിക ഷൂട്ടിങ് ലൊക്കേഷനായും ഇത് മാറിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











