കാസർകോഡ് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മധൂർ മദനന്തേശ്വര ക്ഷേത്രം ഉത്സവ ലഹരിയിലാണ്. വിശ്വാസികൾ കാത്തിരിക്കുന്ന ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് ഏപ്രിൽ 14 വെള്ളിയാഴ്ച തുടക്കമാകും, കാസർകോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർണ്ണാടകയിൽ നിന്നുമെല്ലാം വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രമാണിത്.
അഞ്ച് ദിവസം നീണ്ടു നില‍്ക്കുന്ന ഉത്സവം 17 ബുധനാഴ്ച സമാപിക്കും. സഹസ്രകുംഭാഭിഷേകം,മഹാപൂജ, ദീപോത്സവം, ഉളിയത്തടുക്ക ദേവന്റെ മൂലസ്ഥാനത്തേക്ക് ഘോഷയാത്ര,അവഭൃതസ്നാനം, ബട്ടലു കാണിക്ക തുടങ്ങി നിരവധി ചടങ്ങുകളാണ് ഉത്സവ ദിവങ്ങളിൽ ഉള്ളത്.

PC: ARUNKUMAR P.R
13 ശനിയാഴ്ച രാവിലെ 6.30 ന് വേദപാരായണത്തോടെ വാർഷികോത്സവ ചടങ്ങുകൾക്ക് തുടക്കമാകും. 9.00 മണിക്ക് ധ്വജാരോഹണം, 10 ന് സഹസ്രകുംഭാഭിഷേകം, ഉച്ചയ്ക്ക് 12.30ന് മഹാപൂജ, തുടർന്ന് പ്രസാദവിതരണം, വൈകുന്നേരം അഞ്ചിന് തായമ്പക, ദീപാരാധന, എട്ടിന് ഉത്സവബലി എന്നിവയാണ് ഒന്നാം ദിവസത്തെ ചടങ്ങുകൾ.
14 ഞായറാഴ്ച വിഷുദിനത്തിൽ ദീപോത്സവം, വിഷുക്കണിയുടെ വിശേഷബലി, 7.30-ന് പഞ്ചവാദ്യം എന്നിവയും പിറ്റേന്ന് തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിക്ക് ദീപോത്സവം, ഉച്ചയ്ക്ക് 12 ന് തുലാഭാരം, പൂജ, പ്രസാദ വിതരണം, രാത്രി എട്ടിന് നടുദീപോത്സവം, സേവാചുറ്റ് എന്നിവയുണ്ടാകും. 16 ചൊവ്വാഴ്ച 12.30 ന് പൂജ, ഒന്നിന് അന്നദാനം, വൈകീട്ട് അഞ്ചിന് തായമ്പക, ഉളിയത്തടുക്ക ദേവന്റെ മൂലസ്ഥാനത്തേക്ക് ഘോഷയാത്ര, രാത്രി 8.30-ന് മൂലസ്ഥാനത്ത് കട്ടപൂജ, 10 മണിക്ക് മധൂർ വെടിത്തറയിൽ ദേവനെ എഴുന്നള്ളിച്ച് പൂജ എന്നിവയാണ് നടക്കുക.
അവസാന ഉത്സവ ദിനമായ 17 ബുധനാഴ്ച 12.30 ന് പൂജ, 10.00 മണിക്ക് വൈദ്യുതദീപാലങ്കാരത്തോടു കൂടി ക്ഷേത്രക്കുളത്തിൽ ദേവന്റെ അവഭൃതസ്നാനം, ബട്ടലു കാണിക്ക തുടർന്ന് രാജാങ്കണപ്രസാദം എന്നിവയോടുകൂടി ചടങ്ങുകൾ അവസാനിക്കും.
മധൂർ ശ്രീ അനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം
ജില്ലയിൽ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന ക്ഷേത്രം കൂടിയാണ്. ശിവക്ഷേത്രമായാണ് നിർമ്മിക്കപ്പെട്ടതെങ്കിലും പിന്നീട് ഗണപതി സാന്നിധ്യം കണ്ടെത്തി. ഇന്ന് ശിവക്ഷേത്രത്തേക്കാൾ അതറിയപ്പെടുന്നത് ഗണപതിയുടെ പേരിലാണ്. മൊഗാൽപുഴയുടെ തീരത്തെ് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ഗണപതിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്.
അനുദിനം വളരുന്ന വിഗ്രഹമാണ് ഇവിടുത്തെ ഗണപതിയുടേതത്രെ. ആദ്യകാലത്ത് ഈ വിഗ്രഹം നീളത്തിൽ വളരുകയായിരുന്നുവെന്നും ഒരിക്കൽ ദര്‍ശനത്തിനെത്തിയ കന്നഡക്കാരിയായ സ്ത്രീ 'ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ' എന്നു പറഞ്ഞുവത്രെ. ഇതിനു ശേഷം ഈ ഗണപതി ഇന്നും വീതിയിൽ വളരുന്നുണ്ടെന്നാണ് വിശ്വാസം.
കാസർകോഡ് നിന്ന് മധൂര‍് മദനേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് 7.6 കിലോമീറ്ററാണ് ദൂരം. ഏകദേശം അരമണിക്കൂറിനുള്ളിൽ താഴെ സമയം മതി ഇവിടേക്ക് എത്തുവാൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













