Search
  • Follow NativePlanet
Share
» »മാഹി പെരുന്നാൾ 2024: 18 ദിവസത്തെ ആഘോഷം, മയ്യഴി മാതാവിനെ കാണാനെത്തുന്ന വിശ്വാസികൾ, ഉരുൾനേർച്ച

മാഹി പെരുന്നാൾ 2024: 18 ദിവസത്തെ ആഘോഷം, മയ്യഴി മാതാവിനെ കാണാനെത്തുന്ന വിശ്വാസികൾ, ഉരുൾനേർച്ച

മാഹി പള്ളി പെരുന്നാൾ 2024: മറ്റൊരു മാഹിപ്പള്ളി പെരുന്നാൾ കാലം കൂടി വരവായി. പ്രാർത്ഥനകളും ആഘോഷങ്ങളുമായി ഇടമുറിയാതെ ജനക്കൂട്ടം എത്തിച്ചേരുന്ന നാളുകൾ. ജാതിയുടെയോ മതത്തിന്‍റെയോ വേർതിരിവുകളില്ലാതെ ആളുകളെത്തുന്ന ദിവസങ്ങൾക്കാണ് ഇനി മാഹി സാക്ഷ്യം വഹിക്കുന്നത്. ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും ഇനിയുള്ള ജീവിതത്തിൽ മാഹി മാതാവിന്‍റെ ആശ്രയം തേടാനും എത്തിച്ചേരുന്നവരാണ് അധികവും.

മയ്യഴി മാതാവിന്‍റെ തിരുരൂപത്തിന് മുന്നിലെത്തി നിന്നാൽ മാറാത്ത കഷ്ടപ്പാട് ഒന്നുമില്ലെന്ന വിശ്വാസത്തിൽ എത്തിച്ചേരുന്നവർ മടങ്ങുമ്പോൾ മുഖത്ത് തെളിയുന്ന ആശ്വാസം ഈ നാടിന്‍റേതു കൂടിയാണ്. മതമൈത്രിയുടെ അടയാളമാണ് ഇവിടുത്തെ പള്ളിയും ഇവിടെയെത്തുന്നവരും.

Mahe St Theresa Shrine

വിശ്വാസികൾക്ക് ആശ്രയകേന്ദ്രമാണെങ്കിൽ ചരിത്രകാരന്മാർക്ക് ഇവിടം ഒരു അക്ഷയ ഖനിയാണ്. ചരിത്രമുറങ്ങുന്ന നാട്. കേരളത്തിലെ ഫ്രഞ്ച് ദേവാലയമാണിത്. ഫ്രഞ്ച് കാലത്തിന്‍റെ അടയാളങ്ങളാണ് ഇവിടെയുള്ളത്. മാഹി പള്ളിയെക്കുറിച്ചും പെരുന്നാളിനെക്കുറിച്ചും കൗതുകമുണർത്തുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. വായിക്കാം.

മാഹി പെരുന്നാൾ

എല്ലാ വർഷവും ഒക്ടോബർ 5ന് ആണ് മാഹിപ്പെരുന്നാളിന് കൊടിയുയരുന്നത്. 18 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ 22ന് അവസാനിക്കും. അഞ്ചാം തിയതി പൊതുവണക്കത്തിന് മാഹി അമ്മയുടെ തിരുരൂപം രഹസ്യ അറയില് നിന്നും പള്ളിയിലേക്ക് കൊണ്ടു വരും. ഇതിനു മുന്നിലെത്തി പ്രാർത്ഥിക്കുവാനാണ് വിശ്വാസികൾ എത്തുന്നത്. പൂമാല സമർപ്പിച്ച് പ്രാർത്ഥിക്കുന്നതാണ് ഇവിടുത്തെ രീതി.

ഈ വർഷത്തെ പെരുന്നാൾ ഒക്ടോബർ 5 വ്യാഴാഴ്ച ആരംഭിക്കും. വൈകിട്ട് 5.00 മണിക്ക് മാഹി പെരുന്നാളിന് കൊടിയേറും. 14-ാം തിയതി ശനിയാഴ്ച ജാഗര ദിനമാണ്. അന്ന് രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം നടക്കും. 15 ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 6 മണി വരെ ശയന പ്രദക്ഷിണം, 22 ഞായറാഴ്ച തിരുസ്വരൂപം ആള്‍ത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാള്‍ അവസാനിക്കും.

mahe palli perunnal 2023 date

മാഹി പള്ളി

ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം തീര്‍ത്ഥാടകരെത്തുന്ന ക്രീസ്തീയ ദേവാലയങ്ങളെടുത്താൽ അതിലൊന്ന് നമ്മുടെ മാഹി പള്ളിയാണ്.1723 ൽ ആണ് മാഹി പള്ളി നിലവിൽ വന്നത്. മാഹി മിഷൻ എന്ന പേരിലായിരുന്നു മാഹിയിൽ ക്രൈസ്തവ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ സമയത്തോടടുപ്പിച്ച് ഒരു ക്രൈസ്തവ സമൂഹം ഇവിടെ രൂപപ്പെടുകയും ചെയ്തു. 1736-ൽ ആണ് ഒരു പള്ളിയെന്ന നിലയിൽ മാഹിപ്പള്ളി മാറുന്നത്. പലതവണ പല കാലങ്ങളിൽ മാഹിപ്പള്ളി പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

മയ്യഴി മാതാവിന്റെ രൂപം

മയ്യഴി മാതാവിന്റെ തിരുരൂപം കാണുക എന്നതാണ് ഇവിടെയെത്തുന്ന വിശ്വാസികളുടെ പ്രഥമ ലക്ഷ്യം. കുറേ വിശ്വാസങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ട്. കടലിൽ മീൻ പിടിക്കാൻ പോയ ഒരുകൂട്ടം ആലുകൾക്ക് കടലിൽ നിന്നു കിട്ടിയതാണ് ഈ രൂപമെന്നാണ് ഒരു വിശ്വാസം. മറ്റൊന്ന് ഒരു കപ്പൽ അമ്മ ത്രേസ്യായുടെ രൂപവുമായി കപ്പലിൽ ഇതുവഴി പോയപ്പോൾ മാഹിയെത്തി. പിന്നീട് കപ്പൽ ഇവിടെ നിന്നും അനങ്ങിയില്ല. അങ്ങനെ കപ്പലിലുണ്ടായിരുന്ന രൂപം ഇവിടെ നേർച്ചയായി സ്ഥാപിച്ച ശേഷം കപ്പൽ ശരിയായെന്നാണ് പറയപ്പെടുന്നത്.

പാരീസില് നിർമ്മിച്ച മണി

മാഹിപ്പള്ളിയിലെ മണിയും പേരുകേട്ടതാണ്. പാരീസിൽ നിർമ്മിച്ച ഈ മണി 1865 ൽ ഫ്രഞ്ച് നാവികർ സംഭാവനയായി നല്കിയതാണത്രെ. 76 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് ഈ മണിയുള്ളത്.

ശയനപ്രദക്ഷിണം

സാധാരണ ക്ഷേത്രങ്ങളിൽ നടത്തപ്പെടുന്ന വഴിപാടാണ് ശയനപ്രദക്ഷിണം. ഇവിടെ മാഹിപ്പള്ളിയിൽ നടക്കുന്ന നേർച്ചകളിൽ ഒന്നാണിത്. ഈ മാഹി പെരുന്നാളിൽ 15 ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 6 മണി വരെ ശയന പ്രദക്ഷിണം നടക്കും. ഉരുൾനേർച്ച എന്നറിയപ്പെടുന്ന ഈ നേർച്ചയിൽ ഓരോ വർഷവം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mahe church festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+