Search
  • Follow NativePlanet
Share
» »മാഹി പള്ളി പെരുന്നാൾ 2023: വിശ്വാസ ജീവിതത്തിന്‍റെ 300 വർഷങ്ങൾ, തിരുന്നാളിന് വ്യാഴാഴ്ച തുടക്കം

മാഹി പള്ളി പെരുന്നാൾ 2023: വിശ്വാസ ജീവിതത്തിന്‍റെ 300 വർഷങ്ങൾ, തിരുന്നാളിന് വ്യാഴാഴ്ച തുടക്കം

മാഹി പള്ളി പെരുന്നാൾ 2023: ജാതിമത വ്യത്യാസമില്ലാതെ വിശ്വാസികൾ കാത്തിരിക്കുന്ന നാളുകൾ. മതമൈത്രയിയുടെയും സാഹോദര്യത്തിന്‍റെയും അടയാളമായി നിൽക്കുന്ന മാഹി പള്ളിയിലെ പെരുന്നാൾ ഒരു ദേശത്തിന്‍റെ ആഘോഷമാണ്. ആയിരക്കണക്കിന് ജനങ്ങൾ വിശ്വാസത്തോടെയും അതിലേറെ പ്രാർത്ഥനയോടെയും എത്തിച്ചേരുന്ന കുറച്ച് ദിവസങ്ങള്‍. ആവിലായിലെ അമ്മ ത്രേസ്യയെ മയ്യഴി മാതാവായി ആരാധിക്കുന്ന മാഹി സെന്‍റ് തെരേസാസ് ദേവാലയം ഇവിടുത്തെ പ്രതീക്ഷകളുടെ ഒരു വലിയ ഗോപുരമാണ്.

കണ്ണീരണിഞ്ഞ് വന്ന് പ്രതീക്ഷയോടെ മടങ്ങുന്നവരുടെ ആശ്രയ സ്ഥാനമാണിത്. ഇതാ ഈ വർഷത്തെ പെരുന്നാളിനായി മാഹി ഒരുങ്ങിക്കഴിഞ്ഞു. മയ്യഴി മാതാവിനെ കണ്ട് തിരുരൂപം വണങ്ങി ആഗ്രഹങ്ങൾ സാധിക്കാനും ആകുലതകൾ ഇറക്കിവയ്ക്കുവാനും വിശ്വാസികൾ ഇനി ഇവിടെയെത്തും. വർഷത്തെ മാഹി സെന്‍റ് തെരേസാസ് പള്ളി പെരുന്നാളിനെക്കുറിച്ചും പ്രധാന ദിവസങ്ങൾ, ചടങ്ങുകൾ എന്നിവയെക്കുറിച്ച് വായിക്കാം.

Mahe Perunnal 2023: Mahe St Theresa Shrine Thirunal

PC: Anjoepaul

മാഹി പള്ളി‌‌

മാഹിയുടെ ഏറ്റവും വലിയ ആകർഷണമാണ് ഇവിടുത്തെ ദേവാലയം. നൂറ്റാണ്ടുകളായി വിശ്വാസികൾ എത്തിച്ചേരുന്ന ആത്മീയ തീർത്ഥാടന സ്ഥാനമാണിത്. ആവിലായിലെ അമ്മ ത്രേസ്യയുടെ നാമത്തിലാണ് ഈ ദേവാലയം സ്ഥാപിതമായിരിക്കുന്നത്. മയ്യഴി മാതാവ് എന്നാണ് അമ്മയെ വിശ്വാസത്തോടെ ഭക്തർ വിളിക്കുന്നത്. കത്തോലിക്കാ സഭയിലെ ആദ്യത്തെ വനിതാ വിശുദ്ധ കൂടിയാണ് അമ്മ ത്രേസ്യ.

മാഹി പെരുന്നാൾ

മലബാറിൽ ഏറ്റവും അധികം വിശ്വാസികൾ കാത്തിരിക്കുന്ന പെരുന്നാളിലൊന്നാണ് മാഹിയിലേത്. 18 ദിവസം നീണ്ടു നിൽക്കുന്ന മാഹി പെരുന്നാളിൽ പങ്കെടുത്ത് പ്രാർത്ഥിക്കാനായി കേരളത്തിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം വിശ്വാസികൾ എത്തുന്നു. അമ്മ ത്രേസ്യയുടെ രൂപത്തിന് മുന്നിൽ വണങ്ങി പ്രാർത്ഥിക്കുവാനും അനുഗ്രഹങ്ങൾ നേടി മടങ്ങുകയാണ് ലക്ഷ്യം. തിരുന്നാളിന് മാത്രം ലക്ഷക്കണക്കിനാളുകളാണ് വരുന്നത്.

Mahe Palli Perunnal

മാഹി പെരുന്നാൾ 2023

എല്ലാ വർഷത്തെയും പോയെ ഈ വര്‍ഷവും മാഹി പെരുന്നാൾ 2023 ഒക്ടോബർ 5ന് തുടങ്ങും. തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ദിവസങ്ങൾ ഒക്ടോബർ 14, 15 തിയ്യതികളാണ്. 18 ദിവസത്തെ ഭക്തി നിർഭരമായ ചടങ്ങുകൾക്കും പ്രാർത്ഥനകൾക്കും ശേഷം ഒക്ടോബർ 22ന് പെരുന്നാൾ സമാപിക്കും. എല്ലാ ദിവസവും എല്ലാ ദിവസവും ഫ്രഞ്ച് ഭാഷയിലും, സീറോ മലബാര്‍ റീത്തിലും ദിവ്യ ബലിയും തുടർന്ന് നൊവേന എന്നിവ ഉണ്ടായിരിക്കും.

ഒക്ടോബർ 5 വ്യാഴാഴ്ച വൈകിട്ട് 5.00 മണിക്ക് കൊടിയേറ്റം ദിവ്യബലി, നൊവേന എന്നിവ നടക്കും. എട്ടാം തിയതി ഞായറാഴ്ച അഞ്ച് കുർബാനകൾ നടക്കും. 14, 15 തിയതികളാണ് മാഹി പെരുന്നാളിന്റെ ഏറ്റവും ആഘോഷപൂർവ്വമായ ദിവസങ്ങൾ. തിരുനാള്‍ ജാഗരം, , തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം എന്നിവയാണ് ഈ ദിവസത്തെ പ്രത്യേകതകൾ.

14 ശനിയാഴ്ച തിരുനാള്‍ ജാഗര ദിനത്തില്‍ രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം നടക്കും. വൈകുന്നേരം 5.00 മണിക്ക്തമിഴ് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും. 15 ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 6 മണി വരെ ശയന പ്രദക്ഷിണം നടക്കും. തുടര്‍ന്ന് 10.30 ന് ദിവ്യബലി. വൈകുന്നേരം 5 ന് മേരി മാതാ കമ്മ്യൂണിറ്റി ഹാളില്‍ സ്‌നേഹ സംഗമം നടക്കും. 16ന് ദിവ്യബലി ഉണ്ടായിരിക്കും. 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 .00 മണിയോടെ പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച തിരുസ്വരൂപം ആള്‍ത്താരയിലേക്ക് മാറ്റുന്നതോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷം സമാപിക്കും.

300 വർഷങ്ങൾ

1723 ൽ ആണ് മാഹിയിൽ ആദ്യമായി ഒരു ദേവാലയം ഉയർന്നത്. പിന്നീട് പല കാലഘട്ടങ്ങളിലൂടെ കടന്നുപോയി ഇന്ന് കാണുന്ന രീതിയിൽ എത്തുകയായിരുന്നു. ഈ 2023 ൽ ദേവാലയം 300 വർഷത്തിലെത്തി നിൽക്കുകയാണ്. ഈ വർഷത്തെ മാഹി പെരുന്നാളിനൊപ്പം മാഹിയില്‍ ക്രിസ്തീയ വിശ്വാസ സമൂഹം ഉടലെടുത്തത്തിന്റെ മൂന്നാറാം വാര്‍ഷികവും ആചരിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+