Search
  • Follow NativePlanet
Share
» » മാഹി പെരുന്നാൾ ഇന്ന് മുതല്‍.. ജനസാഗരം ഒഴുകിയെത്തുന്ന 18 ദിനങ്ങൾ.. ഇനി പ്രാർത്ഥനയുടെ നാളുകൾ

മാഹി പെരുന്നാൾ ഇന്ന് മുതല്‍.. ജനസാഗരം ഒഴുകിയെത്തുന്ന 18 ദിനങ്ങൾ.. ഇനി പ്രാർത്ഥനയുടെ നാളുകൾ

മലബാറിലെ ആദ്യ ബസലിക്കയായ മാഹി സെന്‍റ് തെരേസാസ് ബസലിക്ക തീർത്ഥാടന ദേവാലയം ഈ വര്‍ഷത്തെ തിരുന്നാളിന് ഒരുങ്ങി. ഒക്ടോബർ മാസത്തിൽ നടക്കുന്ന മാഹിപ്പെരുന്നാൾ കണ്ണൂർ , കാസര‍്‍കോഡ് ഭാഗങ്ങളിലെ ആദ്യ തിരുന്നാളുകളിലൊന്നും കൂടിയാണ്. അത്ഭുത പ്രവര്‍ത്തകയായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുന്നാളിന് ഒക്ടോബർ 5 ശനിയാഴ്ച തുടക്കമാകും. 18 ദിവസത്തെ തിരുന്നാൾ ഒക്ടോബർ 22 ന് സമാപിക്കും. ബസലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാള്‍ കൂടിയാണ് ഇത്തവണത്തേത്.

മാഹിയമ്മയെ വണങ്ങുവാനും പ്രാർത്ഥനകൾ സമർപ്പിച്ച് അനുഗ്രഹം നേടാനുമായി ലക്ഷക്കണക്കിന് വിശ്വാസികൾ തിരുന്നാൾ ദിനങ്ങളിൽ ഇവിടെ എത്തും. ജാതിയുടെയോ മതത്തിന്‍റെ വിശ്വാസങ്ങളുടേയോ വേർതിരിവില്ലാതെ ആശ്രയിക്കുന്നവർക്ക് അഭയവും സമാധാനവും നല്കുന്ന, പ്രാർത്ഥനകൾക്ക് ഉത്തരം നല്കുന്ന അമ്മ ത്രേസ്യായുടെ തിരുന്നാളിന്‍റെ പ്രത്യേകതകളും ഓരോ ദിവസത്തെ ചടങ്ങുകളും വിശദമായി അറിയാം.

Mahe Perunnal 2024 St Teresa Basilica Annual Feast From October 5

മാഹി പെരുന്നാൾ 2024

മാഹി തിരുനാൾ ഒക്ടോബര്‍ 5 ന് ആരംഭിച്ച് 22 -ാം തീയതി അവസാനിക്കും. അഞ്ചാം തിയതി ശനിയാഴ്ച രാവിലെ 11.30 ന് തിരുന്നാൾ കൊടിയേറും. 12.00 മണിക്ക് വിശുദ്ധ അമ്മ ത്രേസ്യായുടെ അത്ഭുത തിരുസ്വരൂപ പ്രതിഷ്ഠാ ചടങ്ങാണ്. ഇതോടെ വിശ്വാസികള്‍ക്ക് തിരുന്നാൾ ദിവസങ്ങളില്‍ പൊതുവണക്കം സാധ്യമാകും. തുടർന്ന് വൈകിട്ട് 6.00 ന് കുർബാനയും ദിവ്യബലിയും ഉണ്ടായിരിക്കും.

ഒക്ടോബർ 14, 15 തിയതികളിലാണ് മാഹിപ്പള്ളിയിലെ ഈ വർഷത്തെ പ്രധാന തിരുന്നാൾ ദിവസങ്ങൾ. 14 ന് തിരുന്നാൾ ജാഗരം ആണ്, രാവിലെ 7.00 10.00, 6.00 എന്നിങ്ങനെ മൂന്നു കുർബാനകൾ ഉണ്ടായിരിക്കും. തുടർന്ന് നഗര പ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുന്നാൾ ദിനം 15 ചൊവ്വാഴ്ചയാണ്. പുലർച്ചെ ഒരു മണി മുതൽ ആറ് മണി വരെ ശയന പ്രദക്ഷിണം അഥവാ ഉരുൾനേർച്ച നടക്കും. തുടർന്ന് 10.30ന് ആഘോഷമായ ദിവ്യബലി, 3.00 മണിക്ക് കുർബാന തുടർന്ന് സ്നേഹസംഗമം എന്നിവയും നടക്കും.

തിരുന്നാളിന്‍റെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിക്ക് കുർബാന ഉണ്ടായിരിക്കും. തിരുന്നാളിലെ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.00. 9.00, 11.00, ഉച്ചകഴിഞ്ഞ് 3.00, 6.00 എന്നീ സമയങ്ങളിലും കുർബാന ഉണ്ടായിരിക്കും. വിവിധ ഭാഷകളിൽ കുർബാന ഇവിടെ അർപ്പിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് അവരവരുടെ ഭാഷയിൽ മാഹിപെരുന്നാളിന് കുർബാനയിൽ പങ്കെടുക്കാന് ഇത് സഹായിക്കുന്നു.

ഒക്ടോബർ 12 ശനിയാഴ്ച വൈകിട്ട് 3.00 മണിക്ക് കൊങ്കണി, 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് തമിഴ്, വൈകിട്ട് 6.00 ന് ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കുർബാന ഉണ്ടായിരിക്കും.
എല്ലാ ദിവസങ്ങളിലും പ്രധാന കുർബാനയ്ക്ക് ശേഷം നൊവേന, പ്രദക്ഷിണം, കുർബാനയുടെ ആശീർവ്വാദം എന്നിവയും നേർച്ചകൾ സമർപ്പിക്കുന്നതിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. 22 ഞായറാഴ്ച തിരുസ്വരൂപം ആള്‍ത്താരയിലേക്ക് മാറ്റുന്നതോടെ മാഹി തിരുനാള്‍ അവസാനിക്കും.

ഒക്ടോബർ 6 മുതൽ 22 വരെ രാവിലെ 6.00 മുതൽ രാത്രി 9.00 മണി വരെ മാത്രമായിരിക്കും ദേവാലയത്തിൽ പ്രവേശനം അനുവദിക്കുക. വാഹനത്തിൽ വരുന്നവർക്ക് മാഹി മൈതാനത്ത് പാർക്ക് ചെയ്യാൻ സൗകര്യ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവണക്കിന് പ്രതിഷ്ഠിക്കുന്ന രൂപത്തിനടുത്ത് വന്ന് പ്രാർത്ഥിക്കുവാനും സമർപ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mahe church festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+