സായി ഭക്തര്‍ക്ക് പരിചിതമായ സ്ഥലമാണ് ഷിര്‍ദ്ദി. ഷിര്‍ദ്ദി സായ്ബാബയുടെ പേരിലുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. മുബൈയില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായാണ് ഷിര്‍ദ്ദി സ്ഥിതി ചെയ്യുന്നത്. ദിവസേന ആയിരക്കണക്കിന് സായി ഭക്തരാണ് ഷിര്‍ദ്ദി എന്ന ഈ ചെറിയ ടൗണ്‍ സന്ദര്‍ശിക്കുന്നത്.
വൃശ്ചിക മാസം ആകുന്നതോടെ രാജ്യത്തെ വിവിധ ഭാഗത്തുള്ള ഭക്തര്‍ നടന്ന് ഇവിടെയെത്തി ദര്‍ശനം നടത്താറുണ്ട്. ഷിര്‍ദ്ദി ടൗണിന്റെ ഹൃദയഭാഗത്തായാണ് സായ് ബാബ സമാധി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.
പതിനാറാം വയസിലാണ് സയ് ബാബ ഷിര്‍ദ്ദിയില്‍ എത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1918ല്‍ അദ്ദേഹം മരണമടയുന്നത് വരെ ഷിര്‍ദ്ദിയില്‍ തന്നെയായിരുന്നു. മഹാലസപതി എന്ന പൂജാരിയാണ് സായ് ബാബയുടെ ദിവ്യത്വം ആദ്യം മനസിലാക്കിയതും അദ്ദേഹത്തെ സായ് ബാബ എന്ന് വിളിച്ചതും.
സായ് ബാബയുടെ സമാധിക്ക് ശേഷം 1922ല്‍ ആണ് സായ് ബാബ സമാധി മന്ദിര്‍ പണികഴിപ്പിച്ചത്. നാഗപൂരിലെ കോടീശ്വരനായിരുന്ന ശ്രീമന്ത് ഗോപാല്‍ റാവു എന്ന സായ് ഭക്തനാണ് മനോഹരമായ ഒരു ക്ഷേത്രം പണികഴിപ്പിച്ചത്. ഷിര്‍ദ്ദി ബാബ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നടന്നുപോകുന്നത്.
200 ചതുരശ്ര അടി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും വെള്ളമാര്‍ബിളില്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദിനംപ്രതി 20000 പേരെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഉത്സവവേളകളില്‍ ഇത് ദിവസം ഒരു ലക്ഷം പേര്‍ എന്ന സ്ഥിതിയിലേക്ക് ഉയരും.
1998-99 കാലയളവില്‍ ക്ഷേത്രം പുനരുദ്ധരിക്കുകയുണ്ടായി. സൌകര്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദര്‍ശനത്തിനായുള്ള സംവിധാനം, പ്രാസദ കൗണ്ടര്‍, സംഭാവന കൗണ്ടര്‍, കാന്‍റീന്‍, റെയില്‍വേ റിസേര്‍വേഷന്‍ കൗണ്ടര്‍, പുസ്തകശാല എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് താമസത്തിനുളള സൗകര്യം സായി ബാബ സംസ്ഥാന്‍ നല്‍കുന്നു.
ഷിര്‍ദ്ദിയേക്കുറിച്ച് വിശദമായി വായിക്കാം
ഷിര്‍ദ്ദിയില്‍ കാണാനുള്ളത്
എത്തിച്ചേരാന്‍
മുംബൈയില്‍ നിന്ന് നേരിട്ട് ഷിര്‍ദ്ദിയിലേക്ക് ബസ് സര്‍വീസുണ്ട്, 161 കിലോമീറ്ററാണ് ദൂരം, പുനെയില്‍ നിന്ന് ഷിര്‍ദ്ദിയിലേക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്. ഹൈദ്രാബാദില്‍ നിന്ന് 360 കിലോമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും അടുത്ത ടൗണായ മന്മാദില്‍ നിന്ന് 29 കി മീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
മന്മദ് ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍, മധ്യ റെയില്‍വേയിലെ മന്മദ്- ദൌണ്‍ദ് വിഭാഗത്തിലാണ് ഇ റെയിവേ സ്റ്റേഷന്‍. മുംബൈ, പൂനെ ഡല്‍ഹി, വസ്കോ എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ ഉണ്ട്.
ഷിര്‍ദ്ദിയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
01. പോകാന്‍ നല്ല സമയം
സന്ദര്‍ശന സമയം
Photo Courtesy: Guptaele
താമസിക്കാന്‍
Photo Courtesy: Nagesh Kamath
04. ഭക്ഷണം
Photo Courtesy: Insights Unspoken
05. ഒന്ന് ഉഷാറാകാന്‍
Photo Courtesy: Apurv Kiri
06. കേരളത്തില്‍ നിന്ന് പോകാന്‍
Photo Courtesy: Shikhaverma117
07. വാഹനം പാര്‍ക്ക് ചെയ്യാന്‍
Photo Courtesy: Apurv Kiri
08. ക്യൂവില്‍ നിന്ന് രക്ഷപ്പെടാന്‍
Photo Courtesy: Amolthefriend
09. നിവേദ്യം
Photo Courtesy: Dimple shaileshbhai patel
10. ഓര്‍മ്മിക്കേണ്ട കാര്യം
Photo Courtesy: Santoshi bhandare



Click it and Unblock the Notifications












