Search
  • Follow NativePlanet
Share
» »സമയം ചെലവഴിക്കാൻ കൊച്ചിയിലെ ചില മാളുകൾ

സമയം ചെലവഴിക്കാൻ കൊച്ചിയിലെ ചില മാളുകൾ

By Maneesh

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന നഗരമാണ് കൊച്ചി. നിരവധി വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കൊച്ചി. പണ്ട് മുതലേ കച്ചവട ആവശ്യത്തിനായി വിദേശികൾ കൊച്ചിയിൽ എത്താറുണ്ടായിരുന്നു. വ്യവസായങ്ങൾ വളരുന്നതിന് അനുസരിച്ച് കൊച്ചിയും വളരുകയാണ്.

ലോകത്തിലെ നഗരങ്ങളിലെല്ലാം മാളുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ കൊച്ചിയും പിന്നിലായില്ല. അവിടേയും ഉയർന്നു നിരവധി മാളുകൾ. ഒബ്രോൺ മാൾ ആണ് കൊച്ചിയിലെ ആദ്യത്തെ ലക്ഷണമൊത്ത മാൾ. 2008ൽ ആണ് ഈ മാൾ പ്രവർത്തനം ആരംഭിച്ചത്. 2013ൽ പ്രവർത്തനം ആരംഭിച്ച ലുലു മാൾ ആണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ മാൾ.

ഷോപ്പിംഗിന് മാത്രമല്ല ആളുകൾ മാളുകളിൽ സന്ദർശിക്കുന്നത്. നേരംപോക്കിനും മാളുകളിലെ വിനോദ പരിപാടികൾ ആസ്വദിക്കാനും മറ്റും നിരവധി ആളുകൾ മാളുകളിൽ കയറി ഇറങ്ങാറുണ്ട്. പല മാളുകളിലും മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഉള്ളതിനാൽ സിനിമകാണാനും ആളുകൾ മാളുകളിൽ എത്താറുണ്ട്. മാളുകളിലെ റെസ്റ്റോറന്റുകളിൽ രുചി തേടി എത്തുന്നവരും കുറവല്ല.

ലുലു മാൾ

ലുലു മാൾ

പതിനേഴ് ഏക്കാറിലായി നിർമ്മിച്ച ഈ മാൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മാൾ ആണ്. ലലു മാൾ എന്ന് അറിയപ്പെടുന്ന ഈ

മാളിന്റെ പേര് ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ എന്നാണ്. ഫൈവ് സ്റ്റാർ ഹോട്ടൽ, പ്രമുഖ ബ്രാൻഡുകളുടെ മുന്നൂറോളം

ഔട്‌ലെറ്റുകൾ, ഒൻപത് സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ് തുടങ്ങിയവ ഈ മാളിൽ ഉണ്ട്.
Photo courtesy : Mail2arunjith

ലുലു മാൾ

ലുലു മാൾ

2013 മാർച്ചിൽ ആണ് ഈ മാൾ പ്രവർത്തനം ആരംഭിച്ചത്. 5,000 ചതുരശ്രയടിയിൽ ഇവിടെ ഒരുക്കിയിരിക്കുന്ന ഐസ്

സ്‌കേറ്റിംഗ് സംവിധാനം ഇന്ത്യയിലെ ഏറ്റവും വലിയ സംവിധാനമാണ്.
Photo courtesy : Mail2arunjith

ലുലു മാൾ

ലുലു മാൾ

കൊച്ചിയിലെ ഇടപ്പള്ളിൽ ജംഗ്ഷനിലാണ് ഈ മാൾ സ്ഥിതി ചെയ്യുന്നത്. കൊച്ചി ബൈപാസ്, എൻ‌ എച്ച് 47, എൻ എച്ച് 17 എന്നീ

മൂന്ന് പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് ഇടപ്പള്ളി ജംഗ്ഷൻ. ഈ മാൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത് മുതൽ വലിയ

ട്രാഫിക് ബ്ലൊക്ക് ആണ് ഇവിടെ അനുഭവപ്പെടുന്നത്.
Photo courtesy : Mail2arunjith

ഒബ്രോൺ മാൾ

ഒബ്രോൺ മാൾ

ഒബ്രോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് കൊച്ചിയിൽ സ്ഥാപിച്ച ഒബ്രോൺ മാൾ ആണ് കൊച്ചിയിലെ മറ്റൊരു പ്രധാനമാൾ. ലുലു

കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയമാളാണ് ഇത്. 2008ലെ ഈ മാൾ പ്രവർത്തനം തുടങ്ങിയെങ്കിലും 2009 മാർച്ച് രണ്ട്

മുതലാണ് ഔദ്യോഗികമായി മാൾ പ്രവർത്തിച്ച് തുടങ്ങിയത്.
Photo courtesy : Dileep Kumar

ഒബ്രോൺ മാൾ

ഒബ്രോൺ മാൾ

ഏകദേശം ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ മാൾ സ്ഥിതി ചെയ്യുന്നത്. അഞ്ചു നിലകളിലായി പ്രവർത്തിച്ച് വരുന്ന ഈ മാൾ കൊച്ചിയിലെ തിരക്കുള്ള വ്യാപാരകേന്ദ്രമാണ്. ലുലു മാൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപെ ഈ മാളായിരുന്നു കൊച്ചിയിലെ ഏറ്റവും വലിയ മാൾ.
Photo courtesy: Neon

ഒബ്രോൺ മാൾ

ഒബ്രോൺ മാൾ

ഇടപ്പള്ളിയിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന ബൈപാസ് റോഡിലാണ് ഒബ്രോൺ മാൾ സ്ഥിതി ചെയ്യുന്നത്. പ്രമുഖ

ബ്രാൻഡുകളുടെ ഔട്‌ലെറ്റുകൾക്ക് പുറമേ നാല് സ്ക്രീനുള്ള ഒരു മൾട്ടിപ്ലക്സും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
Photo courtesy: Neon

ഗോൾഡ് സൂക്ക് ഗ്രാൻഡേ

ഗോൾഡ് സൂക്ക് ഗ്രാൻഡേ

കൊച്ചിയിലെ മറ്റൊരു പ്രധാന ഷോപ്പിംഗ് മാൾ ആണ് ഗോൾഡ് സൂക്ക് ഗ്രാൻഡേ. 2011 മാർച്ചിൽ ആണ് ഈ ഷോപ്പിംഗ് മാൾ

പ്രവർത്തനം ആരംബിച്ചത്. 650,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ മാൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രധാന മാളുകളിൽ ഒന്നാണ് ഇത്.
Photo courtesy : Neon

ഗോൾഡ് സൂക്ക് ഗ്രാൻഡേ

ഗോൾഡ് സൂക്ക് ഗ്രാൻഡേ

ഗൂർഗാവ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നത് എയ്‌രേൻസ് ഗോൾഡ് സൂക്ക് ഗ്രൂപ്പ് ആണ് ഈ മാൾ നിർമ്മിച്ചത്. ഈ കമ്പനിയുടെ

കേരളത്തിലെ ആദ്യത്തെ മാൾ ആണ് ഇത്. കല്ല്യാണ ആവശ്യങ്ങൾക്ക് മാത്രമായ സൗത്ത് ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട മാൾ

ആണ് ഇത്. കാറ്ററിംഗ് മുതൽ വെഡിംഗ് ഷോപ്പിംഗ് വരെ വിവാഹ ആവശ്യങ്ങൾക്കുള്ള എന്തും ഇവിടെ ലഭ്യമാണ്.
Photo courtesy : Neon

ഗോൾഡ് സൂക്ക് ഗ്രാൻഡേ

ഗോൾഡ് സൂക്ക് ഗ്രാൻഡേ

കൊച്ചിയിൽ വൈറ്റിലക്ക് അടുത്താണ് ഈ ഷോപ്പിംഗ് മാൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഗോൾഡ് സൂക്ക് എന്ന് അറിയപ്പെടുന്ന ഒരു ബസ് സ്റ്റോപ്പും ഉണ്ട്.
Photo courtesy : Neon

അബാദ് ന്യൂക്ലിയർ മാൾ

അബാദ് ന്യൂക്ലിയർ മാൾ

ലീഡർ ഷിപ്പി ഇൻ എനർജി ആൻഡ് എൻവിയോണ്മെന്റ് ഡിസൈൻ(LEED) സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ മാൾ ആണ്

ഇത്. ആറ് നിലകളിലായി 280,000 ചതുരശ്ര അടിയിലാണ് ഈ മാൾ നിർമ്മിച്ചിരിക്കുന്നത്.
Photo courtesy : Neon

അബാദ് ന്യൂക്ലിയർ മാൾ

അബാദ് ന്യൂക്ലിയർ മാൾ

2010 നവംബർ അഞ്ചിനാണ് ഈ മാൾ പ്രവർത്തനം ആരംഭിച്ചത്. എൻ എച്ച് 544 ൽ നിന്നും 1.5 കിലോമീറ്റർ അകലെയായി മരട് എന്ന സ്ഥലത്താണ് ഈ മാൾ സ്ഥിതി ചെയ്യുന്നത്.
Photo courtesy : Neon

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+