വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന മംഗളാദേവിയില്‍ ഉത്സവം ഇന്ന്. ചിത്രപൗര്‍ണ്ണമി പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി ക്ഷേത്രം ശനിയാഴ്ച തുറന്നു. പെരിയാര്‍ കടുവാ വന്യദീവി സങ്കേതത്തിനു ഉള്ളില്‍ 15 കിലോമീറ്റര്‍ അകലത്തിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിശ്വാസികള്‍ക്കായി തുറക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഉത്സവം നടത്തിയിരുന്നില്ല.
Cover Picture Courtesy:Augustin Jomy
മംഗളാദേവി- കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം
തമിഴ് രാജാവായിരുന്ന ചേരൻ ചെങ്കുട്ടവൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. തന്റെ ക്രോധത്താല്‍ മധുര ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തിയെന്നും ഇതറിഞ്ഞ ചേരൻ ചെങ്കുട്ടവൻ കാടിനു നടുവിൽ വണ്ണാത്തിപ്പാറയിൽ കണ്ണകിക്കായി ഒരു ക്ഷേത്രം പണിതുവത്രെ. ഇവിടെയെത്തിയ കണ്ണകി 14 ദിവസം ഇവിടെ ചിലവഴിച്ച ശേഷം വിടെനിന്ന് കൊടിങ്ങല്ലൂരിനു പോയതായും പറയപ്പെടുന്നു.
പാണ്ഡ്യൻ ശൈലിയില്‍ നിര്‍മ്മാണം
PC: RameshSharma1
സംയുക്ത പൂജകള്‍
ഏപ്രിൽ 16ന് പുലർച്ചെ മൂന്ന് മണി മുതൽ സംഘടകരായ ഉദ്യോഗസ്ഥർക്ക് ക്ഷേത്രത്തിലേക്ക് കുമളിയിൽ നിന്ന് പ്രവേശനം നൽകും. നാലു മണിമുതൽ അഞ്ചു മണി വരെയുള്ള സമയത്തു പൂജാരിമാരെയും പൂജ സാമഗ്രികളും ക്ഷേത്രത്തിലേക്കു കൊണ്ടപോകാൻ അനുവദിക്കും. അഞ്ചു മുതൽ ആറു വരെയുള്ള സമയത്തു ആറു ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും.
പ്രവേശനം ഇങ്ങനെ
കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കറകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. മിന്നലിനും മഴയ്ക്കും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻ നിർത്തി എത്രയും നേരത്തെ തന്നെ മലയിറങ്ങാൻ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.



Click it and Unblock the Notifications














