യാത്രക്കാരുടെ തിരക്കും സീസണും പരിഗണിച്ച് കോയമ്പത്തൂർ- മംഗലാപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. അവധിക്കാലം അവസാനിക്കുന്നതിന്‍റെ തിരക്ക് ഉൾപ്പെടെയുള്ളവ കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥമാണ് പുതിയ സർവീസ്. മേയ് 18 മുതൽ ജൂൺ 29 വരെയുള്ള ശനിയാഴ്ചകളിലാവും സ്പെഷ്യൽ ട്രെയിൻ സര്‍വീസ് നടത്തുക.
ട്രെയിൻ നമ്പർ 06041 / 06042 മംഗളുരു സെൻട്രൽ - കോയമ്പത്തൂർ - മംഗളുരു സെൻട്രൽ വീക്കിലി സ്പെഷ്യൽ ട്രെയിൻ വാരാന്ത്യങ്ങളിൽ ഇരു നഗരങ്ങളിലേക്കും സഞ്ചരിക്കാൻ യാത്രക്കാരെ സഹായിക്കുന്നു. 06041 / 06042 മംഗളുരു സെൻട്രൽ - കോയമ്പത്തൂർ - മംഗളുരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ മേയ് 18,15, ജൂൺ 1, 8, 15, 22, 29 എന്നീ തിയതികളിൽ സർവീസ് നടത്തും.

പോത്തനൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ ആണ് സ്റ്റോപ്പുള്ളത്. കാസർകോഡ് ജില്ലയിലെ ഏക സ്റ്റോപ്പ് കാസർകോഡ് മാത്രമാണ് എന്ന കാര്യം മറക്കരുത്. 19 സ്ലീപ്പർ ക്ലാസ് കോച്ചുകളും 2 ജനറൽ സെക്കൻഡ് ക്ലാസും ആണ് ട്രെയിനിനുള്ളത്.
06041 മംഗളുരു സെൻട്രൽ - കോയമ്പത്തൂർ സ്പെഷ്യൽ ട്രെയിൻ
06041 മംഗലാപുരം- കോയമ്പത്തൂർ സ്പെഷ്യൽ ട്രെയിൻ മംഗലാപുരം ജങ്‌ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകിട്ട് 05.25-ന് കോയമ്പത്തൂരിലെത്തുന്ന വിധത്തിലാണ് ക്രമീകരണം. 7 മണിക്കൂർ 55 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസിന് 340 രൂപയാണ് ടിക്കറ്റ് നിരക്ക്.
മംഗലാപുരം സ്പെഷ്യൽ -09:30 AM
കാസർകോഡ് - 10:10
പയ്യന്നൂര്‍ - 10:48
കണ്ണൂർ - 11:27
തലശ്ശേരി - 11:52
വടകര -12:18
കോഴിക്കോട് - 12:55
തിരൂര്‍ -13:35
ഷൊർണൂർ ജംങ്ഷൻ - 14:30
ഒറ്റപ്പാലം - 14:56
പാലക്കാട് ജംങ്ഷൻ - 15:30
പോടന്നൂർ - 16:48
കോയമ്പത്തൂർ ജംങ്ഷൻ - 17:25 PM.
06042 കോയമ്പത്തൂർ - മംഗലാപുരം സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06042 കോയമ്പത്തൂർ - മംഗലാപുരം സ്പെഷ്യൽ ട്രെയിൻ കോയമ്പത്തൂർ ജങ്‌ഷനിൽനിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. 340 രൂപയാണ് ടിക്കറ്റ് നിരക്ക്.
കോയമ്പത്തൂർ ജംങ്ഷൻ - 10.15 PM
പോടന്നൂർ - 22:28
പാലക്കാട് ജംങ്ഷൻ - 00:10
ഒറ്റപ്പാലം - 00:40
ഷൊർണൂർ ജംങ്ഷൻ - 01:20
തിരൂർ - 02:10
കോഴിക്കോട് - 02:47
വടകര - 03:28
തലശ്ശേരി - 03:53
കണ്ണൂർ - 04:12
പയ്യന്നൂർ - 04:48
കാസർകോഡ് - 05:33
മംഗലാപുരം സെൻട്രൽ - 06:55 AM
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













