Search
  • Follow NativePlanet
Share
» »ഹബീബി... 'വെൽകം ടു മംഗളുരു'! ദീപാവലിക്ക് ഏകദിന യാത്രാ പാക്കേജുകളുമായി കർണ്ണാടക KSRTC

ഹബീബി... 'വെൽകം ടു മംഗളുരു'! ദീപാവലിക്ക് ഏകദിന യാത്രാ പാക്കേജുകളുമായി കർണ്ണാടക KSRTC

മംഗലാപുരത്തും സമീപത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടത്തുന്ന യാത്ര പാക്കേജുകൾ ഒക്ടോബർ 21 മുതൽ 31 വരെ ലഭ്യമാണ്.

ദീപാവലിയുടെ നീണ്ട വാരാന്ത്യ യാത്രകൾ എവിടേക്കാണ് നിങ്ങള്‍ പ്ലാൻ ചെയ്തിരിക്കുന്നത്? ഇതുവരെ പ്ലാനൊന്നുമായില്ലെങ്കിൽ പെട്ടന്നു പോയി, കുറഞ്ഞ ചിലവിൽ കുറച്ചധികം സ്ഥലങ്ങൾ കണ്ട് മടങ്ങിവരുവാൻ പറ്റിയ ഒരു പാക്കേജുണ്ട്. കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ മംഗലാപുരം യൂണിറ്റ് വ്യത്യസ്തങ്ങളായ ഏകദിന യാത്രകൾ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. മംഗലാപുരത്തും സമീപത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടത്തുന്ന യാത്ര പാക്കേജുകൾ ഒക്ടോബർ 21 മുതൽ 31 വരെ ലഭ്യമാണ് . 25-ാം തിയതി മാത്രം യാത്രകൾ ഉണ്ടായിരിക്കുന്നതല്ല.

തുടക്കം മംഗളുരുവിൽ നിന്നും

തുടക്കം മംഗളുരുവിൽ നിന്നും

മംഗലാപുരത്തെ ബെജായ് ബസ്റ്റാൻഡിൽ നിന്നും എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് യാത്രകൾ ആരംഭിക്കും. യാത്രകളിലെ മൂന്നു പാക്കേജുകൾ അത്യാവശ്യം ദൂരയാത്രകളും മറ്റു മൂന്നു പാക്കേജുകൾ മംഗലാപുരത്തെ ക്ഷേത്രങ്ങൾ സന്ദര്‍ശിക്കുവാനും രൂപകല്പന ചെയ്ത പാക്കേജുകളാണ്. നവരാത്രി ദിനങ്ങളിൽ കെഎസ്ആർടിസി അവസരിപ്പിച്ച മംഗളുരു ദസറ പാക്കേജ് വൻവിജയമായതിനെ തുടർന്നാണ് ദീപാവലിയ്ക്ക് ഇത്തരമൊരു പാക്കേജ് പുറത്തിറക്കിയത്.

മംഗളുരു-മടിക്കേരി പാക്കേജ്

മംഗളുരു-മടിക്കേരി പാക്കേജ്


മംഗളുരുവിൽ നിന്നും മടിക്കേരിയിലേക്കുള്ള പാക്കേജ് പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിക്കുന്നു. രാജാ സീറ്റ്, അബി വെള്ളച്ചാട്ടം, നിസർഗധാമ, ഗോൾഡൻ ടെമ്പിൾ, ഹാരംഗി ഡാം എന്നീ സ്ഥലങ്ങൾ യാത്രയിൽ സന്ദർശിക്കും. മുതിർന്നവർക്ക് 500 രൂപയും ആറു വയസ്സിൽ താഴെയുള്ളവർക്ക് 450 രൂപയുമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. രാത്രി 10.30ന് മംഗലാപുരത്ത് മടങ്ങിയെത്തും.

മംഗളുരു-കൊല്ലൂർ പാക്കേജ്

മംഗളുരു-കൊല്ലൂർ പാക്കേജ്

ക്ഷേത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ പാക്കേജിൽ 4 ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നത്. മാറനക്കാട്ടെ ബ്രഹ്മലിംഗേശ്വര, കൊല്ലൂർ മൂകാംബിക, കമലാശിലേ ബ്രഹ്മി ദുർഗാപരമേശ്വരി, ഉച്ചില മഹാലക്ഷ്മി ക്ഷേത്രം എന്നിവയാണവ. മുതിർന്നവർക്ക് 400 രൂപയും 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6.30ന് മംഗലാപുരത്ത് മടങ്ങിയെത്തും.
PC: Rojypala

മംഗളുരു-പുത്തൂർ യാത്ര

മംഗളുരു-പുത്തൂർ യാത്ര

വിട്‌ല (പഞ്ചലിംഗേശ്വര, മൃത്യുഞ്ജന, ഉമാമഹേശ്വരി), പുത്തൂർ മഹാലിംഗേശ്വര, ഗെജ്ജെഗിരി (കോടി-ചെന്നയ്യ), ഹനുമഗിരി ക്ഷേത്രങ്ങൾ സന്ദര്‍ശിക്കുന്ന യാത്രാ പാക്കേജാണിത്. മുതിർന്നവർക്ക് 400 രൂപ, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 350 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് 6.45ന് മംഗലാപുരത്ത് മടങ്ങിയെത്തും.

PC:Vinay bhat

മംഗളുരു-1

മംഗളുരു-1

മംഗളുരുവിന് സമീപത്തുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന മൂന്ന് പാക്കേജുകളിൽ ആദ്യത്തേതാണിത്. കദ്രി മഞ്ജുനാഥ്, പാനെമംഗലൂർ ഭയങ്കേശ്വര, നന്ദവ്ര വിനായക, സൂര്യ സദാശിവ രുദ്ര, കന്യാടി രാമക്ഷേത്രം, ധർമസ്ഥല, സൗത്തഡ്ക ഗണപതി, ഉപ്പിനങ്ങാടി സഹസ്രലിംഗേശ്വര ക്ഷേത്രം, പുത്തൂരിലെ മഹാസ്രലിംഗേശ്വര ക്ഷേത്രം, പുത്തൂരിലെ മഹാക്ഷേത്രം എന്നിവ ഈ യാത്രയിൽ സന്ദർശിക്കും. മുതിർന്നവർക്ക് 400 രൂപ, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 350 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. രാത്രി 8.00 ന് മംഗലാപുരത്ത് മടങ്ങിയെത്തും.

മംഗളുരു-2

മംഗളുരു-2

മംഗലാപുരത്തിന് ഏറ്റവും അടുത്തുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പാക്കേജാണ് മംഗളുരു-2. ഈ യാത്രയിൽ കുടുപ്പു അനന്തപത്മനാഭ, മൂഡ്ബിദ്രി മാരിയമ്മ, ആയിരം സ്തംഭ ബസദി, കൊദ്യഡ്ക അന്നപൂർണേശ്വരി, നെല്ലി തീർത്ഥ ക്ഷേത്രങ്ങൾ എന്നിവ ദർശിക്കും. മുതിർന്നവർക്ക് 300 രൂപ, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 250 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് 4.30 ന് മംഗലാപുരത്ത് മടങ്ങിയെത്തും.

മംഗളുരു-3

മംഗളുരു-3

മംഗളുരുവിന് സമീപത്തുള്ള ക്ഷേത്രങ്ങള്‍ തന്നെയാണ് ഈ പാക്കേജിലും സന്ദർശിക്കുന്നത്. മംഗളാദേവി, പൊളാളി രാജരാജേശ്വരി, കട്ടീൽ ദുർഗാപരമേശ്വരി, ഉച്ചില മഹാലക്ഷ്മി, ബപ്പനാട് ദുർഗാപരമേശ്വരി, ശശിഹിത്‌ലു ഭഗവതി, ഉർവ മാരിഗുഡി ക്ഷേത്രങ്ങൾ, തണ്ണീർഭാവി ബീച്ച് എന്നിവ ഈ യാത്രയിൽ സന്ദർശിക്കും. മുതിർന്നവർക്ക് 300 രൂപ, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 250 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് 6.00 ന് മംഗലാപുരത്ത് മടങ്ങിയെത്തും.


യാത്രയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും ബുക്കിങ്ങിനും മംഗളൂരു ബുക്കിംഗ് കൗണ്ടർ - 9663211553, അല്ലെങ്കിൽ മംഗളൂരു ഡിപ്പോ 3- 7760990723/9663211558, മംഗളൂരു ബസ് സ്റ്റാൻഡ് 7760990720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

PC:Vinay bhat

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+