Search
  • Follow NativePlanet
Share
» »സൗപര്‍ണിക നദിക്കും അറബിക്കടലിനും നടുവിലൂടെ

സൗപര്‍ണിക നദിക്കും അറബിക്കടലിനും നടുവിലൂടെ

By Maneesh

ദേശീയപാത 17‌ലൂടെ വളഞ്ഞും പുളഞ്ഞും യാത്ര ചെയ്ത് മംഗലാപുരവും ഉഡുപ്പിയും കഴിഞ്ഞ് എത്തിച്ചേരുന്ന ഒരു സ്ഥലം നി‌ങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാതി‌രിക്കില്ല. കാരണം റോഡിന് ഒരു വശത്ത് തിരമാലകള്‍ വീശിയടിക്കുന്ന അറബിക്കടല്‍, മറുവശത്ത് പത്തിഞ്ഞ് ഒഴുകുന്ന സൗപര്‍ണികാ നദി. സ്വപ്ന സുന്ദരമായ ഈ സ്ഥല‌ത്ത് കൂടി യാത്ര ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? കര്‍ണാടകയിലെ മറവന്ത എന്ന സ്ഥലമാണ് ഇത്. മറവന്തയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങ‌ള്‍ പരിചയപ്പെടാം

Maravanthe, A Land Amidst River and The Sea
Photo Courtesy: Jackson Ashwin Kumar

മറവന്ത ബീച്ച്

സുന്ദരമായ ബീച്ചാണ് മറവന്തയിലേ ഏറ്റവും പ്രധാനപ്പെട്ട ആക‌ര്‍ഷണം. കുന്താപുരയ്ക്കടുത്തുള്ള ഈ ബീച്ചിലേക്ക് ഉടുപ്പിയില്‍ നിന്ന് 50 കിലോമീറ്റര്‍ ആണ് ദൂരം. ബാംഗ്ലൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്ന‌ത്.

Maravanthe, A Land Amidst River and The Sea

Photo Courtesy: Sankara Subramanian

Maravanthe, A Land Amidst River and The Sea

Photo Courtesy: Sankara Subramanian

കന്യാ ബീച്ച്

കിലോമീറ്ററുകളോളം വെള്ളമണല്‍വിരിച്ചു നീണ്ടുനിവര്‍ന്നു കിടക്കുന്ന ഇവിടുത്തെ ബീച്ച് തമിഴ്നാട്ടിലെ ധനുഷ്കോടിയെ ഓര്‍മ്മിക്കുന്നുണ്ട്. ഈ ബീച്ചിന് കന്യാ ബീച്ചെന്ന പേരുണ്ട്. ദേശീയപാത‌യില്‍ നിന്ന് വെറും നൂറുമീറ്റര്‍ നടന്നാല്‍ അറബിക്കടലിന്റെ തീരത്ത് നിങ്ങള്‍ക്ക് എത്തിച്ചേരാം. വിശദമായി വായിക്കാം

ഒട്ടിനാനെ

സൂര്യാസ്തമയം കാണുന്നതിന് പേരുകേട്ട മറവന്തെയിലെ ഒരു കേന്ദ്രമാണ് ഒട്ടിനാനെ. മറവന്തെ ബീച്ചിന് സമീപത്തായാണ് വിനോദസഞ്ചാരികളുടെ ഈ ഇഷ്ടകേന്ദ്രം സ്ഥിതിചെയ്യുന്നത്. ചെറിയൊരു ബീച്ചും ക്ഷിതിജ നേച്ചര്‍ ഫോറസ്റ്റുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സൂര്യാസ്തമയക്കാഴ്ചകള്‍ക്കൊപ്പം ബൈന്ദൂര്‍ നദിയുടെയും അറബിക്കടലിന്റെയും ദൂരക്കാഴ്ചകളും ഒട്ടിനാനെയെ മനോഹരമാക്കുന്നു. കാട്ടുപൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചകള്‍ സമൃദ്ധമായതിനാല്‍ മഴക്കാലമാണ് ഒട്ടിനാനെയിലെത്താന്‍ അനുയോജ്യമായ സമയം.

Maravanthe, A Land Amidst River and The Sea
Photo Courtesy: Ashwin Kumar

കോടി ബീച്ച്

കോടി എന്ന കന്നഡ വാക്കിന് തീരം എന്നാണ് അര്‍ത്ഥം. മറവാന്തെയിലേക്ക് യാത്രപോകുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് കോടി ബീച്ച്. മറവാന്തെയില്‍ നിന്നും 19.9 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ബീച്ചിലേക്ക്. അറബിക്കടലിന്റെ സുന്ദരദൃശ്യം തരുന്ന ഈ ബീച്ചിലേക്ക് നിരവധി യാത്രികര്‍ എത്തിച്ചേരുന്നു. നീന്താനും മറ്റ് വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റികള്‍ക്കും ഇവിടെ സൗകര്യമുണ്ട്.

കുന്താപുരത്തേക്കുറിച്ച്

കുന്താപുര താലൂക്കിന്റെ ആസ്ഥാനമായ കുന്താപുരമാണ് മറവാന്തെയിലെത്തിയാല്‍ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. സൂര്യന്റെ നഗരമെന്ന വിളിപ്പേര് കൂടിയുണ്ട് കുന്താപുരത്തിന്. കുന്തേശ്വരക്ഷേത്രത്തില്‍ നിന്നാണ് നഗരത്തിന് ഈ പേര് കിട്ടിയത്. പതിനാറാം നൂറ്റാണ്ടില്‍ ഇവിടെ താമസിച്ചിരുന്ന പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ മിഷനറിമാരാണ് ഈ നഗരത്തിന്റെ ശില്‍പികള്‍ എന്നു കരുതപ്പെടുന്നു. വിശദമായി വായിക്കാം

Maravanthe, A Land Amidst River and The Sea

Photo Courtesy: Nithin Anand

സമീപസ്ഥലങ്ങള്‍

കൊല്ലൂരിനും കുടജാദ്രി മലനിരകള്‍ക്കും സമീപത്തായാണ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മറവന്തെ സ്ഥി‌തി ചെയ്യുന്നത്. ഉഡുപ്പിയും മുരുഡേശ്വരനുമാണ് മറവന്തേയാത്രയില്‍ സന്ദര്‍ശിക്കാവുന്ന മറ്റു സ്ഥലങ്ങ‌ള്‍. വിശദമായി വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: karnataka beaches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+