Search
  • Follow NativePlanet
Share
» »കേരളത്തിലെ 'മിനി' ഇടങ്ങൾ, പൊന്മുടിയും ഗോവയും ഊട്ടിയും ഇവിടെയുണ്ട്

കേരളത്തിലെ 'മിനി' ഇടങ്ങൾ, പൊന്മുടിയും ഗോവയും ഊട്ടിയും ഇവിടെയുണ്ട്

പകരം വയ്ക്കുവാൻ പറ്റാത്ത നാടാണ് കേരളം. ഹതിതാഭയും പച്ചപ്പും നാട്ടുകാഴ്ചകളും കാടും ഒക്കെ ചേരുന്ന കാഴ്ചകൾ ഇതേ ഭംഗിയിൽ ലോകത്ത് വേറൊരിടത്തും കാണുവാൻ സാധിക്കില്ല. . ഊട്ടിയുടെ കുളിരും കോടമഞ്ഞും നല്കുന്ന മിനി ഊട്ടിയും ഗോവയിൽ പോകാതെ, ഗോവന്‍ യാത്രാനുഭവം നല്കുന്ന മിനി ഗോവയും ഒക്കെ അതിൽ ചിലത് മാത്രം. ഇതാ കേരളത്തിലെ ചില 'മിനി'കളെ പരിചയപ്പെടാം.

പേരിലെ മിനി പോലയല്ല കാഴ്ചയിൽ ഈ ഇടങ്ങൾ. യഥാർത്ഥ സ്ഥലങ്ങളോട് ശരിക്കും മത്സരിച്ചു നില്‌‍ക്കുന്ന കാഴ്ച തന്നെ ഇവിടെ കാണാം. ഊട്ടിയിലെ അതേ തണുപ്പും കോടയുമാണ് മിനി ഊട്ടിയിലെ കാഴ്ച. അതുപോലെ ഗോവയുടെ ചെറിയൊരു രൂപം തന്നെ മിനി ഗോവയിൽ കാണാം. കടലിന്‍റെ ഭംഗിയും തീരത്തേക്കുള്ള യാത്രയും ഗോവയിലെ ബീച്ചുകളെ തന്നെ ഓർമ്മിപ്പിക്കും. മിനി ശിവകാശിയുടെ കാര്യവും ഇതുപോലെ തന്നെ. യഥാർത്ഥ ശിവകാശിയെപ്പോലെ നിറയെ പടക്കക്കടകളാണ് ഇവിടെയും.

 Alternative Places In Kerala For Vacation

മിനി ഊട്ടി

ഊട്ടിയെന്നാൽ അരിച്ചിറങ്ങുന്ന കോടമഞ്ഞാണ്. വെയിലത്തുപോലും ചെറിയ കുളിരുമായി നിൽക്കുന്ന നാട്. മുന്നോട്ടുള്ള വഴികളിലെ കോടമഞ്ഞ്, നിറഞ്ഞ പച്ചപ്പ്. ഇതൊക്കെ ഊട്ടിയിൽ മാത്രമല്ല ഉള്ളത്, ഇങ്ങ് കേരളത്തിൽ, മലപ്പുറത്ത് നമുക്കൊരു മിനി ഊട്ടിയുണ്ട്. കൊടികുത്തിമല. മിനി ഊട്ടിയെന്നും മലപ്പുറത്തിന്റെ ഊട്ടിയെന്ന് അറിയപ്പെടുന്ന ഇടം. പെരിന്തൽമണ്ണയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം മികച്ച ട്രക്കിങ് കേന്ദ്രങ്ങളിലൊന്നും വ്യൂ പോയിന്‍റും കൂടിയാണ്. സമുദ്രനിരപ്പിൽ നിന്നും 522 മീറ്റർ ഉയരത്തിലാണ് കൊടികുത്തിമലയുള്ളത്.

പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളുടെ ഏറ്റവും ഉയർന്ന പ്രദേശമാണ് കൊടികുത്തിമല. നടന്നു കയറുമ്പോൾ ഒരു മണിക്കൂറോളം എടുക്കുമെങ്കിലും വഴിയിലെ കോടമഞ്ഞും വെള്ളച്ചാട്ടങ്ങളം പച്ചപ്പും ഒക്കെ കാണുമ്പോൾ ക്ഷീണം അറിയില്ല.
സൂര്യോദയമോ സൂര്യാസ്തമയമോ കാണുന്ന തരത്തിൽ വേണം ഇവിടേക്കുള്ള യാത്ര ക്രമീകരിക്കുവാൻ. മുകളിലെ സൂയിസൈഡ് പോയിന്‍റ്, വാച്ച് ടവര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാൽ മനോഹരമായ കാഴ്ചകളും ആസ്വദിക്കാം.
PC:Nsr00143

മിനി ഗോവ
ഗോവയെ ഇഷ്ടപ്പെടാത്ത സഞ്ചാരികളില്ല. കടൽത്തീരങ്ങളും ആഘോഷങ്ങളം പാർട്ടിയും ഒക്കെയായി ചെല്ലുന്നവരെ ഒന്നുകൂടി ചെറുപ്പമാക്കി വിടുന്നയിടം. സമയം കിട്ടിയാൽ ഗോവയ്ക്കു പോകുന്നവരിൽ അധികവും യുവാക്കളാണ്. വളരെ കുറഞ്ഞ ചിലവും സൂപ്പർ വൈബും കിടിലന്‍ കാഴ്ചകളുമാണ് ഗോവയെ പ്രസിദ്ധമാക്കുന്നത്. ഇത്രയുമൊന്നും അവകാശപ്പെടുവാനില്ലെങ്കിലും ഗോവയ്ക്കു പോകണമെന്നു തോന്നിയാൽ ഗോവൻ ആംബിയൻസ് നല്കുന്ന ഒരു മിനി ഗോവ കേരളത്തിലുണ്ട്. കോട്ടപ്പുറം ബീച്ച്. കണ്ടൽക്കാടുകളും മണൽത്തിട്ടകളും കടന്നെത്തുന്ന ഒരു കിടിലൻ ബീച്ച്.

Alternative Places In Kerala For Vacation

PC:Nenad Radojčić/Unsplash

കോഴിക്കോട് നിന്നും 48 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. പയ്യോളി ടൗണിൽ നിന്ന് റെയിൽവേയുടെ രണ്ടാമത്തെ ഗേറ്റ് കടന്ന് ഇടുങ്ങിയ റോഡിലുടെ യാത്ര തുടർന്നാൽ കടല്‍ത്തീരത്തെ റോഡിനടുത്തെത്താം. ഇവിടുന്ന് കുറച്ചുദൂരം കൂടി കണ്ടൽക്കാടുകൾ നിറഞ്ഞ വഴിയിലൂടെ നടന്നാൽ കോട്ടപ്പുറം ബീച്ചിലെത്താം. വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തു നിന്നും കുറച്ചു ദൂരം നടക്കുവാനുണ്ട് ഇവിടേക്ക്.

മിനി പൊന്മുടി
കോടമ‍ഞ്ഞും പശ്ചിമഘട്ടത്തിന്റെ കാഴ്ചകളും വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികളുമൊത്തെയായി സഞ്ചാരികളെ വീണ്ടും വീണ്ടും വിളിക്കുന്ന ഇടം. മഞ്ഞിറങ്ങി നിൽക്കുന്ന വഴികളിലൂടെ കയറിച്ചെല്ലുന്ന ഇവിടം തിരുവനന്തപുരത്തെ ഏറ്റവും മികച്ച വാരാന്ത്യ ലക്ഷ്യസ്ഥാനം കൂടിയാണ്.കല്ലാർ ആണ് പൊന്മുടിയുടെ കവാടം. ഇവിടെനിന്നും 22 ഹെയർപിൻ വളവുകൾ കയറിയാണ് ഇവിടേക്ക് എത്തുന്നത്.
ഇതേ തിരുവനന്തപുരത്ത് തന്നെ ഒരു മിനി പൊന്മുടിയുണ്ട്.

പോത്തൻകോട് മടവൂർപ്പാറയ്ക്ക് സമീപം ഉള്ള വെള്ളാണിക്കൽ പാറയാണ് മിനി പൊന്മുടി എന്നറിയപ്പെടുന്നത്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണുള്ളത്. തിരുവനന്തപുരത്തു നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളാണിക്കൽ പാറ അവധിദിവസ ചെറിയ യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. കുടുംബവുമായി തിരക്കില്ലാത്ത ഇടത്തേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇവിടം തിരഞ്ഞെടുക്കാം.

 Alternative Places In Kerala For Vacation

PC:Sai Nath Jayan

മിനി ശിവകാശി
തമിഴ്നാട്ടിലെ ശിവകാശി പടക്കനിർമ്മാണത്തിന് പേരുകേട്ടതാണ്. ഇവിടുത്തെ പടക്കവിപണിയുടെ സ്ഥിരം മാർക്കറ്റുകളിലൊന്നാണ് കേരളം. വിഷുവിനും ഉത്സവങ്ങൾക്കുമെല്ലാം പൊട്ടിച്ചുതീർക്കുന്ന പടക്കങ്ങളിൽ ഭൂരിഭാഗവും വരുന്നത് ശിവകാശിയിൽ നിന്നാണ്. നമ്മുടെ കേരളത്തിലും ഒരു ശിവകാശിയുണ്ട്. മിനി ശിവകാശി എന്നറിയപ്പെടുന്ന പാലോട്. ഇവിടുത്തെ എണ്ണമറ്റ ചെറുകിട പടക്കശാലകളാണ് ഇതിനെ മിനി ശിവകാശിയാക്കി മാറ്റിയത്.

 Alternative Places In Kerala For Vacation
PC:Abhinav/Unsplash

മിനി കൊടൈക്കനാൽ
മിനി ഊട്ടി മാത്രമല്ല, ഒരു മിനി കൊടൈക്കനാലും നമുക്കുണ്ട്. അതും മലപ്പുറത്തു തന്ന. മലപ്പുറം വാഴയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വാഴയൂര്‍ മലനിരകള്‍ ആണ് മിനി കൊടൈക്കനാൽ എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നത്. കോടമഞ്ഞും കാഴ്ചകളും തന്നെയാണ് ഇവിടെയും കാണുവാനുള്ളത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പതിനൊന്നാം മൈലില്‍നിന്ന് പെരിങ്ങാവുവഴി നാലുകിലോമീറ്റര്‍ യാത്ര ചെയ്താൽ ഇവിടെയെത്താം. തണുപ്പുകാലങ്ങളിലാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ ഇവിടം സന്ദർശിക്കുന്നതാണ് കാഴ്ചകൾക്ക് മികച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+