Search
  • Follow NativePlanet
Share
» »വാരണാസി- ഹൗറ യാത്ര വെറും ആറ് മണിക്കൂറിൽ, പുതിയ മിനി വന്ദേ ഭാരത് സർവീസ് വേറെ ലെവൽ

വാരണാസി- ഹൗറ യാത്ര വെറും ആറ് മണിക്കൂറിൽ, പുതിയ മിനി വന്ദേ ഭാരത് സർവീസ് വേറെ ലെവൽ

ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായ വാരണാസിക്കും കൊൽക്കത്തയിലെ ഹൗറയ്ക്കും ഇടയിൽ പുതിയ മിനി വന്ദേ ഭാരത് സർവീസ് ആരംഭിച്ചു. വെറും ആറ് മണിക്കൂറിൽ വാരണാസിയിൽ നിന്നും ഹൗറയിൽ എത്തിച്ചേരാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. മണിക്കൂറിൽ 130 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗയിലാണ് മിനി വന്ദേ ഭാരത് സഞ്ചരിക്കുക. മറ്റു ട്രെയിനുകളിൽ ശരാശരി 13 മണിക്കൂർ വരെയെടുക്കുന്ന യാത്രയാണ് മിനി വന്ദേ ഭാരതിന്‍റെ വരവോടെ പകുതിയായി കുറഞ്ഞത്.

ബംഗാളിൽ നിന്നു മാത്രമല്ല, മറ്റു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും വരണാസിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഈ മിനി വന്ദേ ഭാര് എക്സ്പ്രസ് സഹായിക്കും. കിഴക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ട്രെയിന്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയാണ് പുതിയ മിനി വന്ദേഭാരത് വഴി ലക്ഷ്യം വയ്ക്കുന്നത്. ഹൗറയ്ക്കും വാരണാസിക്കും ഇടയിൽ സഞ്ചരിക്കുന്നവർക്ക് ഗണ്യമായ സമയലാഭമാണ് ഈ ട്രെയിൻ ഉറപ്പു നല്കുന്നത്.

Mini Vande Bharat Express From Varanasi To Howrah

ചെയര്‍കാറുകളും സ്ലീപ്പറുകളും അടക്കം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരത് എക്‌സ്പ്രസിലുള്ളത്. യാത്രക്കാർക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം നല്കുന്ന വിധത്തിലാണ് മിനി വന്ദേ ഭാരതിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യയുടെ വന്ദേ ഭാരത് ഹബ്ബായി മാറാൻ യോഗ്യതയലുള്ള വാരണാസിൽ നിന്നും സർവീസ് നടത്തുന്ന അഞ്ചാമത്തെ ട്രെയിന് കൂടിയാണ് വരാണാസി- ഹൗറ മിനി വന്ദേ ഭാരത് എക്സ്പ്രസ്, രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ വാരണാസി- ന്യൂഡൽഹി റൂട്ടിലും ബീഹാറിലെ പട്ന, ജാർഖണ്ഡിലെ റാഞ്ചി എന്നീ റൂട്ടുകളിലും വാരണാസിൽ നിന്ന് വന്ദേ ഭാരതുണ്ട്. മാത്രമല്ല, വാരണാസിയിലേക്ക് മിനി വന്ദേ ഭാരത് ട്രെയിൻ വരുന്നത് തീർത്ഥാടന നഗരത്തെ ഇന്ത്യയിലെ ഒരു പ്രധാന റെയിൽവേ ഹബ്ബാക്കി മാറ്റാൻ സഹായിക്കും.

മിനി വന്ദേ ഭാരത് പ്രത്യേകതകൾ

സാധാരണ വന്ദേ ഭാരത് ട്രെയിനുകളെയപേക്ഷിച്ച് വലുപ്പത്തിലാണ് മിനി വന്ദേ ഭാരത് വ്യത്യാസപ്പെട്ടിരിക്കുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു 16 കോച്ചുകളും മിനി വന്ദേ ഭാരതിന് 08 കോച്ചുകളാണും ആണുള്ളത്. ചെന്നൈയിലെ കോച്ച് ഫാക്ടറിയിലാണ് മിനി വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. കൂടാതെ വന്ദേ ഭാരതിലുള്ളതു പോലെ തന്നെ എയർ കണ്ടീഷൻഡ് കോച്ചുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, സിസിടിവി ക്യാമറകൾ, യാത്രക്കാരുടെ വിവരങ്ങളും പൊതു വിലാസ സംവിധാനവും മറ്റ് സുരക്ഷാ സവിശേഷതകളും ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+