കോഴിക്കോട് കാണാത്ത സഞ്ചാരികളില്ല, കേരളത്തിന്‍റെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാസ്കോഡ ഗാമ മുതൽ ലോകം കണ്ട ഏറ്റവും വലിയ സഞ്ചാരികളായ ഇബ്നു ബത്തൂത്തയും മാർക്കോ പോളോയും വരെ കോഴിക്കോട് കണ്ടിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ ചരിത്രമുറങ്ങുന്ന ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മിഠായിത്തെരുവ് എന്ന എസ്എം സ്ട്രീറ്റ്. കോഴിക്കോട് യാത്രയില്‍ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്നിടം. കൊതിപ്പിക്കുന്ന കാഴ്ചകളും ചുരികളുമുള്ള മിഠായിത്തെരുവിനെ പരിചയപ്പെടാം...

കോഴിക്കോടിന്‍റെ മിഠായിത്തെരുവ്
കോഴിക്കോടെന്നു കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സില്‍ ആദ്യമെത്തുന്ന ഇടം മിഠായിത്തെരുവ് ആയിരിക്കും, മധുരം കിനിഞ്ഞിറങ്ങുന്ന ഇവിടം എങ്ങനെ മിഠായിത്തെരുവ് ആയെന്നു അറിയുമോ? വായിലിടുമ്പോൾ തന്നെ അലിഞ്ഞ് തീരുന്ന ഹൽവയാണ് പണ്ടുമുതലെ മിഠായിത്തെരുവിന്റെ ഹൈലൈറ്റ്. പക്ഷേ, അപ്പോഴൊന്നും ഈ പേരല്ലായിരുന്നു ഈ സ്ഥലത്തിന്. മിഠായിത്തെരുവ് എന്ന പേരു കൊണ്ടുവന്നത് യൂറോപ്പുകാരാണ്. ഇവിടുത്തെ ഹല്‍വയുടെ രുചിയിൽ മതിമറന്ന ഇവർ ഇങ്ങനെയൊരു പേര് കണ്ടെത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ. വിവിധ രുചികളിലും നിറങ്ങളിലും വായിൽ വെള്ളം നിറയ്ക്കുന്ന രീതിയില്‍ തയ്യാറാക്കുന്ന ഹൽവയ്ക്കും അവർ പേരിട്ടു, സ്വീറ്റ് മീറ്റ്. അങ്ങനെ സ്വീറ്റ് മീറ്റ് ലഭിക്കുന്ന തെരുവ് സ്വീറ്റ് മീറ്റ് സ്ട്രീറ്റും എസ്എം സ്ട്രീറ്റും അത് മലയാളീകരിച്ച് മിഠായിത്തെരുവും ആയി മാറി. എന്നാൽ ആദ്യ കാലത്ത്, ഇവിടം ഹുസൂർ റോഡ് എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്.

കോഴിക്കോടിന്റെ സന്തോഷം നിറഞ്ഞ തെരുവ്
കോഴിക്കോട് എന്ന പേരുതന്നെ മനസ്സിൽ സന്തോഷം നിറയ്ക്കുന്ന ഒന്നാണ്. മിഠായിത്തെരുവിലെത്തിയാൽ അതിരട്ടിയാകും. രുചികരമായ ഹൽവ മാത്രമല്ല ഇവിടെയുള്ളത്. കാലം കടന്നുപോകെ ഹല്‍വയ്ക്കൊപ്പം രുചിയിലം നിറത്തിലും മണത്തിലുമെല്ലാം വ്യത്യസ്തമായ ഒരുപാട് മധുരപലഹാരങ്ങളും ഇവിടെ ഇടം പിടിച്ചു. മറ്റൊരിടത്തും കാണുവാൻ പോലും കഴിയാത്ത വിധത്തിൽ പലഹാരങ്ങളുടെയും കോഴിക്കോടൻ രുചികളുടെയും വൈവിധ്യം ഇവിടെ കാണാം.
മിഠായിത്തെരുവിലെ ഹൽവ
മിഠായിത്തെരുവിലെ ഹൽവയ്ക്ക് കാലം മാറ്റാത്ത ഒരു രുചിയുണ്ട്. വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന തരത്തിലാണിതുള്ളത്. പച്ചമുളകിലും കരിക്കിലും ബീറ്റ്റൂട്ടിലും തീര്‍ത്ത രുചിവൈവിധ്യങ്ങൾ ഇവിടുത്തെ ഹൽവയ്ക്കുണ്ട്. ശുദ്ധമായ നെയ്യിൽ തയ്യാറാക്കുന്നതാണ് ഈ ഹല്ഡവകൾ. ഏതെടുക്കണമെന്നറിയില്ലെങ്കിൽ രുചിു നോക്കി ഇഷ്ടപ്പെട്ടതെടുക്കാം. രുചി നോക്കി മാത്രം വയറു നിറയുന്നത്രയും വ്യത്യസ്തമായ ഹല്ഡവകൾ ഇവിടെ കാണാം. നേന്ത്രക്കായ വറുത്തതാണ് മിഠായിത്തെരുവിന്‍റെ മറ്റൊരു രുചി.

PC:Fotokannan
കയറാം മിഠായിത്തെരുവിലേക്ക്
ഇന്നും കോഴിക്കോടുത്തെ ഏറ്റവും തിരക്കുള്ള തെരുവുകളിലൊന്നാണ് മിഠായിത്തെരുവ്. പഴമയും പുതുമയും ഒരുപോലെ സംഗമിക്കുന്ന ഇടങ്ങളിലൊന്നാണിത്. പോർച്ചുഗീസുകാരുടെ കാലത്തെ പല നിർമ്മിതികളും ഇന്നും ഇനിടെ കാമാം. ഈ ഇടത്തിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്ന തരത്തിലുള്ള നവീകരണങ്ങളാണ് ഇടനാഴിയുമാണ് ഇപ്പോഴിവിടെയുള്ളത്. എസ്കെ പൊറ്റക്കാടിന് സമർപ്പിച്ചിരിക്കുന്ന തെരുവിന്റെ ഒരുഭാഗത്ത് എസ്കെ സ്ക്വയറും അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളെ ചുവർരൂപങ്ങളും കാണാം. കോഴിക്കോടിന്റെ സാഹിത്യലോകത്തിന് വലിയ സംഭാവനകൾ നല്കിയ പബ്ലിക് ലൈബ്രറിയും മിഠായിത്തെരുവിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
ഇരുവശങ്ങളിലും നിറഞ്ഞ് നിൽക്കുന്ന കടകൾ, വഴിയോരക്കച്ചടക്കാർ, ബേക്കറികൾ, ഹൽവ മാത്രം വിൽക്കുന്ന കടകൾ, ആദായ വില്പന നടത്തുന്ന ഇടങ്ങൾ, തുണിക്കടകൾ അങ്ങനെ ഒരുപാട് കാഴ്ചകൾ മിഠായിത്തെരുവിൽ വേറെയുമുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും പഴയ ബേക്കറികൾ ഇവിടെയുണ്ട്.

PC:Sai K shanmugam
നിലത്ത് കല്ലുപാകി അലങ്കാരവിളക്കുകൾ തെളിഞ്ഞ്, മനോഹരമായി നില്ക്കുന്ന മിഠായിത്തെരുവ് ഒരിക്കലെങ്കിലും കാണണം. ഹൽവയും ചിപ്സും രുചിച്ച് അവിടെ നിന്നിറങ്ങാം.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് അടുത്താണ് മിഠായിത്തെരുവ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 500 മീറ്റർ ദൂരം മാത്രമേ റെയിൽവേ സ്റ്റേഷനിലേക്കുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











