കാസർകോഡുകാർ മഴക്കാലം എങ്ങനെയാണ് ആഘോഷിക്കുന്നതെന്ന് ആലോചിട്ടിട്ടുണ്ടോ? കയറുവാൻ ഒരുപാട് മലനിരകളോ ഡ്രൈവിങ് സ്പോട്ടുകളോ ഇല്ലെങ്കിലും ഉള്ള കുറച്ചിടങ്ങൾ ഒന്നൊന്നര ആംബിയൻസ് നല്കുന്ന സ്ഥലങ്ങളാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ മഴക്കാലങ്ങൾ ഒന്നെങ്കിൽ ബീച്ചിലോ അല്ലെങ്കിൽ റാണിപുരത്തോ ഒക്കെയായി യാത്ര ചെയ്തു ആഘോഷമാക്കുകയാണ് കാസർകോഡുകാർ ചെയ്യുന്നത്.
നാട്ടിലെ യാത്രകൾ പോരാന്നുണ്ടെങ്കിൽ മഴയുടെ ഇടങ്ങളായ കൂർഗും മംഗലാപുരവും സക്ലേശ്പൂരും മടിക്കേരിയും വളരെ അടുത്തുതന്നെയുള്ളതുകൊണ്ട് അന്തര്‍സംസ്ഥാന യാത്രകളും ഇവിടന്ന് പോകാറുണ്ട്. എന്നാൽ ഈ മഴക്കാലത്ത് കാസർകോഡ് ജില്ലയിൽ മഴകൊണ്ട് കറങ്ങാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. കോട്ടഞ്ചേരി മല
കോട്ടഞ്ചേരി മല അഥവാ കോട്ടഞ്ചേരി ഹിൽസ് കാസര്കോഡ് ജില്ലയിലെ വളർന്നുവരുന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കുടകിൽ നിന്നെത്തുന്ന കാറ്റും പച്ചപ്പിന്റെ രസകരമായ കാഴ്ചകളും പിന്നെ ഇവിടേക്കുള്ള വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴിയും ചേരുമ്പോൾ ചിലപ്പോൾ ഇതാണോ റാണിപുരമെന്ന് തോന്നും. കുടകിന്‍റെ ബ്രഹ്മഗിരി മലനിരകളോട് ചേർന്നു കിടക്കുന്ന കുന്നാണ് ശരിക്കും കോട്ടഞ്ചേരി.
കൊന്നക്കാട് നിന്നും എട്ടു കിലോമീറ്റർ അകലെയാണ് കോട്ടഞ്ചേരിയുള്ളത്. ഇവിടെ നിന്നും 11 കിലോമീറ്റർ ട്രക്ക് ചെയ്താൽ കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരിയിലെത്താം. പ്രകൃതിനടത്തം, ട്രക്കിങ് തുടങ്ങിയവയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങൾ. മാലോ എന്ന കാസർകോഡിന്‍റെ കൂർഗിൽ നിന്നും 11 കിലോമീറ്റർ സഞ്ചരിക്കണം കോട്ടഞ്ചേരിയിലെത്തുവാൻ.
2. റാണിപുരം
കാസർകോഡ് എന്നു പറയുമ്പോൾ ഏറ്റവും കൂടുതൽ സഞ്ചാരികൾക്ക് ഓർമ്മ വരുന്നത് റാണിപുരം തന്നെയാണ്. കേരളത്തിന്‍റെ ഊട്ടി എന്നു വിളിക്കപ്പെടുന്ന ഇവിടം ഏതു സീസണിലെ യാത്രകൾക്കും യോജിച്ച ഇടമാണ്. മഴക്കാലമാണെങ്കിൽ മരങ്ങൾക്കിടയിലൂടെ പെയ്യുന്ന മഴയുടെ അകമ്പടിയിൽ, കോടമഞ്ഞിൽ പൊതിഞ്ഞ് കുന്നുകയറി തിരിച്ചിറങ്ങാം.

നല്ല മഴയുണ്ടെങ്കിൽ വളരെപെട്ടന്ന് ഇവിടം കോമഞ്ഞിൽ മൂടും. മഞ്ഞിനിടയിലൂടെ വേണം പിന്നീട് നടന്നു കയറുവാൻ. കൺമുന്നിൽ, കയ്യെത്തുന്ന അകലത്തിൽ മേഘങ്ങളിറങ്ങി വരുന്നതും തണുപ്പു നിറഞ്ഞ കാലാവസ്ഥയും ക്ഷീണമില്ലാതെ പോയിവരാൻ സഹായിക്കുന്നു.
കാഞ്ഞങ്ങാട് നിന്നും പാണത്തൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന പനത്തടിലെത്തി അവിടുന്ന് വീണ്ടും 9 കിലോമീറ്റർ സഞ്ചരിച്ചാൽ റാണിപുരത്തെത്താം.
3. മഞ്ഞംപൊതിക്കുന്ന്
കാസർകോഡ് ജില്ലയിലെ മഴക്കാല യാത്രകളിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് മഞ്ഞംപൊതിക്കുന്ന്. മഞ്ഞുവന്ന് പൊതിയുന്ന ഇടമായത് കൊണ്ടാണോ ഈ പേര് വന്നതെന്ന് അറിയണമെങ്കിൽ അവിടെ പോവുക തന്നെ വേണം. കാഞ്ഞങ്ങാടിന് സമീപത്തുള്ള മാവുങ്കാൽ ആനന്ദാശ്രമത്തിന് അടുത്തായാണ് മഞ്ഞംപൊതിക്കുന്നുള്ളത്. സൂര്യോദയവും സൂര്യാസ്തമയവുമാണ് ഇവിടെ കാണുവാനുള്ളത്.
കേരളത്തിലെ ആദ്യത്തെ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെന്‍റര്‍ ആയി മാറുവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മഞ്ഞംപൊടിക്കുന്ന്.
മറ്റുചില വിശ്വാസങ്ങളും മഞ്ഞംപൊതിക്കുന്നിനെ ചുറ്റിപ്പറ്റിയുണ്ട്. മൃതസഞ്ജീവനിയും കൊണ്ടുള്ള ലങ്കയിലേക്കുള്ല യാത്രയില്‍ ഹനുമാന്റെ കയ്യില്‍ നിന്നും താഴേവീണ ഭാഗമാണ് മഞ്ഞംപൊതിക്കുന്ന് എന്നാണ് വിശ്വാസിക്കപ്പെടുന്നത്. രാവിലെ ഇവിടേക്കുള്ള യാത്ര രസകരമായ ഒരനുഭവം ആയിരിക്കും.

4. ബേക്കൽകോട്ട
മഴയാണെങ്കിലും മഞ്ഞായാലും ഇനി പൊള്ളുന്ന വെയിലാണെങ്കിലും കാസർകോഡുകാർ ഒരു മടിയുംകൂടാതെ പോകുന്ന സ്ഥലമാണ് ബേക്കൽകോട്ട. കോട്ട കണ്ട് ബീച്ചിലിറങ്ങി ആഘോഷിച്ചെ മടങ്ങി വരുവെന്ന് മാത്രം. വെയിലാറിക്കഴിഞ്ഞുള്ള വൈകുന്നേരങ്ങളാണ് കോട്ട സന്ദർശിക്കാൻ നല്ലത്. കുറച്ചുദൂരം നടന്നു കാണാനുള്ളതിനാൽ തയ്യാറെടുപ്പുകളോടെ പോവുക. മഴയത്ത്, ഇരമ്പുന്ന കടലിന്റെ കാഴ്ചകൾ കോട്ടയിൽ നിന്ന് ആസ്വദിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












