തനിച്ചുള്ള യാത്രകൾ എന്നും ആവേശം ജനിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഒറ്റയ്ക്ക് തനിച്ച് ലോകം കാണുവാനിറങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുമുണ്ട്. എന്നിരുന്നാലും തനിച്ചുള്ള യാത്രകൾ സുരക്ഷിതമാണോ എന്ന കാര്യത്തിൽ പലർക്കും സംശയം തോന്നാറുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ ഒരു സഹായം വേണമെന്നു തോന്നിയാൽ പോലും ആരും ആശ്രയിക്കുവാനില്ലാതെ വരുമ്പോൾ എന്തുചെയ്യുമെന്നാണ് മിക്കവരുടെയും സംശയം. എന്നാൽ ഒറ്റയ്ക്കിറങ്ങി ഒന്നു നാടുകണ്ടുകഴിയുമ്പോൾ ഏതു സാഹചര്യത്തെയും ധൈര്യപൂർവ്വം നേരിടുവാനുള്ള കഴിവ് സ്വായത്വമാകും എന്നാണ് പോയിശീലിച്ചിട്ടുള്ളവർ പറയുന്നത്. ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. യാത്രയിലെ താമസം ബുക്ക് ചെയ്യുന്നതു മുതൽ നമ്മുടെ യാത്രാ പ്ലാനുകൾ അടുത്ത സുഹൃത്തുക്കളുമായി പങ്ക് വയ്ക്കുന്നതുവരെ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങൾ. ഈ കാര്യങ്ങൾ നിങ്ങളുടെ അടുത്ത സോളോ ട്രിപ്പിനെ സഹായിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട!!
താമസം നേരത്ത ബുക്ക് ചെയ്യാം
നിങ്ങളുടെ സൗകര്യം, രീതികൾ, തുടങ്ങിയ കാര്യങ്ങൾ ഉറപ്പുതരുന്ന രീതിയിലുള്ള സ്ഥലങ്ങളിൽ വേണം താമസിക്കുവാൻ.
യാത്രാ പ്ലാൻ നേരത്തെ തയ്യാറാക്കാം
പാക്കിങ്ങ് ശ്രദ്ധിക്കാം
ചിലപ്പോൾ നിങ്ങൾക്ക് ബാഗുകൾ ഒരു ഭാരമായി തോന്നുകയും ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുവാൻ പാക്ക് ലൈറ്റ്.
പ്രദേശത്തെ മാനിക്കാം
കരുതാം നമുക്ക് വേണ്ടത്
യാത്രയില്‍ ആവശ്യമുള്ള പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും മുതൽ പല്ലു തേക്കുവാനുള്ള ബ്രഷും പേസ്റ്റും പോലുള്ള സാധനങ്ങൾ സ്വന്തമായി കരുതണം. ഫസ്റ്റ് എയ്ഡ് കിറ്റ് കയ്യിൽ കരുതുന്നതും നല്ലതാണ്. യാത്രാ രേഖകളും ടിക്കറ്റും, വാക്സിൻ സ്വീകരിച്ചതിന്റെ തെളിവും പോലുള്ള കാര്യങ്ങൾ എളുപ്പത്തില്‍ എടുക്കുവാൻ പറ്റുന്നതും ഏതേ സമയം സുരക്ഷിതവുമായ ഇടത്ത് വേണം സൂക്ഷിക്കുവാൻ.
പുതിയ ആളുകളെ പരിചയപ്പെടാം, പക്ഷേ!
തനിച്ചുള്ള യാത്രകളിലാണ് നമ്മൾ ഏറ്റവുമധികം പുതിയ യാത്രികരെ പരിചയപ്പെടുന്നതും സുഹൃത്തുക്കളെ ആക്കുന്നതും മറ്റു യാത്രകള് പ്ലാൻ ചെയ്യുന്നതുമെല്ലാം. സാഹസികരായ സഞ്ചാരികളെ പരിചയപ്പെടുവാൻ കഴിയും എന്നതാണ് സോളോ യാത്രകളുടെ ഏറ്റവും മെച്ചം. എന്നാൽ പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ കൃത്യമായ ഒരു പേഴ്സണൽ സ്പേസ് സൂക്ഷിക്കുവാനും അവർക്ക് തെറ്റായ സന്ദേശങ്ങൾ നല്കുവാതിരിക്കുവാനും സൂക്ഷിക്കുക.
യാത്രാ പ്ലാനുകൾ പങ്കുവെക്കാം
തനിച്ചുള്ള യാത്രകളിൽ നിർബന്ധമായും ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ യാത്രാ പ്ലാനുകളും എവിടേക്ക് പോകുന്നു, ഏതൊക്കെ സ്ഥലങ്ങൾ സന്ദര്‍ശിക്കുന്നു, തനിച്ചാണ് എക്സ്പ്ലോർ ചെയ്യുവാന്‍ പോകുന്നതെങ്കിൽ പോകുന്ന ലൊക്കേഷൻ, വാഹനത്തിന്റെ നമ്പർ തുടങ്ങിയ കാര്യങ്ങൾ ഏറ്റവും അടുത്ത ആളുകളുമായി പങ്കുവയ്ക്കുക. നിങ്ങൾ എവിടെയാണ്, എന്താണ് ചെയ്യുവാൻ പോകുന്നത് എന്നത് കുറഞ്ഞത് വേറൊരാളെങ്കിലും അറിഞ്ഞിരിക്കണം.
നാടു കാണാം, ഫോൺ വേണ്ട!
സ്മാർട് ഫോണുകൾക്കും മറ്റ് സൗകര്യങ്ങള്‍ക്കും ഒരവധി നല്കി ലോകം കാണുവാൻ പുറപ്പെടുന്ന സമയം അതിനായി മാത്രം മാറ്റിവെക്കാം. ഫോണിലെ നാലു ചുവരുകൾക്കുള്ളിൽ യാത്രയിൽ ജീവിക്കാതെ, പുറത്തെ കാഴ്ചകൾ പരമാവധി കാണുവാൻ ശ്രദ്ധിക്കുക. അത്യാവശ്യം വേണ്ട കാര്യങ്ങൾ, റൂട്ട് മാപ്പ്, സ്ഥലത്തെ പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമായി ഉപയോഗം പരമിതപ്പെടുത്തുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












