ആംബഘാട്ട് (Amba ghat )
രത്നഗിരി - കോലപൂർ റോഡിലാണ് പ്രശസ്തമായ ആംബഘട്ട്സ് എന്നറിയപ്പെടുന്ന ചുരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലായി സഹ്യാദ്രി മലനിരകളിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. കോലാപൂർ ജില്ലയിലെ ഷാഹുവാഡിയിൽ നിന്ന് ഈ ചുരത്തിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം.
Photo Courtesy: Aniket Suryavanshi
ആംബെനലിഘാട്ട് (Ambenali Ghat)
മഹാരാഷ്ട്രയിലെ മറ്റൊരു മനോഹരമായ ചുരമാണ് ആംബെനലി ഘട്ട്. മഹാരാഷ്ട്രയിലെ തീരപ്രദേശത്ത് നിന്ന് കൊങ്കൺ വഴി പശ്ചിമഘട്ടം കടന്ന് ഡെക്കൻപീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന സതാര വരെ നീളുന്നതാണ് സുന്ദരമായ ഈ പാത. ആംബെനലി ഘട്ടിനേക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അടുത്ത സ്ലൈഡിൽ വായിക്കാം.
Photo Courtesy: Ankur P
ആംബെനലിഘാട്ട് കൂടുതൽ വിശേഷങ്ങൾ
സമുദ്രനിരപ്പിൽ നിന്ന് 2,051 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാതയുടെ ഔദ്യോഗിക നാമം സംസ്ഥാന പാത 72 എന്നാണ്. കൊങ്കണും ഘാട്ട്മാതയും തമ്മിൽ ബന്ധിപ്പിക്കുന്ന അപൂർവം പാതകളിൽ ഒന്നാണ്. ഈ മലമ്പാതയ്ക്ക് ഏകദേശം 40 കിലോമീറ്റർ ദൈർഘ്യം വരും.
Photo Courtesy: Ankur P
തുടക്കവും അവസാനവും
റായ്‌ഗാഡ് ജില്ലയിലെ പോലാഡ്പൂർ മുതൽ സതാര ജില്ലയിലെ പ്രശസ്തമായ മഹാബലേശ്വർ വരേയാണ് ഈ റോഡ് നീളുന്നത്. മഹാബലേശ്വറിനെക്കുറിച്ച് വിശദമായി വായിക്കാം Photo Courtesy: Ankur P
ഭോർഘാട്ട്
മഹാരാഷ്ട്രയിലെ കർജാതിനും ഖാണ്ടാളയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് ഇത്. സുന്ദരമായ വെള്ളച്ചാട്ടങ്ങൾക്കും പ്രകൃതി ഭംഗിക്കും പേരുകേട്ട സ്ഥലമാണ് ഇത്. നിരവധി സുന്ദരമായ തടാകങ്ങളും ഇതുവഴി പോകുമ്പോൾ കാണാം.
Photo Courtesy: Ramnath Bhat
കുർള ഘട്ട്
മഹാരാഷ്ട്രയിൽ ഗോവയുടെയും കർണാടകയുടേയും അതിർത്തിയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത് ഗോവയിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Anuradha Sengupta
കാട്രാജ് ഘാട്ട്
പൂനെയ്ക്കും സത്താരയ്ക്കും ഇടയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. 400 വർഷത്തെ പഴക്കം ഈ ചുരത്തിനുണ്ടായിരുന്നു. ശിവാജിയുടെ കാലത്ത് ഈ ചുരം യാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. ദേശീയ പാത 4ൽ സഞ്ചരിച്ചാൽ ഇവിടെയെത്താം
Photo Courtesy: Ankur P
കുംഭാർളി ഘാട്ട്
മഹാരാഷ്ട്രയിലെ പ്രശസ്തമായ മലമ്പാതയാണ് ഇത്.
Photo Courtesy:Nichalp
മാൽഷജ് ഘാട്ട്
പൂനെ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് 154 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Elroy Serrao
നാണേഘാട്ട്
നാണയ പാത എന്നാണ് നാണേഘാട്ട് എന്ന മറാത്ത വാക്കിന്റെ അർത്ഥം. പൂനെ ജില്ലയിലാണ് പ്രാചീന കാലത്ത് യാത്ര ചെയ്തിരുന്ന ഈ ചുരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Nichalp (Nicholas)
താമിനി ഘാട്ട്
മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു ചുരമാണ് ഇത്. മുൽഷിയിൽ നിന്ന് താമിനിയിലേക്കുള്ള പാതയാണ്. ഏകദേശം 15 കിലോമീറ്റർ ദൂരമുണ്ട് ഈ പാതയ്ക്ക്.
Photo Courtesy: Aniket Suryavanshi
വരന്ദാ ഘാട്ട്
മഹാരാഷ്ട്രയിലെ കൊങ്കണിൽ നിന്ന് എൻ എച്ച് 4ലേക്കുള്ള യാത്ര മധ്യേ ആണ് സുന്ദരവും ഭയാനകവുമായ ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ഈ യാത്രയെ ഭയാനകമാക്കുന്നതും സുന്ദരമാക്കുന്നതും അവിടുത്തെ ഭൂപ്രകൃതി തന്നെയാണ്. ആവേശം കൊള്ളിക്കുന്ന വെള്ളച്ചാട്ടങ്ങളും, ആനന്ദിപ്പിക്കുന്ന തടാകങ്ങളും, ആഹ്ലാദിപ്പിക്കുന്ന നിബിഡ വനങ്ങളുമാണ് ആപത്‌കരമായ ഈ യാത്രയിൽ നിങ്ങളെ സന്തോഷിപ്പിക്കാൻ കാത്ത് നിൽക്കുന്നത്. Photo Courtesy: Parag Purandare