Search
  • Follow NativePlanet
Share
» »16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ

16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ

ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പ്രസ് വേകളില്‍ ഒന്നായ മുംബൈ- നാഗ്പൂർ എക്സ്പ്രസ് വേയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

നീളത്തിൽ അറ്റംകാണാതെ റോഡുകൾ, കാത്തിരിപ്പോ ട്രാഫിക് ബ്ലോക്കോ ഒന്നുമില്ല.. കയറിപ്പറ്റിയാൽ ചീറിപ്പാഞ്ഞൊരു പോക്കായിരിക്കും... രാജ്യത്തെ മാറിവരുന്ന യാത്രകളുടെ കാര്യമാണിത്. ഇന്ത്യയിലെ റോഡ് വഴിയുള്ള യാത്രകളിൽ ഏറ്റവും മാറ്റും കൊണ്ടുവരുന്നവയാണ് എക്സ്പ്രസ് പാതകൾ.. 16ഉം 18 ഉം മണിക്കൂർ വേണ്ടിയിരുന്ന യാത്രകളൊക്കെ ആറും ഏഴും മണിക്കൂർ മാത്രമെടുക്കുകയുള്ളൂ എന്നത് തന്നെയാണ് ഇതിലെ ആകർഷണം. നിരവധി എക്പ്രസ് വേകളാണ് നിലവിൽ നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. അതിലേറ്റവും പുതിയതാണ് ഈ അടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടം നടത്തിയ മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് വേ...

നീണ്ടുനീണ്ടങ്ങനെ

നീണ്ടുനീണ്ടങ്ങനെ

701 കിലോമീറ്റര്‍ ദൂരത്തിൽ നിർമ്മിക്കുന്ന മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് വേ രണ്ടു ഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്. നാഗ്പൂർ-ഷിർദ്ദി, മുംബൈ-ഷിർദ്ദി എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ഈ എക്സ്പ്രസ് വേയ്ക്കുണ്ട്. ഇതിൽ നാഗ്പൂരിൽ നിന്നും ഷിർദ്ദിയിലേക്കുള്ള പാതയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. 520 കിലോമീറ്ററാണ് ഇതിന്‍റെ ദൂരം. മുംബൈയിൽ നിന്നും ഷിര്‍ദ്ദിയിലേക്കുള്ള പാത 2023 ജൂലൈയോടെ തുറക്കുവാനാണ് ലക്ഷ്യമിടുന്നത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് എന്നാണ് മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് വേയുടെ മുഴുവൻ പേര്.

PC: Wikipedia

യാത്രാ സമയം പകുതി!

യാത്രാ സമയം പകുതി!

പേരുപോലെ തന്നെ എക്സ്പ്രസ് വേകൾ യാത്രകളെ വേഗത്തിലാക്കും. മണിക്കൂറുകളാണ് യാത്രാസമയത്തിൽ ഈ പാതകൾ നമുക്ക് ലാഭിച്ചുതരുവാൻ പോകുന്നത്. മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ മുംബൈ- നാഗ്പൂർ യാത്രാ സമയം വെറും എട്ടും മണിക്കൂറായി ചുരുങ്ങും. നിലവിൽ 16 മണിക്കൂറോളമാണ് മുംബൈ-നാഗ്പുര്‍ യാത്രാ സമയം. മുംബൈയിൽ നിന്നു ഷിർദ്ദിയിലക്ക് ഇതോടെ യാത്രാദൂരം അഞ്ച് മണിക്കൂറാകും
മുംബൈയില്‍നി ന്ന് താനെ, നാസിക്, അഹമ്മദ്നഗര്‍, ജല്‍ന, ഔറംഗാബാദ്, ബുര്‍ധാന, അമരാവതി, വാര്‍ധ വഴിയാണ് ഈ പാത നാഗ്പൂരിലെത്തുന്നത്.

PC:Mettle30

കോടികൾ

കോടികൾ

മുംബൈ- നാഗ്പൂർ എക്സ്പ്രസ് ഹൈവേയുടെ ആകെ നീളം 701 കിലോമീറ്ററും റോഡിന്‍റെ വീതി 120 മീറ്ററുമാണ്. എട്ടുവരിപാതയായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രമ്ടുവശത്തും നാല് വരി വീതമാണ് ഉള്ളത്. ഭാവിയിൽ ഇത് കൂട്ടുവാൻ സാധിക്കുന്ന വിധത്തിലാണ് നിർമ്മാണം. റോഡിന്‍റെ മധ്യത്തിൽ 22.5 മീറ്റര്‍ വീതിയില്‍ ഡിവൈഡർ സ്ഥാപിക്കും. ഇവിടെ പൂന്തോട്ടം നിർമ്മിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

PC:G Kishan Reddy/ Twitter

തുരങ്കങ്ങളും അടിപ്പാതകളും

തുരങ്കങ്ങളും അടിപ്പാതകളും

32 വലിയ മേല്‍പ്പാലങ്ങൾ, അഞ്ച് തുരങ്കങ്ങൾ എന്നിവ ഈ പാതയിലുണ്ടാവും. ഇത് കൂടാതെ, എട്ടു റെയിൽവേ മേൽപ്പാലങ്ങൾ, 317 ചെറു പാലങ്ങള്‍, വാഹനങ്ങൾക്കു മാത്രമായി മുന്നൂറോളം അടിപ്പാതകൾ, ജനങ്ങൾക്കു നടന്നു പോകുവാനായി നാനൂറിലധികം അടിപ്പാതകൾ എന്നിവയും ഇതിനുണ്ട്. 710 കിലോമീറ്റര്‍ ദൂരത്തിൽ ഒരിടത്തും യു-ടേൺ ഇല്ല എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. വഴിയിലുള്ള ഇന്‍ർ ചേഞ്ചുകൾ 30-40 കിലോമീറ്ററിലാണ് വരുന്നത്.
കാടുകൾ നിറഞ്ഞ പ്രദേശത്തുകൂടി വന്യജീവികൾക്കു സുഖകരമായ ക്രോസിങ് ഉറപ്പു വരുത്തുന്നതിനായി വീതികൂടിയ ഒന്‍പത് മേല്‍പ്പാലങ്ങളും 17 അടിപ്പാതകളും ഇതിന്റെ ഭാഗമാണ്. ഒപ്പംതന്നെ ഇത്തരം പ്രദേശങ്ങളിൽ മൃഗങ്ങൾ റോഡിലേക്ക് കടക്കാതിരിക്കുവാനായി ഇരുവശത്തും വേലികളും സ്ഥാപിച്ചിട്ടുണ്ട്.

PC:Civil Egineers Diary

സുരക്ഷയിലും മുന്നിൽ

സുരക്ഷയിലും മുന്നിൽ

സുരക്ഷിതത്വത്തിന്‍റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇവിടെയില്ല. 15 ട്രാഫിക് എയ്ഡ് പോസ്റ്റുകള്‍ ആണുള്ളത്. ഇതിലേക്ക് 150 വിമുക്തഭടന്മാർ, 21 ആംബുലന്‍സുകള്‍, 30 മെട്രിക് ടണ്‍ വീതമുള്ള 15 ക്രൈയിനുകള്‍, 21 ക്വിക് റെസ്‌പോണ്‍സ് വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പാതയിലുടനീളം ട്രോമാ കേന്ദ്രങ്ങള്‍, ആംബുലന്‍സ്,ഭക്ഷണകേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വൈദ്യുതി ചാര്‍ജിങ് കേന്ദ്രങ്ങള്‍, തുടങ്ങിയയും ഉണ്ട്.
ഇത് കൂടാതെ, സൗരോർജ പാനലുകളും എക്പ്രസ് വേയുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 138.47 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സാധിക്കുന്നവയാണിത്.

PC:G Kishan Reddy/ Twitter

ബന്ധിപ്പിക്കുന്നത് സംസ്ഥാനം മുഴുവനെയും

ബന്ധിപ്പിക്കുന്നത് സംസ്ഥാനം മുഴുവനെയും

പാതയുടെ രൂപരേഖ അനുസരിച്ച് 10 ജില്ലകള്‍, 26 താലൂക്കുകള്‍, 392 ഗ്രാമങ്ങള്‍, 18 നഗരങ്ങള്‍ എന്നിവയിലൂടെ ഈ മുംബൈ- നാഗ്പൂർ എക്സ്പ്രസ് ഹൈവേ കടന്നു പോകുന്നു. ഇതോടൊപ്പം ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റുമായി ബന്ധിപ്പിച്ചും പാത കടന്നുപോകുന്നു. ചന്ദ്രാപുര്‍, ഭണ്ഡാര, ഗോണ്ടിയ, ഗാഡ്ചിരോളി, യവത്മല്‍, അകോള, ഹിംഗോളി, പര്‍ഭനി, നാന്ദഡ്, ബീഡ്, ധുലെ, ജല്‍ഗാവ്, പാല്‍ഘര്‍, റായ്ഗഡ് ജില്ലകളില്‍ നിന്നു എക്‌സ്പ്രസ് വേയിലേക്ക് ലിങ്കിങ് റോഡുകളും ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴിയും മറ്റു വ്യവസായ മേഖലകളുമെല്ലാം മുംബൈ- നാഗ്പൂർ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്നുണ്ട്. അങ്ങനെ നോക്കിയാൽ മഹാരാഷ്ട്രയിലെ 24 ജില്ലകളുമായും ഈ പാത ഒരുവിധത്തിൽ ബന്ധിപ്പിക്കപ്പെടും. അജന്ത-എല്ലോറ ഗുഹകൾ, ഷിർദി, ലോണാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ഇത് ബന്ധിപ്പിക്കും

PC:G Kishan Reddy/ Twitter

ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല

ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല

ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്കും ചില നിയന്ത്രണങ്ങളുണ്ട്. ഓട്ടോ റിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഈ പാതയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മാത്രമല്ല, പതുക്കെ മാത്രം സ‍ഞ്ചരിക്കുന്ന വലിയ വാഹനങ്ങൾക്കും ഇതിലേക്ക് പ്രവേശനം നല്കില്ല. കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് അവയുടെ വ്യത്യാസം അനുസരിച്ച് വേഗതയിലും നിയന്ത്രണങ്ങളുണ്ട്. പരമാവധി 120 കിലോമീറ്ററാണ് മുംബൈ- നാഗ്പൂർ എക്പ്രസ് വേയിൽ വാഹനങ്ങൾക്ക് കൈവരിക്കുവാൻ സാധിക്കുന്ന വേഗത.

PC:G Kishan Reddy/ Twitter

ഇവിടുത്തെ ടോൾ ആണ് ടോൾ

ഇവിടുത്തെ ടോൾ ആണ് ടോൾ

26 ടോൾ പ്ലാസകളാണ് പാതയിൽ ആകെയുള്ളത്. വാഹനങ്ങൾ അത് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചാണ് ടോൾ നല്കേണ്ടത്. കിലോമീറ്ററിന് 1.70 രൂപ മുതല്‍ ടോൾ നിരക്ക് തുടങ്ങും. കാർ മാർഗ്ഗം മുംബൈയിൽ നിന്നു നാഗ്പൂരിലേക്ക് ഈ പാത വഴി പോകുന്നയാൾ 1212 രൂപ ടോൾ ഇനത്തിൽ മാത്രമായി നല്കേണ്ടി വരും.

PC:G Kishan Reddy/ Twitter

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+