മൂന്നാർ വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്ന് പുഷ്പമേളയാണ്. കനത്ത ചൂടിലും രാത്രിയിലെ കുളിരും പകലിലെ കാഴ്ചകളും തേടി വേനലവധി ആഘോഷിക്കാൻ മൂന്നാറിലേക്ക് വരാൻ പുതിയൊരു കാരണം കൂടിയാണ് ഈ പുഷ്പമേള. മധ്യവേനലവധിക്കാലത്ത് മൂന്നാറിലെ പ്രധാന ആകർഷണം കൂടിയാണ് പുഷ്പമേള.
മൂന്നാര്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ നടക്കുന്ന പുഷ്പമേളയിൽ പൂക്കളുടെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മൂന്നാറിൽ കാണപ്പെടുന്ന തനതായ പൂക്കൾ മാത്രമല്ല, വിദേശ പുഷ്പങ്ങൾ ഉൾപ്പെടെയുള്ളവയും പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. അതുകൊണ്ടു ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരും പുഷ്പമേള കാണാനായി എത്തുന്നുയ മാത്രമല്ല, മൂന്നാർ സന്ദർശിക്കുന്ന വിദേശകളടക്കമുള്ളവർ പുഷ്പമേള കൂടി സന്ദർശിക്കാൻ സമയം കണ്ടെത്തുന്നു.

ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുഷ്പമേളയില് ആയിരത്തിലധികം ഇനങ്ങളില്‍പെട്ട പൂക്കളും ചെടികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ദേവികുളം റോഡില്‍ ഡിടിപിസിയുടെ കീഴിലുള്ള പാര്‍ക്കിലാണ് പുഷ്പമേള കാണാനായി എത്തേണ്ടത്. മേയ് 12 ഞായറാഴ്ച വരെയാണ് പുഷ്പമേള നീണ്ടുനിൽക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റിയ മ്യൂസിക്കൽ ഫൗണ്ടെയ്നുകൾ, സ്റ്റാളുകള്‍, സെല്‍ഫി പോയിന്‍റ് തുടങ്ങിയവയും പ്രദർശനം നടക്കുന്ന എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 9.30 വരെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഡിജെ, ഗാനമേള തുടങ്ങിയവയും വൈകിട്ടുണ്ടായിരിക്കും.
രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












